2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ഇന്നും കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ ഭൂരിപക്ഷം ഇന്ത്യക്കാരുടെയും മുൻഗണനയായി തുടരുന്നുണ്ടെങ്കിലും യുവാക്കന്മാർക്കിടയിൽ പ്രീമിയം ബൈക്കുകൾക്കാണ് ആരാധകർ ഏറെയും.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ഇത്തരം മോട്ടോർസൈക്കിളുകളുടെ വർദ്ധിച്ചുവരുന്ന ട്രെന്റിന് അനുസൃതമായി ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമായ രണ്ട് ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയുള്ള മികച്ച അഞ്ച് ബിഎസ് VI മോട്ടോർസൈക്കിളുകളുടെ ഒരു ലിസ്റ്റ് ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്:

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

1. കെടിഎം 250 ഡ്യൂക്ക്

എൻട്രി ലെവൽ 250 ഡ്യൂക്കും വലിയ 390 ഡ്യൂക്കും തമ്മിലുള്ള ദൂരം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് കെടിഎം 250 ഡ്യൂക്ക് നിർമ്മാതാക്കൾ തുടക്കത്തിൽ പുറത്തിറക്കിയത്.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

248.8 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് DOHC എഞ്ചിനാണ് മോട്ടോർ സൈക്കിൾ ഉപയോഗിക്കുന്നത്. ഇത് 9,000 rpm -ൽ 30 bhp കരുത്തും 7,500 rpm -ൽ 24 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സ്ലിപ്പർ ക്ലച്ച് ഉപയോഗിച്ച് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി എഞ്ചിൻ ഇണചേരുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ഈ വർഷം ആദ്യം കൊണ്ടുവന്ന ബിഎസ് VI നവീകരണം ക്വാർട്ടർ ലിറ്റർ നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന്റെ എക്സ്-ഷോറൂം വില 2.00 ലക്ഷം രൂപ വരെ എത്തിച്ചു. ഇന്ത്യൻ വിപണിയിൽ ബജാജ് ഡൊമിനാർ 250, യമഹ FZ 25, സുസുക്കി ജിക്സർ 250 എന്നിവയാണ് മോട്ടോർസൈക്കിളിന്റെ പ്രധാന എതിരാളികൾ.

MOST READ: കൊവിഡ്-19 വ്യാപനം തടയാൻ ഫുൾ ബോഡി ഡിസിൻഫക്ഷൻ ചാനൽ അവതരിപ്പിച്ച് ഹോങ്കോംഗ് വിമാനത്താവളം

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

2. റോയൽ എൻഫീൾഡ് ക്ലാസിക് 350

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡിന്റെ മോട്ടോർസൈക്കിളാണ് ക്ലാസിക് 350. വാഹനത്തിന്റെ കാലാതീതമായ രൂപകൽപ്പനയ്ക്കും അംഗീകാരം നൽകാം.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

റോയൽ എൻഫീൽഡ് 346 സിസി സിംഗിൾ സിലിണ്ടർ 4 സ്ട്രോക്ക്, ട്വിൻസ്പാർക്ക് എയർ കൂൾഡ് എഞ്ചിൻ 5,250 rpm -ൽ 20 bhp കരുത്തും 4,000 rpm -ൽ 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: കൊവിഡ് ദുരിതാശ്വാസത്തിന് ഓൺലൈൻ ലേലത്തിനൊരുങ്ങി ഹാർലി ഡേവിഡ്‌സൺ

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

റോയൽ എൻഫീൽഡ് ക്ലാസിക് 350 സിംഗിൾ ചാനൽ ABS ബിഎസ് VI പതിപ്പിന്റെ എക്സ്-ഷോറൂം വില 1.57 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. ചെസ്റ്റ്നട്ട്, സിൽവർ, ബ്ലാക്ക്, ആഷ്, പ്യുവർ ബ്ലാക്ക്, മെർക്കുറി സിൽവർ എന്നിവയാണ് സിംഗിൾ ABS പതിപ്പിൽ ലഭ്യമായ നിറങ്ങൾ. ഇരട്ട-ചാനൽ ABS മോഡൽ സ്റ്റെൽത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക്, ഗൺമെറ്റൽ ഗ്രേ, ക്ലാസിക് ബ്ലാക്ക്, സ്റ്റോംറൈഡർ സാൻഡ്, എയർബോൺ ബ്ലൂ നിറങ്ങളിൽ വാഗ്ദാനം ചെയ്യുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

3. ബജാജ് ഡോമിനാർ 400

ബജാജ് അടുത്തിടെ ഡൊമിനാർ 400 -ന്റെ ബിഎസ് VI പതിപ്പ് രാജ്യത്ത് 1.91 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് അവതരിപ്പിച്ചത്. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുള്ള 373.3 സിസി സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് മോട്ടോർസൈക്കിളിന്റെ ഹൃദയം. 8,800 rpm -ൽ 40 bhp കരുത്തും 6,500 rpm -ൽ 35 Nm torque ഉം ഡോമിനാർ ഉത്പാദിപ്പിക്കുന്നു.

