ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട മോട്ടോർ കമ്പനി മിനി മോട്ടോ ശ്രേണിയിൽ തങ്ങളുടെ പ്രശസ്ത ബൈക്കായ ഹോണ്ട ഗ്രൂമിന്റെ 2020 പതിപ്പ് അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ചില പ്രാദേശിക വിപണികളിൽ MSX125 എന്നും ഇത് അറിയപ്പെടുന്നു.

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

മുമ്പ് വിപണിയിൽ ഉണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020 ഗ്രൂമിന് ഒരു കൂട്ടം പുതിയ നിറങ്ങൾ ലഭിക്കുന്നു. എഞ്ചിൻ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, അവ മുമ്പത്തെപ്പോലെ തന്നെ തുടരുന്നു.

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട ഗ്രൂം 2020 ഇപ്പോൾ ഇൻക്രെഡിബിൾ ഗ്രീൻ, ഹാലോവീൻ ഓറഞ്ച്, ബ്ലൂ റാസ്ബെറി, ചെറി റെഡ് നിറങ്ങളിൽ ലഭ്യമാണ്. മോട്ടോർസൈക്കിളിലെ സവിശേഷതകളും ഫീച്ചറുകളും മുമ്പത്തെപ്പോലെ തന്നെ തുടരുന്നു.

MOST READ: ലോക്ക്ഡൗണ്‍: വാഹന നികുതിക്ക് ഇളവ്, അടയ്ക്കാനുള്ള തീയതി നീട്ടി മോട്ടോര്‍ വാഹന വകുപ്പ്

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ വരുന്ന ഗ്രൂമിന് 7,000 rpm -ൽ 9.65 bhp കരുത്തും 5,500 rpm -ൽ 10.8 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. എഞ്ചിൻ നാല് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മിനി ബൈക്കിന് മുൻവശത്ത് 31 mm അപ്പ്സൈഡ്ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്ക് സസ്പെൻഷനും ലഭിക്കുന്നു.

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

ചെറുതും എന്നാൽ സ്റ്റൈലിഷുമായ ഒരു മിനി മോട്ടോർസൈക്കിളാണിത്. ചെറിയ ദൈനംദിന യാത്രകൾക്കും ടൗണിലെ പതിവ് യാത്രക്കാർക്കും വളരെ അനുയോജ്യമായ ഒരു വാഹനമാണിത്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, ഓപ്ഷണൽ ABS, മൾട്ടി-ഫംഗ്ഷൻ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ 2020 ഗ്രോമിലെ മറ്റ് സവിശേഷതകളാണ്.

MOST READ: 2 ലക്ഷം രൂപയ്ക്കുള്ളിൽ വില വരുന്ന അഞ്ച് മികച്ച ബിഎസ് VI ബൈക്കുകൾ

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

മുൻവശത്ത് 220 mm ഡിസ്കും പിൻവശത്ത് 190 mm ഡിസ്കുമാണ് വാഹനത്തിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. 12 ഇഞ്ച് വീലുകളിലാണ് മിനി മോട്ടോ ബൈക്കിൽ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ചെറു ബൈക്കിന് 1,100 mm വീൽബേസും 762 mm സീറ്റിംഗ് ഉയരവും ലഭിക്കുന്നു.

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട ഗ്രൂം ഒരു ഐതിഹാസിക ഫൺ ടു റൈഡ് ബൈക്കാണെങ്കിലും, വാഹനം ഉടനെ ഒന്നും ഇന്ത്യയിലേക്ക് വരുമെന്ന് ഞങ്ങൾ കരുതുന്നില്ല. മിനി മോട്ടോ ബൈക്കുകൾ രാജ്യത്ത് അത്ര പ്രചാരമുള്ളവയല്ല എന്നതാണ് ഗ്രൂം ഇവിടെ പുറത്തിറക്കുന്നതിൽ നിന്ന് കമ്പനിയെ പുറകിലേക്ക് വലിക്കുന്നത്.

MOST READ: ലോക്ക്ഡൗൺ; 600 ടൺ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ച് വ്യോമസേന

ഗ്രൂം മിനി മോട്ടോ ബൈക്കിന്റെ 2020 പതിപ്പ് ആഗോള വിപണിയിൽ അവതരിപ്പിച്ച് ഹോണ്ട

കുറച്ച് നാൾ മുമ്പാണ് വിൽപ്പന തീരെ കുറവായതിനാൽ ഇന്ത്യൻ വിപണിയിൽ നിന്ന് ഹോണ്ട നവി നിർമ്മാതാക്കൾ പിൻവലിച്ചത് എന്നത് ഇതിന് ഉത്തമ ഉദാഹരണമാണ്. ഇനി ഗ്രൂം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഹോണ്ട തീരുമാനിക്കുകയാണെങ്കിൽ, അതൊരു ഒരു പ്രീമിയം പതിപ്പിലാകുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Honda Groom Mini moto bike 2020 version revealed for Global markets. Read in Malayalam.
Story first published: Saturday, May 2, 2020, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X