അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ഇന്ത്യൻ കാർ വിപണിയിൽ സബ് -4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിന്റെ ജനപ്രീതി വളരെയധികം വർധിച്ചിരിക്കുകയാണ്. ഈ വാഹനങ്ങൾ വളരെ ഒതുക്കമുള്ളതും താങ്ങാനാവുന്നതുമാണ്, അതോടൊപ്പം ധാരാളം ഇന്റീരിയർ സ്ഥലവും ആകർഷകമായ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ടൊയോട്ട കിർലോസ്‌കറും കഴിഞ്ഞ മാസം പുതിയ അർബൻ ക്രൂയിസറുമായി ശ്രേണിയിലേക്ക് ചുവടു വെച്ചു. ടൊയോട്ടയുടെ ഏറ്റവും പുതിയ ക്രോസ്ഓവർ എസ്‌യുവി യഥാർത്ഥത്തിൽ ചെറിയ മാറ്റങ്ങളോടെ പുനർ‌നിർമ്മിച്ച മാരുതി വിറ്റാര ബ്രെസ്സയാണ്.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ടൊയോട്ട അർബൻ ക്രൂയിസർ ഒരു പ്രീമിയം സബ് കോംപാക്റ്റ് ക്രോസ്ഓവറായി സ്ഥാനം പിടിച്ചിരിക്കുന്നു, ഇത് മാരുതി വിറ്റാര ബ്രെസ്സയേക്കാൾ അൽപ്പം വിലയേറിയതാണ്.

MOST READ: കരുത്ത് തെളിയിച്ച് നെക്സോൺ ഇവി; നടപ്പ് സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിച്ച ഇലക്ട്രിക് കാർ

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ആദ്യ കാഴ്ചയിൽ തന്നെ ഇത് ഒരു ഡീൽ ബ്രേക്കർ ആണെന്ന് തോന്നുമെങ്കിലും, ടൊയോട്ട അർബൻ ക്രൂയിസറിൽ മൂന്ന് വർഷത്തെ (അല്ലെങ്കിൽ 1 ലക്ഷം കിലോമീറ്റർ) വാറന്റി സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു, ഇത് ബ്രെസ്സയുടെ രണ്ട് വർഷത്തെ (അല്ലെങ്കിൽ 40,000 കിലോമീറ്റർ) വാറണ്ടിയേക്കാൾ കൂടുതലാണ്.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ടൊയോട്ട വാഗ്ദാനം ചെയ്യുന്ന മികച്ച വാറന്റി ബ്രെസ്സയുമായി താരതമ്യപ്പെടുത്തുമ്പോൾ അർബൻ ക്രൂയിസറിന്റെ ഉയർന്ന വിലയെ എളുപ്പത്തിൽ ന്യായീകരിക്കുന്നു. ഹ്യുണ്ടായി വെന്യുവും കിയ സോനെറ്റും സ്റ്റാൻഡേർഡായി മൂന്ന് വർഷത്തെ വാറന്റി വാഗ്ദാനം ചെയ്യുന്നു.

MOST READ: വാഹന വിപണി മെച്ചപ്പെടുന്നു; ഒക്ടോബറിൽ 1.82 ലക്ഷം യൂണിറ്റ് വിൽപ്പന നേടി മാരുതി

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ഇതിന് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും (ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയോടൊപ്പം) MID -യുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ഡയലുകളും ലഭിക്കുന്നു.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് വീലുകളിലെ സംയോജിത നിയന്ത്രണങ്ങൾ (ഓഡിയോ, ക്രൂയിസ് കൺട്രോൾ), റെയിൻ സെൻസിംഗ് വൈപ്പറുകൾ,ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിററുകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM- കൾ എന്നിവയും വാഹനത്തിൽ ലഭ്യമാണ്.

MOST READ: ട്രൈബർ ടർബോയുടെ അരങ്ങേറ്റം വൈകും, പുതിയ എഞ്ചിൻ ആദ്യമെത്തുക കോംപാക്‌ട് എസ്‌യുവിയിൽ

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ഡോണർ കാറുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യത്യസ്തമായ സ്റ്റൈലിംഗ് അർബൻ ക്രൂയിസറിന്റെ സവിശേഷതയാണ്, ഇത് മുൻവശത്ത് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ചെറിയ ടൊയോട്ട ക്രോസ്ഓവറിന്റെ നോസിൽ വ്യത്യസ്ത ഫ്രണ്ട് ഗ്രില്ലും പുതിയ ബമ്പറുമുണ്ട്, ഇവ രണ്ടും ഫോർച്യൂണറിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. ബാക്കി രൂപകൽപ്പന, ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവ മാറ്റമില്ലാതെ തുടരുന്നു.

MOST READ: X3 M പെർഫോമൻസ് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു; വില 99.90 ലക്ഷം രൂപ

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട അർബൻ ക്രൂയിസറിന്റെ ഹൃദയം, ഇത് 105 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് മൈലേജ് മെച്ചപ്പെടുത്തുന്നതിനായി ഒരു മൈൽഡ് ഹൈബ്രിഡ് സംവിധാനവും ലഭിക്കുന്നു. മിഡ്, ഹൈ, പ്രീമിയം എന്നിങ്ങനെ മൂന്ന് ട്രിംസ് ലെവലുകൾ ഉണ്ട്, 8.4 ലക്ഷം രൂപ മുതിൽ 11.3 ലക്ഷം വരെയാണ് എസ്‌യുവിയുടെ എക്സ്-ഷോറൂം വില.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

ടൊയോട്ടയും മാരുതി സുസുക്കിയും ഒരുമിച്ച് പങ്കാളിയാകുന്നത് ഇതാദ്യമല്ല. ടൊയോട്ട ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഗ്ലാൻസ, മാരുതി സുസുക്കി ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പാണ്. ദക്ഷിണാഫ്രിക്കയിൽ ഇതേ മോഡൽ സ്റ്റാർലെറ്റ് എന്ന പേരിൽ ടൊയോട്ട വിൽക്കുന്നു.

അർബൻ ക്രൂയിസറിന് ഒരു ലക്ഷം കിലോമീറ്ററിന്റെ വാറന്റി പാക്കേജുമായി ടൊയോട്ട

റീബാഡിംഗ് രണ്ട് വശങ്ങളിലും സംഭവിക്കുന്നു; അന്താരാഷ്ട്ര വിപണികളിൽ, പുനർനിർമ്മിച്ച ടൊയോട്ട RAV4 ആണ് സുസുക്കി A-ക്രോസ് എന്ന പോരിൽ വിൽപ്പനയ്ക്കെത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Offers Urban Cruiser 3 Year Or 1 Lakh Km Warranty. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X