ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

ഓഫ്-റോഡ് എസ്‌യുവി പ്രേമികൾക്കിടയിൽ അറിയപ്പെടുന്ന താരമാണ് ഫോഴ്‌സ് ഗൂർഖ. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ഥാറിനെ എല്ലാ അർഥത്തിലും വെല്ലുവിളിക്കാൻ ശേഷിയുള്ള ഒരു എസ്‌യുവി തന്നെയാണ് ഇത്.

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

ഇപ്പോൾ പുതുതലമുറയിലേക്ക് ചുവടുവെച്ച ഥാറിന് മത്സരവുമായി ബിഎസ്-VI ഫോഴ്‌സ് ഗൂർഖ എത്താനിരിക്കുകയാണ്. ഥാർ നിരത്തുകളിൽ ഇടംപിടിക്കുന്നതിനു മുമ്പായി പുത്തൻ ഗൂർഖ എസ്‌യുവിയെ പുറത്തിറക്കാൻ ഒരുങ്ങുകയാണ് പൂനെ ആസ്ഥാനമായുള്ള കമ്പനി.

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

അതിന്റെ ഭാഗമായി ഫോഴ്‌സിന്റെ പ്ലാന്റിൽ ബിഎസ്-VI എഞ്ചിനൊപ്പം മുഖംമിനുക്കൽ കൂടി ലഭിക്കുന്ന ഗൂർഖ എസ്‌യുവിയുടെ ഉത്പാദനം ഫോഴ്‌സ് ആരംഭിച്ചു. പുറത്തുവരുന്ന വാർത്തകൾ പ്രകാരം കഴിഞ്ഞ മാസം വാഹനത്തിന്റെ 18 യൂണിറ്റുകൾ ബ്രാൻഡ് നിർമിച്ച് ഇന്ത്യയിലുടനീളമുള്ള ഡീലർമാർക്ക് അയച്ചിട്ടുണ്ട്.

MOST READ: അരങ്ങേറ്റത്തിനൊരുങ്ങി പുതുതലമുറ സെലേറിയോ; തീയതി പുറത്ത്

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

കോർ ഡിസൈൻ ഭാഷ്യം അതേപടി നിലനിർത്തിയാണ് 2020 ഫോഴ്‌സ് ഗൂർഖ ഒരുങ്ങിയിരിക്കുന്നതെങ്കിലും എഞ്ചിനിലും പുറംമോടിയിലും ചില മാറ്റങ്ങളുമായാണ് എസ്‌യുവി ഇത്തവണ എത്തുന്നത്. അതിൽ പുതിയ ഗ്രിൽ, ഫോഗ് ലാമ്പ് ഹൗസിംഗ്, ഫ്രണ്ട് ബമ്പർ എന്നിവ ഉപയോഗിച്ച് മുൻവശത്തിന് ഒരു പുത്തൻ രൂപം സമ്മാനിക്കുന്നു.

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

അതോടൊപ്പം തന്നെ എൽഇഡി ലൈറ്റുകളും എൽഇഡി ഡിആർഎലുകളും ഉപയോഗിച്ച് ഹെഡ്‌ലാമ്പുകളും ഫോഴ്‌സ് നവീകരണത്തിന് വിധേയമാക്കിയിട്ടുണ്ട്. ഈ മാറ്റങ്ങളെല്ലാം പുതിയ ഗൂർഖയെ അതിന്റെ മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ആകർഷകമാക്കുന്നു എന്നതാണ് യാഥാർഥ്യം.

MOST READ: സോള്‍ ഇവി ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന; വ്യക്തമാക്കാതെ കിയ

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

മുമ്പത്തെ ഡ്യുവൽ പാൻ വിൻഡോ മാറ്റി സിംഗിൾ ഗ്ലാസ് പിൻ വിൻഡോ ചേർത്തതാണ് വശങ്ങളിലെ മാറ്റങ്ങളിൽ എടുത്തുകാണാൻ സാധിക്കുന്നവ. വലിയ സൈഡ് വിൻഡോയുടെ സാന്നിധ്യം യാത്രക്കാർക്ക് മികച്ച കാഴ്ച ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇനി പിൻഭാഗത്തേക്ക് നോക്കിയാൽ അവിടെയും കാണാം ചില മാറ്റങ്ങൾ.

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

പുതുക്കിയ വിൻഡ്‌ഷീൽഡും ടെയിൽഗേറ്റിൽ ഘടിപ്പിച്ച സ്‌പെയർ വീലുമാണ് ആ നവീകരണങ്ങൾ. 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ബിഎസ്-VI ഗൂർഖ ഓഫ്‌-റോഡറിൽ കമ്പനി നിരവധി ഓഫ്-റോഡ് സഹായ ആക്‌സസറികളും നൽകും. അതി ഓക്‌സിലറി ലാമ്പുകൾ, ഹെവി ഡ്യൂട്ടി വിഞ്ച്, ബുൾ-ബാർ, സ്‌കിഡ് പ്ലേറ്റുകൾ, സ്‌നോർക്കൽ, ലഗേജ് റാക്ക് എന്നിവയാണ് ഇടംപിടിക്കുന്നത്.

MOST READ: എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുനർ‌രൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർ‌ഡ്, മെച്ചപ്പെടുത്തിയ ഡ്യുവൽ‌-ടോൺ‌ കളർ‌ തീം, പുതിയ ടച്ച്‌സ്‌ക്രീൻ‌ ഇൻ‌ഫോടൈൻ‌മെൻറ് സിസ്റ്റം എന്നിവ പുതിയ ഗൂർഖയ്ക്ക് ലഭിക്കുന്നു. ഇവ കൂടാതെ എസ്‌യുവിയുടെ ഇന്റീരിയറിൽ വലിയ മാറ്റങ്ങളൊന്നുമില്ല എന്നതാണ് ശ്രദ്ധേയം.

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

2020 ഫോഴ്‌സ് ഗൂർഖ അതിന്റെ മുൻഗാമിയുടെ അതേ 2.6 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ യൂണിറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ബിഎസ്-VI നവീകരണത്തിന് ഇത് വിധേയമായിട്ടുണ്ട്. പരിഷ്ക്കരിച്ച എഞ്ചിന് പരമാവധി 90 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ സാധിക്കും.

MOST READ: ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

ഥാറിന് വെല്ലുവിളിയുമായി ബിഎസ്-VI ഗൂർഖ വിപണിയിലേക്ക്, ഉത്പാദനം ആരംഭിച്ച് ഫോഴ്‌സ്

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കുറഞ്ഞ അനുപാതത്തിലുള്ള ട്രാൻസ്ഫർ കേസുള്ള 4×4 ഓപ്ഷൻ ഓഫ്-റോഡ് താൽപ്പര്യക്കാരെ എസ്‌യുവിയിലേക്ക് കൂടുതൽ അടുപ്പിക്കും.

Most Read Articles

Malayalam
English summary
BS6 Force Gurkha Production Begins. Read in Malayalam
Story first published: Monday, August 24, 2020, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X