പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു; ഹീറോ എക്സ്ട്രീ 160R അരങ്ങേറ്റം ഉടനെന്ന് സൂചന
കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ എക്സ്ട്രീം 160R വിപണിയില്‍ എത്തുന്നത് വൈകുമെന്ന് ഹീറോ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കമ്പനിയുടെ വെബ്‌സൈറ്റില്‍ വാഹനം ഇടംപിടിച്ചിട്ടുണ്ട്.

ലോക്ക്ഡൗണിന്റെ ഭാഗമായി കമ്പനി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതോടെയാണ് ഈ വര്‍ഷം ബൈക്ക് വിപണിയില്‍ എത്തില്ലെന്ന് അറിയിപ്പ് വന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഹീറോ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരുന്നു.

ഇതോടെയാണ് ബൈക്ക് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. എക്സ്ട്രീ 160R ഈ വര്‍ഷം തന്നെ വിപണിയില്‍ എത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ ഈ കാര്യത്തില്‍ കമ്പനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പ്രകാരം ഹീറോയുടെ 1,500 ഡീലര്‍ഷിപ്പുകളാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 10,000 യൂണിറ്റ് വാഹനങ്ങളുടെ വില്‍പ്പന നടന്നതായും കമ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് എക്‌സ്ട്രീം 160R. 2019 EICMA മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച എക്സ്ട്രീം 1.R കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എക്സ്ട്രീം 160R സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിനെ ഹീറോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നത്.
MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകളുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ

ഹീറോ ബൈക്ക് നിരയിലെ വമ്പനായിരുന്ന എക്സ്ട്രീം സ്പോര്‍ട്സിന്റെ പകരകാരനായിട്ടാണ് പുതിയ ബൈക്ക് വിപണിയില്‍ എത്തുന്നത്. വില്‍പ്പനയില്‍ ഗണ്യമായ കുറവ് ഉണ്ടായതോടെയാണ് എക്സ്ട്രീം സ്പോര്‍ട്സിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചത്.

സ്പോര്‍ട്സ് ബൈക്കിനെക്കാളും സ്പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്‌റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് ഹീറോ എക്സ്ട്രീം 160R -നെ കമ്പനി വിശേഷിപ്പിക്കുന്നത്.
MOST READ: 15 വര്‍ഷത്തില്‍ കൂടുതല്‍ വാഹനങ്ങള്‍ക്ക് ആയുസ്സുണ്ടാകില്ല; പുതിയ സ്‌ക്രാപ് നയം ഉടന്‍

ബിഎസ് VI നിലവാരത്തിലുള്ള 160 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15 bhp കരുത്തും 14 Nm torque ഉം ഉത്പാദിപ്പിക്കും. 4.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാനെന്നും കമ്പനി അവകാശപ്പെടുന്നു.

138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്പോര്‍ട്സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളുകളെന്ന പേരുമായാണ് എത്തുന്നത്.
MOST READ: ZR-V കോംപാക്ട് എസ്‌യുവിയുമായി ഹോണ്ട; എന്തെല്ലാം പ്രതീക്ഷിക്കാം

വിപണിയില്‍ ടിവിഎസ് അപ്പാച്ചെ RTR 160 4V, ബജാജ് പള്‍സര്‍ NS160 എന്നിവ ആധിപത്യം പുലര്‍ത്തുന്ന 160 സിസി വിഭാഗത്തിലെ ഏറ്റവും വേഗമേറിയ മോട്ടോര്‍സൈക്കിള്‍ കൂടിയാകും പുതിയ ഹീറോ എക്സ്ട്രീം 160R.


Click it and Unblock the Notifications








