2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

X ഡയാവൽ സൂപ്പർ ക്രൂയിസർ മോട്ടോർസൈക്കിളിന്റെ യൂറോ 5 കംപ്ലയിന്റ് മോഡലുകൾ പുറത്തിറക്കി ഡ്യുക്കാട്ടി. സ്റ്റാൻഡേർഡ് വേരിയന്റുകളോടൊപ്പം ബൈക്കിന്റെ ഡാർക്ക്, ബ്ലാക്ക് സ്റ്റാർ പതിപ്പുകൾ കൂടി 2021 ആവർത്തനത്തിൽ ഇറ്റാലിയൻ ബ്രാൻഡ് കൂട്ടിച്ചേർത്തിട്ടുണ്ട്.

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

X ഡയാവൽ ഡാർക്ക് ഇപ്പോൾ അടിസ്ഥാന വേരിയന്റാണ്. ക്രോം ബിറ്റുകൾ ഒഴിവാക്കി പൂർണമായും മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനിലാണ് സൂപ്പർ ക്രൂയിസറിനെ കമ്പനി ഇത്തവണ ഒരുക്കിയിരിക്കുന്നത്. വീലുകൾ, ഫ്രെയിം, ഫോർക്കുകൾ തുടങ്ങി ബൈക്കിലെ എല്ലാം ഘടകങ്ങളും കറുപ്പിൽ അണിഞ്ഞൊരുങ്ങി.

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

X ഡയാവൽ S പതിപ്പിന്റെ മെഷീൻ ചെയ്ത കാസ്റ്റ് വീലുകളും ഡ്യുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റവും ഈ അടിസ്ഥാന വേരിയന്റിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ S മോഡലിന്റെ M50 ബ്രേക്കുകൾക്ക് പകരം ബ്രെംബോ M4.32 കാലിപ്പറുകളുമാണ് ബ്രാൻഡ് ഉപയോഗിച്ചിരിക്കുന്നത്.

MOST READ: 2021 മോഡല്‍ ലൈനപ്പ് അവതരിപ്പിച്ച് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

ഡ്യുക്കാട്ടി X ഡയാവൽ ബ്ലാക്ക് സ്റ്റാർ ഏറ്റവും ഉയർന്ന വേരിയന്റായിരിക്കും. കൂടാതെ റെഡ് സിലിണ്ടർ ഹെഡ് കവറുകൾ ഉൾപ്പെടെ റെഡ് ഹൈലൈറ്റുകളുള്ള സ്പോർട്സ് കാർ-പ്രചോദിത ഗ്രേ, മാറ്റ് ബ്ലാക്ക് കളർ ഓപ്ഷനാണ് ഇതിൽ ലഭിക്കുക.

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

സ്യൂഡ് സീറ്റ് ഫാബ്രിക്, ഫോർഗ്‌ഡ്-മെഷീൻഡ് അലോയ് വീലുകൾ, ബ്രെംബോ M50 കാലിപ്പറുകൾ എന്നിവയും ബ്ലാക്ക് സ്റ്റാറിന്റെ പ്രത്യേകതകളാണ്.

MOST READ: ഉത്സവ സീസണിൽ ആൾട്ടോ, സെലെറിയോ, വാഗൺ ആർ മോഡലുകൾക്ക് ഫെസ്റ്റീവ് എഡിഷനുമായി മാരുതി

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

2021 ഡ്യുക്കാട്ടി X ഡയാവലിന്റെ എല്ലാ പതിപ്പുകളിലും ബോഷ് ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU), ബോഷ്-ബ്രെംബോ ABS 9.1 MP കോർണറിംഗ് ബ്രേക്കിംഗ് സിസ്റ്റം, ട്രാക്ഷൻ കൺ‌ട്രോൾ, ലോഞ്ച് കൺ‌ട്രോൾ, ക്രൂയിസ് കൺ‌ട്രോൾ, എൽ‌ഇഡി ലൈറ്റിംഗ്, 3.5 ഇഞ്ച് ടി‌എഫ്ടി ഡിസ്പ്ലേ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യും.

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

പുതിയ മോഡലിലെ ടെസ്റ്റസ്ട്രെറ്റ DVT 1,262 സിസി എൽ-ട്വിൻ എഞ്ചിൻ ഇപ്പോൾ യൂറോ 5 ചട്ടങ്ങൾ പാലിച്ചാണ് ഡ്യുക്കാട്ടി പരിഷ്ക്കരിച്ചിരിക്കുന്നത്. എന്നാൽ പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതൽ പെർഫോമൻസ് പാക്കേജാണ് X ഡയാവലിന്റെ പ്രധാന ആകർഷണം.

MOST READ: കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; പുതുതലമുറ ഹ്യുണ്ടായി i20 ആദ്യ ഡ്രൈവ് റിവ്യൂ

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

9,500 rpm-ൽ 158 bhp കരുത്തും 5,000 rpm-ൽ 130 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് പുതിയ എഞ്ചിൻ. ഡ്യുക്കാട്ടി ഡയവൽ 1260 മോഡലുമായി സാമ്യമുള്ള ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് ഡിസൈൻ X ഡയവലിൽ അവതരിപ്പിച്ചിട്ടുണ്ട്.

2021 X ഡയാവൽ സൂപ്പർ ക്രൂയിസർ പുറത്തിറക്കി ഡ്യുക്കാട്ടി; കൂട്ടിന് രണ്ട് പുതിയ വേരിയന്റുകളും

ഇതുവരെ ഇന്ത്യയിൽ 2021 X ഡയാവൽ പുറത്തിറക്കുന്നതിനെ കുറിച്ച് ഡ്യുക്കാട്ടി ഔദ്യോഗിക പ്രസ്‌താവനകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ അടുത്ത വർഷം പകുതിയോടെ X ഡയാവൽ ശ്രേണി ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Unveiled The 2021 XDiavel. Read in Malayalam
Story first published: Friday, November 13, 2020, 10:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X