സോള്‍ ഇവി ഇന്ത്യയിലേക്ക് എത്തുമെന്ന് സൂചന; വ്യക്തമാക്കാതെ കിയ
കിയ മോട്ടോര്‍സ് ഇന്ത്യന്‍ വിപണിയില്‍ വിജയകരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് സെല്‍റ്റോസ് എന്നൊരു മോഡലുമായിട്ടായിരുന്നു ബ്രാന്‍ഡിന്റെ അരങ്ങേറ്റം.

അധികം വൈകാതെ വിപണിയില്‍ ജനപ്രീയ വാഹനമായി മാറാനും സെല്‍റ്റോസിന് സാധിച്ചു. ഈ വിജയം ആവര്‍ത്തിക്കാന്‍ പ്രീമിയം എംപിവി ശ്രേണിയിലേക്ക് കാര്‍ണിവല്‍ എത്തി. ബ്രാന്‍ഡിന്റെ വിശ്വസ്ത കാത്ത് പ്രതിമാസം മികച്ച വില്‍പ്പന നേടാന്‍ വാഹത്തിന് സാധിച്ചു.

അധികം വൈകാതെ കോംപ്കാട് എസ്‌യുവിയായ സോനെറ്റും നിരത്തിലെത്തും. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്നൊരു ശ്രേണികൂടിയാണ് കോംപാക്ട് എസ്‌യുവി. സോനെറ്റിനെ അവതരിപ്പിച്ച് ഈ ശ്രേണി കൈയ്യടക്കുകയാണ് കിയ പദ്ധതിയിടുന്നത്.
MOST READ: എംജി ഹെക്ടര്‍ പ്ലസിന്റെ ഏഴ് സീറ്റര്‍ എത്തുന്നു; സ്‌പൈ ചിത്രങ്ങള്‍

കൂടുതല്‍ യൂട്ടിലിറ്റി വാഹനങ്ങള്‍ക്കും സെഡാനുകള്‍ക്കുമൊപ്പം ഉത്പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരണം ഉള്‍പ്പെടുന്ന ഭാവി പദ്ധതികള്‍ അടുത്തിടെ കിയ വെളിപ്പെടുത്തി.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ കിയ മോട്ടോര്‍സില്‍ നിന്നും അധികം വൈകാതെ ഒരു ഇലക്ട്രിക് വാഹനം കൂടി നിരത്തുകളില്‍ പ്രതീക്ഷിക്കാം. ഓട്ടോ എക്‌സ്‌പോയില്‍ നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിച്ച സോള്‍ എന്ന ഇലക്ട്രിക് വാഹനം ആകാം നിരത്തിലെത്തുക.
MOST READ: പുത്തൻ മഹീന്ദ്ര ഥാറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ ഒരുങ്ങിയേക്കും

ഹ്യുണ്ടായി കോന, എംജി ZS ഇലക്ട്രിക് എന്നിവരാകും ഈ വാഹനത്തിന്റെ എതിരാളികള്‍. 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം. അതേസമയം ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ അരങ്ങേറ്റം സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

കിയ വിദേശ നിരത്തുകളിലെത്തിച്ചിട്ടുള്ള സോള്‍ ഹാച്ച്ബാക്കിനെയാണ് ഇലക്ട്രിക് കാറാക്കി മാറ്റിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങില്‍ 450 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് കരുത്ത് പകരുന്നത് 198 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറാണ്.
MOST READ: വെന്യു സ്പോര്‍ട്ട് പതിപ്പിന്റെ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

7.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 170 കിലോമീറ്ററാണ് പരമാവധി വേഗത. എസി ചാര്‍ജര്‍ വഴി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന് 9.5 മണിക്കൂര്‍ ആവശ്യമാണ്.

എന്നാല്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനിറ്റിനുള്ളില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ബോക്സി ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് സോള്‍.
MOST READ: താരപരിവേഷമില്ലാതെ ഹോണ്ടയുടെ പുത്തൻ 200 സിസി മോഡൽ എത്തുന്നു; കാണാം ടീസർ വീഡിയോ

നേര്‍ത്ത ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പ്, മസ്‌കൂലര്‍ ബമ്പര്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഡിആര്‍എല്‍, 17 ഇഞ്ച് അലോയി വീല്‍, സ്റ്റൈലിഷ് ടെയില്‍ലാമ്പ് എന്നിവയാണ് വാഹനത്തിന്റെ പുറമേയുള്ള സവിശേഷതകള്‍.

ബ്ലാക്ക്-ബീജ് നിറങ്ങളിലാണ് അകത്തളം ഒരുങ്ങുന്നത്. 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹീറ്റഡ് സീറ്റ് എന്നിവയാണ് അകത്തളത്തെ പ്രധാന സവിശേഷതകള്‍.
Source: India Car News


Click it and Unblock the Notifications