ബിഎസ് VI ഡെസ്റ്റിനി 125 വില വര്‍ധിപ്പിച്ച് ഹീറോ
2020 ഫെബ്രുവരി മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച ഡെസ്റ്റിനി 125 ഹീറോ അവതരിപ്പിക്കുന്നത്. 64,310 രൂപയായിരുന്നു നവീകരിച്ച മോഡലിന്റെ എക്‌സ്‌ഷോറൂം വില.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 125 സിസി സ്‌കൂട്ടറിന്റെ വില കമ്പനി വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. ഡെസ്റ്റിനി 125 LX, ഡെസ്റ്റിനി 125 VX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണയിില്‍ എത്തുന്നത്.

ഇതില്‍ ഡെസ്റ്റിനി 125 LX -ന് 1,000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ ഇനി മുതല്‍ ഈ പതിപ്പിന് 65,310 രൂപ ഉപഭോക്താക്കള്‍ മുടക്കണം. ഡെസ്റ്റിനി 125 VX പതിപ്പിന് 1,300 രൂപയാണ് വര്‍ധിപ്പിച്ചത്.
MOST READ: ഏഴു പതിറ്റാണ്ടുകളായി മാർഷൽ കുടുംബത്തിനൊപ്പം മാറ്റുകുറയാതെ സൺ സൈക്കിൾ

ഇതോടെ 66,800 രൂപയ്ക്ക് വിപണിയില്‍ എത്തിയ മോഡലിന് ഇനി 68,100 രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം. വില വര്‍ധിപ്പിച്ചു എന്നതൊഴിച്ചാല്‍ സ്‌കൂട്ടറില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടുകൂടിയുള്ള 124.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,750 rpm -ല്‍ 8.70 bhp കരുത്തും 5,000 rpm -ല്‍ 10.2 Nm torque ഉം ഉത്പാദിപ്പിക്കും.
MOST READ: 100 നഗരങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായി റാപ്പിഡോ

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ അധിക മൈലേജും പുതിയ മോഡലില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. 11 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയും 10 ശതമാനം മികച്ച ആക്സിലറേഷനും പുതിയ സ്‌കൂട്ടര്‍ സമ്മാനിക്കുമെന്നാണ് കമ്പനിയുടെ ആവകാശവാദം.

ഹീറോ മോട്ടോകോര്‍പ്പിന്റെ i3S ടെക്നോളജിയും സ്‌കൂട്ടറിന്റെ സവിശേഷതയാണ്. എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് പുതിയ സ്‌കൂട്ടറിന്റെ സവിശേഷത. എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ത്രീ ഡിയിലുള്ള ലോഗോ, പുതിയ മാറ്റ് ഗ്രേ സില്‍വര്‍ കളര്‍ ഓപ്ഷന്‍ എന്നിവയാണ് പുതിയ ബിഎസ് VI ഡെസ്റ്റിനിയിലെ പുതുമകള്‍.
MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

ഡിജിറ്റല്‍ - അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, റിമോട്ട് കീ ഓപ്പണിങ് മുതലായവ ഡെസ്റ്റിനിയുടെ സവിശേഷതകളാണ്.

സീറ്റ് തുറക്കാതെ പുറമെ നിന്നും ഇന്ധനം നിറയ്ക്കാവുന്ന സംവിധാനമാണ് സ്‌കൂട്ടറില്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന VX മോഡലില്‍ മൊബൈല്‍ ചാര്‍ജ്ജിങ് പോര്‍ട്ടും ബൂട്ട് ലൈറ്റും കമ്പനി അധികമായി നല്‍കുന്നുണ്ട്.
MOST READ: തലമുറ മാറ്റത്തിന് ഹോണ്ട WR-V; ക്രോസ്ഓവറിന്റെ ഡിജിറ്റൽ ചിത്രങ്ങൾ കാണാം

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഒറ്റ കോയില്‍ മാത്രമുള്ള സ്പ്രിങ്ങും സസ്‌പെന്‍ഷന്‍ നിറവേറ്റും. മുന്‍ ഡിസ്‌ക് ബ്രേക്കില്ലെങ്കിലും പകരം ഇന്റഗ്രേറ്റഡ് ബ്രേക്കിങ് സംവിധാനം (iBS) ഡെസ്റ്റിനിയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വിപണിയില്‍ ആക്ടിവ 125, സുസുക്കി ആക്സസ് 125 എന്നിവരാണ് എതിരാളികള്‍.


Click it and Unblock the Notifications








