ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

എക്സ്ട്രീം 200S ബിഎസ് VI പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹീറോ. ഉടന്‍ തന്നെ ബൈക്കിനെ വിപണിയില്‍ എത്തിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുകയും ചെയ്തു.

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

തീയതി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഡീലര്‍ വൃത്തങ്ങള്‍ വരാനിരിക്കുന്ന മോട്ടോര്‍സൈക്കിളിന്റെ വില സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവിട്ടു. ബിഎസ് VI മോഡലിന് 1,15,714 രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം.

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

പഴയ ബിഎസ് IV പതിപ്പിന് 1.02 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറും വില. അപ്ഡേറ്റുചെയ്ത മോഡലിന് ബിഎസ് IV പതിപ്പില്‍ നിന്നുള്ള സ്‌റ്റൈലിംഗ് സൂചനകള്‍ നിലനിര്‍ത്തും.

MOST READ: അരങ്ങേറ്റത്തിനു മുന്നേ ഹ്യുണ്ടായി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇടംപിടിച്ച് പുത്തൻ i20

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഫുള്‍-ഫെയറിംഗ് ഡിസൈന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, നേരായ എര്‍ണോണോമിക്‌സ്, ഒരു സ്റ്റെപ്പ്-അപ്പ് സാഡില്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

ബൈക്കിലെ മറ്റ് ഫീച്ചറുകളും പഴയ മോട്ടോര്‍സൈക്കിളിന് സമാനമായി തന്നെ തുടരും. കൂടാതെ സസ്പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കും ഉപയോഗിക്കുന്നത് തുടരും.

MOST READ: അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

സുരക്ഷയ്ക്കായി ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഉള്‍പ്പെടുത്തും. സിംഗിള്‍-ചാനല്‍ എബിഎസും ബൈക്കിന്റെ സവിശേഷതയാകും. എക്‌സ്പള്‍സ് 200-മായി എഞ്ചിന്‍ പങ്കിടുമെങ്കിലും ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

199.6 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് എഞ്ചിനാണ് എക്‌സ്പള്‍സ് 200-ന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

MOST READ: അമേസിനും WR-V ക്രോസ്ഓവറിനും പുതിയ എക്സ്ക്ലൂസീവ് എഡിഷൻ സമ്മാനിച്ച് ഹോണ്ട

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഉത്സവ സീസണിനോട് അനുബന്ധിച്ച് മിക്ക് മോഡലുകള്‍ക്കും കൈനിറയെ ഓഫറുകളാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

ബിഎസ് VI ഹീറോ എക്‌സ്ട്രീം 200S വിലവിരങ്ങള്‍ പുറത്ത്

പേടിഎം വഴി ഹീറോയുടെ ബൈക്കോ, സ്‌കൂട്ടറോ ബുക്ക് ചെയ്യുകയാണെങ്കില്‍ 7,500 രൂപയുടെ ഓഫറാണ് ലഭിക്കുക. ഇതിനുപുറമെ, ICICI ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങുന്നവര്‍ക്കായി 5,000 രൂപ വരെ ക്യാഷ്ബാക്കും കമ്പനി നല്‍കും.ഹീറോ സ്‌കൂട്ടറുകള്‍ വാങ്ങുമ്പോള്‍ 6,100 രൂപ വരെ ഓഫറുകള്‍ ലഭിക്കും.

More from DriveSpark

Article Published On: Tuesday, November 3, 2020, 15:42 [IST]
English summary
Hero Xtreme 200S Prices Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X