നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

തങ്ങളുടെ ഏറ്റവും പുതിയ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ID.4-ന്റെ ഉത്പാദനം ആരംഭിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ. വാഹനത്തിന്റെ നിർമാണ പതിപ്പ് സെപ്റ്റംബർ അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും.

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

ഫോക്സ്‍വാഗന്റെ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സിനെ (MEB) അടിസ്ഥാനമാക്കിയാണ് ID.4 ഒരുങ്ങുന്നത്. ഇ-മൊബിലിറ്റി വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പരമാവധി വർധിപ്പിക്കുന്ന ഒരു ഓൾ-ഇലക്ട്രിക് പ്ലാറ്റ്ഫോമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റ് 0.28 ഉം സ്കേലബിൾ ബാറ്ററി സിസ്റ്റവും ഉള്ളതിനാൽ ID.4 എസ്‌യുവിക്ക് 500 കിലോമീറ്ററിലധികം മൈലേജ് വാഗ്ദാനം ചെയ്യാൻ കഴിയും. തുടക്കത്തിൽ റിയർ-വീൽ ഡ്രൈവ് ഉപയോഗിച്ചാകും ഇവി പുറത്തിറക്കുക. ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് പതിപ്പ് കമ്പനി പിന്നീട് അവതരിപ്പിക്കും.

MOST READ: രാജ്യത്തെ ആദ്യ അർബൻ റീട്ടെയിൽ സ്റ്റോർ ഹൈദരാബാദിൽ ആരംഭിച്ച് ബിഎംഡബ്ല്യു

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

ഹൈ-വോൾട്ടേജ് ബാറ്ററി സാൻഡ്‌വിച്ച്-ഡിസൈൻ അണ്ടർബോഡിയിൽ സ്ഥാപിച്ചിരിക്കുന്നു. ഡ്രൈവിംഗ് ഡൈനാമിക്സിന്റെ കാര്യത്തിൽ മികച്ചതും കുറഞ്ഞതുമായ ഗുരുത്വാകർഷണ കേന്ദ്രം സൃഷ്ടിക്കുന്നതിനൊപ്പം മെച്ചപ്പെട്ട സമീകൃത ആക്സിൽ ലോഡ് വിതരണവും വാഹനത്തിന്റെ കഴിവായിരിക്കും.

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

പുതിയ മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സ് (MEB) അടിസ്ഥാനമാക്കിയുള്ള എല്ലാ മോഡലുകളെയും പോലെ ID.4 അതിന്റെ കോം‌പാക്‌ട് ഇലക്ട്രിക് ഡ്രൈവ് സാങ്കേതികവിദ്യയ്ക്ക് വളരെ വിശാലമായ ഇടമാകും വാഗ്‌ദാനം ചെയ്യുക.

MOST READ: ഉപഭോക്താക്കള്‍ക്കായി പുതിയ സര്‍വീസ് പാക്കേജുകള്‍ അവതരിപ്പിച്ച് സ്‌കോഡ

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

സീറോ-എമിഷൻ എസ്‌യുവിയുടെ കോക്ക്പിറ്റ് വ്യക്തമായി ഘടനാപരവും സ്ഥിരമായി ഡിജിറ്റലൈസ് ചെയ്തതുമാണ്. ടച്ച് ഉപരിതലങ്ങളും അവബോധജന്യമായ ശബ്ദ നിയന്ത്രണവും വഴിയാണ് പ്രവർത്തനം പ്രധാനമായും സാധ്യമാക്കുന്നത്.

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

അളവുകളുടെ അടിസ്ഥാനത്തിൽ ഫോക്സ്‍വാഗൺ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി 4,592 മില്ലിമീറ്റർ നീളവും 1,852 മില്ലീമീറ്റർ വീതിയും 1,629 മില്ലിമീറ്റർ ഉയരവും അളക്കും. വാഹനം 2,765 mm വീൽബേസിലാണ് ഒരുങ്ങുന്നത്. പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ചാണ് ID.4 പ്രവർത്തിക്കുക.

MOST READ: ഉപഭോക്താക്കൾക്കായി പുതിയ മൊബൈൽ ആപ്പ് അവതരിപ്പിച്ച് റോയൽ എൻഫീൽഡ്

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

ഈ ഇലക്ട്രിക് റിയർ-വീൽ-ഡ്രൈവ് മോട്ടോർ 200 bhp കരുത്തിൽ 310 Nm torque സൃഷ്ടിക്കുന്നു. ഫ്രണ്ട് മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോറുള്ള ഓൾ-വീൽ ഡ്രൈവ് പതിപ്പും കമ്പനി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഡ്യുവൽ മോട്ടോർ സജ്ജീകരണത്തിലൂടെ വാഹനം 302 bhp പവറും 450 Nm torque ഉം ഉത്പാദിപ്പിക്കും.

നിരത്തിലേക്ക് എത്താൻ ID.4 ഓൾ-ഇലക്ട്രിക് എസ്‌യുവി, ഉത്പാദനം ആരംഭിച്ച് ഫോക്സ്‍വാഗൺ

500 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന 83 കിലോവാട്ട് യൂണിറ്റ് ഉൾപ്പെടെ വിവിധ ബാറ്ററി ഓപ്ഷനുകളോടെ ID.4 വാഗ്ദാനം ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് നൽകുന്ന ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനും വാഹനത്തിന് ലഭിക്കും.

Most Read Articles

Malayalam
English summary
Volkswagen ID.4 All-Electric SUV Production Begins. Read in Malayalam
Story first published: Friday, August 21, 2020, 19:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X