ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും നേരിയ വില വര്‍ധനവുമായി ഹീറോ. ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തിയ ശേഷം ഇത് രണ്ടാം തവണയാണ് സ്‌കൂട്ടറിന്റെ വിലയില്‍ വര്‍ധനവ് ഉണ്ടാകുന്നത്.

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

നേരത്തെ 2020 ജൂണ്‍ മാസത്തിലായിരുന്നു സ്‌കൂട്ടറിന്റെ വില വര്‍ധിപ്പിച്ചത്. അന്ന് ഏകദേശം 800 രൂപയോളം നിര്‍മ്മാതാക്കള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഈ മാസത്തില്‍ 500 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്.

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

ഷീറ്റ് മെറ്റല്‍ വീല്‍, അലോയ് വീല്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ പ്ലഷര്‍ പ്ലസ് തെരഞ്ഞടുക്കാന്‍ സാധിക്കും. രണ്ട് വകഭേദങ്ങള്‍ക്കും വില വര്‍ധനവ് ബാധകമാണ്. ഇതോടെ എന്‍ട്രി ലെവല്‍ പതിപ്പിന് ഇപ്പോള്‍ 56,100 രൂപയാണ്. രണ്ടാമത്തേത് ഇപ്പോള്‍ 58,100 രൂപയും ഉപഭോക്താക്കള്‍ മുടക്കണം.

MOST READ: വില പ്രഖ്യാപനത്തിനു മുന്നേ ഹിറ്റായി സോനെറ്റ്; ഒറ്റ ദിവസം കൊണ്ട് കൈപ്പിടിയിലാക്കിയത് 6523 ബുക്കിംഗുകൾ

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

നേരിയ വില വര്‍ധനവ് ആയതുകൊണ്ടുതന്നെ വില്‍പ്പനയെ ബാധിക്കില്ലെന്നാണ് കമ്പനി വ്യക്താമാക്കുന്നത്. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ സ്‌കൂട്ടറില്‍ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല.

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

പുതിയ ഡിസൈനും കൂടുതല്‍ കരുത്തും നല്‍കുന്ന ഈ പുതിയ സ്‌കൂട്ടര്‍ പ്രധാനമായും യുവാക്കളെ ലക്ഷ്യമാക്കിയാണ് എത്തിയിരിക്കുന്നത്. 110 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ബിഎസ് VI ഹീറോ പ്ലെഷര്‍ പ്ലസിന് കരുത്തേകുന്നത്.

MOST READ: നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

ഇത് ഒരു SOHC സജ്ജീകരണവും ഹീറോ മോട്ടോകോര്‍പ്പിന്റെ അഡ്വാന്‍സ് എക്സ് സെന്‍സ് സാങ്കേതികവിദ്യയും അടങ്ങിയതാണ്. ഈ സജ്ജീകരണം സ്‌കൂട്ടറിന്റെ ആക്‌സിലറേഷനും ഇന്ധനക്ഷമതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

7,000 rpm -ല്‍ 8 bhp കരുത്തും 5,500 rpm -ല്‍ 8.7 Nm torque ഉം ഉത്പാദിപ്പിക്കാന്‍ പ്ലഷര്‍ പ്ലസിന്റെ എയര്‍-കൂള്‍ഡ് എഞ്ചിന്‍ പ്രാപ്തമാണ്. നിരവധി സവിശേഷതകളോടെയാണ് സ്‌കൂട്ടര്‍ വില്‍പ്പനയ്ക്ക് എത്തുന്നത്.

MOST READ: R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

ക്രോം ആവരണമുള്ള സ്‌ക്വയര്‍ ഹെഡ്‌ലാമ്പ്, മുന്നില്‍ നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, എഫ്ഐ ബാഡ്ജിങ്ങ്, ബ്ലാക്ക് ഫിനീഷ് ഗ്രാബ് റെയില്‍, അലോയി വീല്‍ തുടങ്ങിയവയാണ് സ്‌കൂട്ടറിനെ മനോഹരമാക്കുന്നത്.

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

യുഎസ്ബി ചാര്‍ജര്‍, എല്‍ഇഡി ബൂട്ട് ലൈറ്റ്, സൈഡ് സ്റ്റാന്റ് ഇന്റിക്കേറ്റര്‍, ഫ്യുവല്‍ ഗേജ് ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ബാക്ക്ലിറ്റ് സ്പീഡോമീറ്റര്‍, ഡ്യുവല്‍ ടെക്സറ്റര്‍ സീറ്റ് എന്നിവയും സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. 130 mm ഫ്രണ്ട്, റിയര്‍ ഡ്രം ബ്രേക്കുകള്‍, ട്യൂബ്ലെസ്സ് ടയറുകള്‍ എന്നിവയും പ്ലഷര്‍ പ്ലസില്‍ ഹീറോ നല്‍കുന്നുണ്ട്.

MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്

ബിഎസ് VI പ്ലെഷര്‍ പ്ലസിന് വീണ്ടും വില വര്‍ധനവുമായി ഹീറോ

മിഡ്‌നൈറ്റ് ബ്ലാക്ക്, സ്‌പോര്‍ട്ടി റെഡ്, പോള്‍ സ്റ്റാര്‍ ബ്ലൂ, പേള്‍ സില്‍വര്‍ വൈറ്റ്, മാറ്റ് വെര്‍നിയര്‍ ഗ്രേ, മാറ്റ് മെറ്റാലിക് റെഡ്, മാറ്റ് ഗ്രീന്‍ എന്നീ ഏഴ് കളര്‍ ഓപ്ഷനുകളില്‍ ബിഎസ് VI ഹീറോ പ്ലെഷര്‍ പ്ലസ് തെരഞ്ഞടുക്കാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Hero Pleasure Plus BS6 Receives Second Price Hike. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X