തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ഉത്സവ സീസണ്‍ അടുക്കുംതോറും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് വിവിധ ഓഫറുകളും ആനുകൂല്യങ്ങളുമായി നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നുകഴിഞ്ഞു. ഇരുചക്ര വാഹന വിപണിയും തിരിച്ചുവരവിന്റെ പാതയിലാണ്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ഇത് വേഗത്തിലാക്കാന്‍ ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയും ഈ ഉത്സവ നാളില്‍ ഏതാനും ഓഫറുകളും ആനുകൂല്യങ്ങളും അതിനൊപ്പം പുതിയ ഫിനാന്‍സ് പദ്ധതികളും അവതരിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുത്ത് കുറച്ച് മോഡലുകളില്‍ മാത്രമാകും ഈ ആനൂകുല്യങ്ങളും ഓഫറുകളും ലഭ്യമാകുക.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറായ ആക്ടിവ 6G, അടുത്തിടെ നവീകരിച്ച് വിപണിയില്‍ എത്തിയ ഗ്രാസിയ 125, എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളായ CD110 ഡ്രീം, ഷൈന്‍ എന്നീ മോഡലുകള്‍ക്കാണ് ക്യാഷ്ബാക്ക് ഓഫറുകള്‍, ഇഎംഐ പദ്ധതികള്‍, ഫിനാന്‍സ് പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നത്.

MOST READ: റേഡിയോണിന്റെ മൂന്ന് ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് ടിവിഎസ്; ഇനി പുതിയ കളർ ഓപ്ഷനുകളും

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡോ, ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡോ നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഈ നാല് ഹോണ്ട മോഡലുകളിലും നിങ്ങള്‍ക്ക് 5,000 രൂപ ക്യാഷ്ബാക്ക് ഓഫറായി ലഭിക്കും.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ഒരു നിശ്ചിത സമയത്തേക്ക് ഈ നാല് വാഹനങ്ങള്‍ക്കായുള്ള മുഴുവന്‍ ഫിനാന്‍സ് ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അവസാനമായി, നിങ്ങളുടെ വായ്പാ തുകയും കാലാവധിയും അനുസരിച്ച്, നിങ്ങളുടെ ആദ്യത്തെ മൂന്ന് ഇഎംഐകള്‍ക്കായി 50 ശതമാനം റിഡക്ഷന്‍ പ്ലാനും തെരഞ്ഞെടുക്കാം.

MOST READ: ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

അവസാന ഓഫര്‍ നിങ്ങളുടെ ഡീലര്‍ഷിപ്പിനും തെരഞ്ഞെടുത്ത ഫിനാന്‍സര്‍മാര്‍ക്കും വിധേയമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരും ആഴ്ചകളില്‍, വ്യത്യസ്ത ബ്രാന്‍ഡുകളില്‍ നിന്ന് നിരവധി ഓഫറുകള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ദീപാവലി ഉത്സവകാലം വാഹന വ്യവസായത്തിന് കൊവിഡ് -19 ന് ശേഷമുള്ള മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ഒരു ചെറിയ ഉത്തേജനം സമ്മാനിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, സെപ്റ്റംബര്‍ 30-ന് പ്രീമിയം 300 സിസി മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

വരാനിരിക്കുന്ന മോഡലിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും ജാപ്പനീസ് ബ്രാന്‍ഡ് പുറത്തുവിട്ടിട്ടില്ല. 300-500 സിസി ഡിസ്പ്ലേസ്മെന്റ് ഉള്ള ഒരു പ്രീമിയം മോട്ടോര്‍സൈക്കിളായിരിക്കാം ഹോണ്ടയുടെ പുതിയ ഉത്പ്പന്നമെന്നാണ് അനുമാനം.

MOST READ: വ്യത്യസ്ത ഭാവത്തിൽ പരിഷ്കരിച്ച മാരുതി വാഗൺആർ

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ആകര്‍ഷമായ ഓഫറുകളുമായി ഹോണ്ട

ഇന്ത്യന്‍ വിപണിയില്‍ തികച്ചും പുതിയ ബൈക്ക് ആയിരിക്കുമെങ്കിലും ഇതിനകം തന്നെ വിദേശത്ത് വില്‍പ്പനയ്ക്കെത്തുന്ന ഒരു മോഡലാകുമെന്നതില്‍ സംശയമൊന്നുമില്ല. അടുത്ത നാളിലാണ് ഹോര്‍നെറ്റ് 2.0 ബ്രന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചത്.

Source: Bikedekho

Most Read Articles

Malayalam
English summary
Honda Announced Festive Offers For Selected Models. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X