MOST READ: കൊറോണയ്ക്ക് നോ എൻട്രി; HEPA എയർ പ്യൂരിഫയറുമായി എത്തുന്ന അഞ്ച് കാറുകൾ

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം എൽഇഡി ഹെഡ്ലൈറ്റും എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളും ഡൊമിനാർ 400 ഉൾക്കൊള്ളുന്നു. സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ 43 mm അപ്പ്സൈഡ് ഡൗൺ ഫോർക്കും, പിന്നിൽ പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് സജ്ജീകരണവും ലഭിക്കുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

മുൻവശത്ത് 320 mm ഡിസ്കും പിന്നിൽ 230 mm ഡിസ്കും ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു, ഒപ്പം ഡ്യുവൽ ചാനൽ ABS സംവിധാനവും നിർമ്മാതാക്കൾ ഒരുക്കുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

4. റോയൽ എൻഫീൽഡ് ഹിമാലയൻ

ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ ടൂററുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ് ഹിമാലയൻ. 1,86,811 രൂപയാണ് മോട്ടോർസൈക്കിളിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. 411 സിസി ഫ്യുവൽ-ഇഞ്ചക്റ്റഡ്, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ മോട്ടോർ 24.31 bhp കരുത്തും 32 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

മോട്ടോർസൈക്കിളിന് തികച്ചും പരുക്കൻ രൂപഭാവമാണ് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. മുന്നിൽ 200 mm ട്രാവലിനൊപ്പം 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളാണ്, പിന്നിൽ ഒരു മോണോഷോക്ക് സജ്ജീകരണവും ലഭിക്കുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

220 mm ഗ്രൗണ്ട് ക്ലിയറൻസാണ് ഹിമാലയന് ഉള്ളത്. മുൻവശത്ത് 21 ഇഞ്ച്, പിൻവശത്ത് 17 ഇഞ്ച് സ്പോക്ക് വീലുകൾ സമാനതകളില്ലാത്ത ഓഫ്-റോഡിംഗ് മികവ് നൽകുന്നു. ഇരുവശത്തും ഡിസ്ക് ബ്രേക്കുകളും സ്വിച്ചബിൾ ABS സംവിധാനവും മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

5. ഹസ്ഖ്‌വര്‍ണ സ്വാർട്ട്‌പിലൻ 250 & വിറ്റ്‌പിലൻ 250

സ്വാർട്ട്‌പിലൻ, വിറ്റ്‌പൈലൻ 250 ഇരട്ടകൾ എന്നിവ പുറത്തിറക്കിയതോടെ ബജാജ് ഓട്ടോ സ്വീഡിഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ‘ഹസ്ഖ്‌വര്‍ണ' ഇന്ത്യൻ വിപണിയിലെത്തിച്ചു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ഇരു മോട്ടോർസൈക്കിളുകൾ തമ്മിലുള്ള അടിസ്ഥാന വ്യത്യാസം, സ്വാർട്ട്‌പിലൻ ഒരു സ്‌ക്രാംബ്ലർ മോഡലാണ്, അതിനാൽ ഇതിന് ഡ്യുവൽ-പർപ്പസ് ടയറുകളും ഉയരമുള്ള സിംഗിൾ-പീസ് ഹാൻഡിൽബാറും ലഭിക്കുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

മറുവശത്ത്, വിറ്റ്‌പൈലൻ 250 ഒരു കഫെ റേസറാണ്, അതിനാൽ ഫോർ‌വേർഡ്-ലീൻ നിലപാടിനായി ലോ ക്ലിപ്പ്-ഓൺ ഹാൻഡിൽബാറും റിയർ സെറ്റ് ഫുട്പെഗുകളും ലഭിക്കുന്നു.

2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ഇരു ബൈക്കുകളും കെടിഎം 250 ഡ്യൂക്കിന്റെ 248.88 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ കടമെടുക്കുന്നു, സമാനമായ 30 bhp കരുത്തും പവറും 24 Nm torque ഉം ഇവ ഉത്പാദിപ്പിക്കുന്നു. 1.80 ലക്ഷം രൂപയാണ് ഇവയുടെ ആമുഖ എക്സ്-ഷോറൂം വില.

Most Read Articles

Malayalam
English summary
Five Best BS6 bikes under 2 lakh in India. Read in Malayalam.
Story first published: Thursday, April 30, 2020, 12:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X