ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

കൊറോണ വൈറസ് മഹാമാരിയില്‍ നിന്ന് വാഹന വ്യവസായം ക്രമേണ കരകയറുന്നതിനിടയില്‍, ഹീറോ മോട്ടോകോര്‍പ്പ് 2020 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി.

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മൊത്തം വില്‍പ്പന (ആഭ്യന്തര + കയറ്റുമതി) 8,06,848 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റഴിച്ചു. 35 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ കൈവരിച്ചത്.

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 514,509 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന ചെയ്തത്. ഉത്പന്ന വിഭാഗങ്ങളിലും ഭൂമിശാസ്ത്രത്തിലും ഉടനീളം രണ്ടാം പാദത്തില്‍ വിപണി വിഹിതത്തില്‍ ബ്രാന്‍ഡ് ഗണ്യമായ നേട്ടങ്ങള്‍ രേഖപ്പെടുത്തി.

MOST READ: ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

2020 സെപ്റ്റംബറില്‍ കമ്പനി 715,718 യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒക്ടോബറിലേത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണെന്നും കഴിഞ്ഞ മാസത്തെ വില്‍പ്പന മറികടക്കുകയും ചെയ്തുവെന്ന് കമ്പനി അറിയിച്ചു.

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

ഹീറോ മോട്ടോകോര്‍പ്പിന്റെ ആഭ്യന്തര വില്‍പ്പന 34.7 ശതമാനം വര്‍ധിച്ച് 791,137 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 586,998 യൂണിറ്റ് വിറ്റു. മൊത്തം കയറ്റുമതിയില്‍ കമ്പനിയുടെ കയറ്റുമതിയില്‍ 28.14 ശതമാനം വളര്‍ച്ചയുണ്ടായി.

MOST READ: ഇന്നോവ ക്രിസ്റ്റ ടൂറിംഗ് സ്പോര്‍ട് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് ടൊയോട്ട

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

കഴിഞ്ഞ മാസം 15,711 ഇരുചക്രവാഹനങ്ങള്‍ കയറ്റി അയച്ചിരുന്നു, ഒരു വര്‍ഷം മുമ്പ് 12,260 യൂണിറ്റുകളും കമ്പനി കയറ്റി അയച്ചു. മോട്ടോര്‍സൈക്കിളുകളെ സംബന്ധിച്ചിടത്തോളം 2020 ഒക്ടോബറില്‍ ഹീറോയുടെ വില്‍പ്പന 732,498 യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32.53 ശതമാനം വളര്‍ച്ച കൈവരിച്ചു.

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

അതേസമയം, സ്‌കൂട്ടര്‍ വില്‍പ്പന കഴിഞ്ഞ മാസം 74,350 യൂണിറ്റായി ഉയര്‍ന്നു. 59.63 ശതമാനമാണ് വര്‍ധനവ്. 2019 ഒക്ടോബറില്‍ വിറ്റ 46,576 യൂണിറ്റായിരുന്നു സ്‌കൂട്ടര്‍ വില്‍പ്പന. 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 29,39,553 മോട്ടോര്‍സൈക്കിളുകളും 245,246 സ്‌കൂട്ടറുകളും ഹീറോ വിറ്റു. യഥാക്രമം 23.21 ശതമാനവും 19.82 ശതമാനവും വില്‍പ്പന കുറഞ്ഞു.

MOST READ: വാഹന വിപണി മെച്ചപ്പെടുന്നു; ഒക്ടോബറിൽ 1.82 ലക്ഷം യൂണിറ്റ് വിൽപ്പന നേടി മാരുതി

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

ഉത്സവ സീസണില്‍ മോട്ടോര്‍സൈക്കിളുകള്‍ക്ക് മികച്ച ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം മോഡലുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളെയും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ഹീറോ; ഒക്ടോബറില്‍ വിറ്റത് 8 ലക്ഷത്തിലധികം വാഹനങ്ങള്‍

വരും മാസങ്ങളില്‍ വില്‍പ്പന ഇനിയും ഉയരും എന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്. സര്‍ക്കാര്‍ നയങ്ങളുടെ പിന്തുണയും സപ്ലൈ ചെയിന്‍, ലോജിസ്റ്റിക്‌സ്, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിശ്വസനീയമായ പുനരാരംഭവും കാരണം കമ്പനിക്ക് ഈ റെക്കോര്‍ഡ് നമ്പറുകള്‍ നേടാന്‍ കഴിഞ്ഞു.

Most Read Articles

Malayalam
English summary
Hero Achieves Record Sales of Over 8 Lakh Units In October 2020. Read in Malayalam.
Story first published: Monday, November 2, 2020, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X