ബിഎസ് VI സ്‌പ്ലെന്‍ഡര്‍ പ്ലസിന് വില വര്‍ധനവുമായി ഹീറോ
ജനപ്രിയ എന്‍ട്രി ലെവല്‍ കമ്മ്യൂട്ടര്‍ മോട്ടര്‍സൈക്കിളായ സ്‌പ്ലെന്‍ഡര്‍ പ്ലസിന് വില വര്‍ധനവുമായി ഹീറോ. ഇത് രണ്ടാം തവണയാണ് ബൈക്കിന്റെ വിലയില്‍ വര്‍ധനവ് വരുത്തുന്നത്.

നേരത്തെ മെയ് മാസത്തിലായിരുന്നു 750 രൂപയുടെ വര്‍ധവ് വരുത്തുന്നത്. ഇപ്പോഴിതാ വീണ്ടും വില വര്‍ധനവ് വരുത്തിയിരിക്കുകയാണ് കമ്പനി. റിപ്പോര്‍ട്ട് അനുസരിച്ച് നേരിയ വര്‍ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.

150 രൂപയുടെ വര്‍ധനവാണ് ഇത്തവണ് നിര്‍മ്മാതാക്കള്‍ വരുത്തിയിരിക്കുന്നത്. മൂന്ന് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. മൂന്ന് വകഭേദങ്ങളിലും വില വര്‍ധനവ് ബാധകമാണെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
MOST READ: എംജി ഗ്ലോസ്റ്ററിന്റെ അകത്തളത്തിൽ ഒരുക്കുന്നത് 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ഇതോടെ സ്‌പ്ലെന്‍ഡര്‍ പ്ലസിന്റെ പ്രാരംഭ പതിപ്പായ കിക്ക് സ്റ്റാര്‍ട്ടിന് 60,600 രൂപ മുടക്കണം. സെല്‍ഫ സ്റ്റാര്‍ട്ട് മോഡലിന് 62,800 രൂപയും സെല്‍ഫ് സ്റ്റാര്‍ട്ട് i3S മോഡലിന് 64,010 രൂപയും എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ നല്‍കണം.

അതേസമയം ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. ഹീറോ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബൈക്കാണ് സ്പ്ലെന്‍ഡര്‍ പ്ലസ്.
MOST READ: ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ ബൈക്കിന്റെ ഡിസൈനില്‍ ഹീറോ കൈവച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 100 സിസി, കാര്‍ബ്യൂറേറ്റഡ് എഞ്ചിനു പകരം ഹീറോയുടെ എക്സ്സെന്‍സ് ടെക്നോളജി ഉപയോഗിച്ച് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ഉപയോഗിച്ചാണ് ബിഎസ് VI എഞ്ചിന്‍ കമ്പനി നവീകരിച്ചിരിക്കുന്നത്.

8,000 rpm -ല്‍ 7.91 bhp കരുത്തും 6,000 rpm -ല്‍ 8.05 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. അതേസമയം പുതിയ മോഡലിന്റെ എഞ്ചിന്‍ കരുത്ത് കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 1.3 bhp കുറവാണ് പുതിയ എഞ്ചിനില്‍ സംഭവിച്ചിരിക്കുന്നത്.
MOST READ: വിപണിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കി മാരുതി XL6; വിറ്റഴിച്ചത് 25,000 യൂണിറ്റുകള്‍

അതേസമയം ടോര്‍ഖില്‍ കമ്പനി മാറ്റം ഒന്നും വരുത്തിയിട്ടില്ല. നാല് സ്പീഡാണ് ഗിയര്‍ബോക്സ്. 11 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് ശേഷി. ഏകദേശം 80 കിലോമീറ്ററാണ് ബൈക്കില്‍ കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.

ഉയര്‍ന്ന് മൈലേജ് നല്‍കുന്ന വേറെ മോഡലുകള്‍ ഈ ശ്രേണിയില്‍ ഉണ്ടെങ്കിലും ഇന്നും വില്‍പ്പനിയിലെ താരം തന്നെയാണ് സ്പ്ലെന്‍ഡര്‍ പ്ലസ്. ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ലെങ്കിലും പുതിയ കളര്‍ ഓപ്ഷനുകളില്‍ ബൈക്ക് വിപണിയില്‍ ലഭ്യമാകും.


Click it and Unblock the Notifications