ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച പുതിയ XUV500 എസ്‌യുവിയെ വിപണിയിൽ എത്തിച്ച് മഹീന്ദ്ര. പരിഷ്ക്കരിച്ച മോഡലിന് 13.20 ലക്ഷം രൂപയാണ് പ്രാരംഭ വില.

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

കഴിഞ്ഞ ആഴ്ച വാഹനത്തിനായുള്ള ഔദ്യോഗിക ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. 5,000 രൂപ ഈടാക്കി ഓൺലൈനായാണ് മഹീന്ദ്ര ബുക്കിംഗ് സ്വീകരിക്കുന്നത്. ലോക്ക്ഡൗൺ അവസാനിച്ചാൽ ഉടൻ തന്നെ ബിഎസ്-VI XUV500-ന്റെ ഡെലിവറികൾ ആരംഭിക്കുമെന്ന് പറയപ്പെടുന്നു.

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

W5, W7, W9, W11(O) എന്നീ നാല് വകഭേദങ്ങളിലാണ് പുതിയ മഹീന്ദ്ര XUV500 ബിഎസ്-VI വാഗ്‌ദാനം ചെയ്യുന്നത്. മുമ്പ് സൂചിപ്പിച്ചതുപോലെ ബേസ് മോഡലിന് 13.20 ലക്ഷം രൂപയാണ് വില. ഉയർന്ന മോഡലായ W11(O) പതിപ്പ് തെരഞ്ഞെടുക്കുമ്പോൾ 17.70 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: 2020 പോളോ GT കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

2020 മഹീന്ദ്ര XUV500-ന്റെ പ്രധാന നവീകരണം എഞ്ചിനാണ്. എസ്‌യുവി ഇപ്പോൾ ബിഎസ്-VI കംപ്ലയിന്റ് 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 155 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്.

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

രണ്ടാംതലമുറ XUV500 മോഡലിൽ മഹീന്ദ്ര പ്രവർത്തിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ആ മോഡൽ അടുത്ത വർഷം വിപണിയിൽ ഇടംപിടിക്കുന്നതുവര വിൽപ്പന തുടരാനാണ് പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാഹനത്തെ പരിഷ്ക്കരിച്ചരിക്കുന്നത്.

MOST READ: കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച വിൽപ്പന നേടിയ എംപിവികൾ

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

എഞ്ചിൻ പരിഷ്ക്കരണം മാറ്റിനിർത്തിയാൽ ബിഎസ്-VI പതിപ്പിൽ കമ്പനി കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ബി‌എസ്-IV മോഡലിലുള്ള അതേ ഡിസൈനും സ്റ്റൈലിംഗ് ഘടകങ്ങളും ഇത് മുന്നോട്ട് കൊണ്ടുപോകുന്നു. ഫ്രണ്ട് ഗ്രിൽ ക്രോം, സ്പ്ലിറ്റ് ടെയിൽ ലൈറ്റുകൾ, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ട്വിൻ എക്‌സ്‌ഹോസ്റ്റ്, റിയർ സ്‌പോയിലർ, സ്റ്റൈലിഷ് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ എസ്‍‌യുവിയുടെ പ്രധാന സവിശേഷതകളാണ്.

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

എസ്‌യുവിയുടെ ഇന്റീരിയറുകളും മാറ്റമില്ലാതെ തുടരുന്നു. മഹീന്ദ്ര XUV500 ബിഎസ്-VI പ്ലഷ് ലെതർ അപ്ഹോൾസ്റ്ററി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, കീലെസ് എൻട്രി, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റുകൾ, ഡ്യുവൽ എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവയും വാഹനത്തിൽ വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ടൊയോട്ട അർബൻ ക്രൂയിസർ ഓഗസ്റ്റിൽ വിപണിയിൽ എത്തും

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

ബിഎസ്-VI കംപ്ലയിന്റ് എസ്‌യുവി സമാനമായ അളവുകൾ പോലും നിലനിർത്തുന്നു. 4,585 മില്ലീമീറ്റർ നീളവും 1,890 മില്ലീമീറ്റർ വീതിയും 1,785 മില്ലീമീറ്റർ ഉയരവും അളക്കുന്നതാണ് മഹീന്ദ്ര XUV500. വാഹനത്തിന്റെ വീൽബേസ് 2,700 മില്ലിമീറ്ററാണ്.

ബിഎസ്-VI കരുത്തിൽ മഹീന്ദ്ര XUV500 വിപണിയിൽ എത്തി; പ്രാരംഭ വില 13.20 ലക്ഷം

ഇന്ത്യൻ വിപണിയിലെ ബ്രാൻഡിൽ നിന്നുള്ള ജനപ്രിയ ഓഫറാണ് XUV500. കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ, എം‌ജി ഹെക്ടർ, ഹ്യുണ്ടായി ക്രെറ്റ, ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗൺ ടി-റോക്ക് തുടങ്ങിയ എതിരാളികളുമായാണ് ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര എസ്‌യുവി മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, April 30, 2020, 14:34 [IST]
English summary
Mahindra XUV500 BS6 Launched In India. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X