തലമുറ മാറ്റത്തിന് ഹോണ്ട WR-V; ക്രോസ്ഓവറിന്റെ ഡിജിറ്റൽ ചിത്രങ്ങൾ കാണാം
കോംപാക്‌ട് എസ്‌യുവികൾ വാഴുന്ന ശ്രേണിയിലേക്ക് ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട അവതരിപ്പിച്ച ക്രോസ്ഓവർ മോഡലാണ് WR-V.വിൽപ്പനയിൽ ഒരു വൻ വിജയമല്ലെങ്കിലും കാറിനെ ഇപ്പോഴും പുറത്തിക്കാൻ കമ്പനിക്ക് പ്രേരണയാകുന്നത് പ്രീമിയം ഹാച്ച്ബാക്കായ ജാസിനേക്കാൾ വിൽപ്പന നേടുന്നുണ്ട് എന്നതാണ്.

പരുക്കൻ രൂപത്തിനും വിശാലമായ അകത്തളത്തിനും വിശ്വസിനീയമായ എഞ്ചിനും തന്നെയാണ് WR-V-യെ വിപണിയിൽ വ്യത്യസ്‌തമാക്കുന്നത്. അടുത്തിടെ അന്താരാഷ്ട്ര വിപണികളിൽ ഹോണ്ട ജാസിന് ഒരു പുതുതലമുറ പരിഷ്ക്കരണവും ലഭിച്ചു. അതായത് WR-V ക്രോസിനും ഉടൻ തന്നെ ഒരു തലമുറ മാറ്റം ലഭിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഡിജിറ്റൽ റെൻഡറിംഗുകളുടെ ലോകത്ത് അറിയപ്പെടുന്ന ക്ലെബർ സിൽവ 2020 ജാസ് അടിസ്ഥാനമാക്കി അടുത്ത തലമുറ ഹോണ്ട WR-V ദൃശ്യവൽക്കരിച്ചു. ഈ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിലൂടെ ഏറെ പ്രചാരം നേടുന്നുമുണ്ട്.
MOST READ: സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ജാസിന്റെ പുതിയ തലമുറയ്ക്കായി ഹോണ്ട ഡിസൈൻ ടീം യഥാർത്ഥ മോഡലിന്റെ മിനി-എം എംപിവി രൂപം നിലനിർത്തിയിട്ടുണ്ടെങ്കിലും ഒരു എംപിവി-ഇഷ് രൂപഘടനയുടെ പ്രായോഗികതയെ പുതിതലങ്ങളിൽ സമന്വയിപ്പിക്കുന്ന ആധുനിക സ്റ്റൈലിംഗ് പാക്കേജാണ് നൽകിയിരിക്കുന്നത്.

കമ്പനിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യം 2022 ഹോണ്ട WR-V-യിൽ പോലും നിങ്ങൾക്ക് കാണാൻ സാധിക്കും. അതിനെ അടിസ്ഥാനമാക്കിയാണ് പുതിയ കോംപാക്‌ട് ക്രോസ്ഓവറിന്റെ ചിത്രങ്ങൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
MOST READ: 20,000 യൂണിറ്റ് ഉത്പാദനം പിന്നിട്ട് ബെന്റ്‌ലി ബെന്റേഗ

എന്നിരുന്നാലും ജാപ്പനീസ് ബ്രാൻഡ് ജാസിന്റെ മങ്ങിയ മുൻവശത്തിന് പകരമായി ക്രോം അലങ്കാരങ്ങൾക്കൊപ്പം ധീരമായ രൂപം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കാം. ഹെഡ്‌ലാമ്പുകൾ പ്രീമിയം ഹാച്ചിൽ നിന്ന് അല്പം വ്യത്യസ്തമായിരിക്കാം. അതേസമയം ബമ്പറിന്റെ വലിപ്പം വർധിപ്പിക്കുകയും മുൻവശത്തെ ആകർഷകമാക്കാൻ പ്ലാസ്റ്റിക് ഉൾപ്പെടുത്തലുകൾ അവതരിപ്പിക്കുകയും ചെയ്തേക്കാം.

അടുത്ത തലമുറ WR-V പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ്, മേൽക്കൂര റെയിലുകൾ, പുതിയ അലോയ് വീലുകൾ എന്നിവയും പരിചയപ്പെടുത്തും. കൂടാതെ പുതിയ മോഡലിന് ജാസ് ഹാച്ച്ബാക്കിനേക്കാൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടായിരിക്കാം.
MOST READ: ജൂൺ മാസത്തിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി മാരുതി

പിൻവശത്തേക്ക് നോക്കിയാൽ ടെയിൽ ലാമ്പുകൾ, ക്രോം ആക്‌സന്റുകൾ, ബോൾഡർ ബമ്പർ എന്നിവ കാണാൻ സാധിക്കും. അതോടൊപ്പം അടുത്ത തലമുറ ക്രോസ്ഓവറിൽ നിലവിലെ ജാസിന്റെ അതേ ഇന്റീരിയർ സജ്ജീകരണം മുമ്പോട്ടു കൊണ്ടുപോകും.

അടുത്ത തലമുറ WR-V-യുടെ അവതരണത്തെ കുറിച്ച് ഹോണ്ട ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. എന്നാൽ ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിൻ അവതരിപ്പിക്കുന്ന നിലവിലെ മോഡലിന്റെ നവീകരിച്ച പതിപ്പ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തും.


Click it and Unblock the Notifications








