വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾസ് & സ്കൂട്ടേർസ് ഇന്ത്യ 'അൺയൂസ്ഡ് വെഹിക്കിൾ' എന്ന പേരിൽ ഒരു പുതിയ ക്യാമ്പയിൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ക്യാമ്പയിന് കീഴിൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത ബിഎസ് IV വാഹനങ്ങൾ ആകർഷകമായ വിലയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

മിക്ക നിർമ്മാതാക്കളെയും പോലെ, വിറ്റുപോകാത്ത ബിഎസ് IV വാഹനങ്ങളുടെ സ്റ്റോക്കുകളും ഹോണ്ടയെയും സാരമായി ബാധിച്ചിട്ടുണ്ട്. ബിഎസ് IV സമയപരിധിക്ക് അടുത്ത നാളുകളിൽ വിപണി മോശം അവസ്ഥയിലായിരുന്നു, വാഹന വിൽ‌പന എക്കാലത്തെയും കുറഞ്ഞ സംഖ്യകളാണ് രേഖപ്പെടുത്തിയത്.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

ഇപ്പോൾ നടക്കുന്ന കൊവിഡ് -19 മഹാമാരിയിൽ രാഷ്ട്രം തകർന്നപ്പോൾ സ്ഥിതി കൂടുതൽ വഷളായി. പ്രതിസന്ധി സമയപരിധിക്ക് 45 ദിവസം മുമ്പ് രാജ്യവ്യാപകമായി ലോക്ക്ഡൗണും നിർബന്ധിതമാക്കി.

MOST READ: 24 വർഷങ്ങൾക്ക് ശേഷം ബ്രോങ്കോ നെയിംപ്ലേറ്റ് വീണ്ടും അവതരിപ്പിച്ച് ഫോർഡ്

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

ഇതിനെ തുടർന്ന് വിൽപ്പന ഏതാണ്ട് പൂജ്യമായി കുറയുകയും ഡീലർമാർ വിറ്റഴിക്കപ്പെടാത്ത ബിഎസ് IV വാഹന സ്റ്റോക്കുകളുമായി പ്രതിസന്ധിയിലാവുകയും ചെയ്തു.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

പ്രശ്‌നം പരിഹരിക്കുന്നതിന്, ഹോണ്ട ഉൾപ്പെടെയുള്ള നിരവധി ഡീലർഷിപ്പുകൾ തങ്ങളുടെ ബിഎസ് IV വാഹനങ്ങൾ സമയപരിധിക്ക് മുമ്പായി ODO -ൽ പൂജ്യം കിലോമീറ്ററുകളുള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാത്രം മാറ്റി ഇപ്പോൾ ഉപഭോക്താക്കൾക്ക് വിൽക്കാൻ കഴിയും.

MOST READ: ക്ലിക്കായി ഹ്യുണ്ടായി ക്രെറ്റ, നാല് മാസത്തിനുള്ളിൽ നേടിയെടുത്തത് 45,000 ബുക്കിംഗുകൾ

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

എന്നിരുന്നാലും, ഉപഭോക്താവ് നിയമപ്രകാരം ഇതിന്റെ രണ്ടാമത്തെ ഉടമയായതിനാൽ ഈ വാഹനങ്ങൾക്ക് മതിപ്പ് വില കുറയുന്നു. മൂല്യത്തകർച്ച കവർ ചെയ്യുന്നതിനായി, കമ്പനി മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഈ വാഹനങ്ങൾ ആകർഷകമായ കിഴിവിൽ വാഗ്ദാനം ചെയ്യുന്നു, ഹോണ്ട ഇതിനെ ‘അചിന്തനീയമായ വിലകൾ' എന്ന് വിളിക്കുന്നു.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

മുൻകൂട്ടി രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ മറ്റൊരു പ്രശ്നം ഉപഭോക്താക്കൾ ഫിനാൻസ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ഉപയോഗിച്ച വാഹന വായ്പ എടുക്കുമ്പോൾ വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശനിരക്ക് അവർ വഹിക്കേണ്ടതുണ്ട് എന്നതാണ്. ഇത് മൊത്തത്തിലുള്ള ചിലവും വർധിപ്പിക്കുന്നു.

MOST READ: റാങ്‌ലർ റൂബിക്കൺ 392 കൺസെപ്റ്റ് പരിചയപ്പെടുത്തി ജീപ്പ്, ഹൈലൈറ്റായി 6.4 ലിറ്റർ ഹെമി V8 എഞ്ചിൻ

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

ഇതിനുപുറമെ, രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വാറന്റി ഇതിനകം ആരംഭിച്ചിരിക്കും എന്നതാണ്. എന്തെങ്കിലും വലിയ അറ്റകുറ്റപ്പണികൾ ഉണ്ടായാൽ ഇത് ഉടമസ്ഥാവകാശത്തിന്റെ ചിലവ് വർദ്ധിപ്പിക്കും.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

എന്നിരുന്നാലും, HMSI അടുത്തിടെ ബിഎസ് IV ബൈക്കുകൾക്കായി വിപുലീകൃത വാറന്റി പ്രോഗ്രാം പുറത്തിറക്കിയിരുന്നു. ബൈക്കിന്റെ ആദ്യ രജിസ്ട്രേഷൻ മുതൽ 550 ദിവസത്തിനുള്ളിൽ ഉപയോക്താക്കൾക്ക് അധിക വാറന്റി ക്ലെയിം ചെയ്യാൻ കഴിയും.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടങ്ങളുമായി മഹീന്ദ്ര ഥാര്‍; ഹാര്‍ഡ്‌ടോപ്പ് പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഈ വാഹനങ്ങളിലൊന്ന് വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് ലിസ്റ്റുചെയ്തിരിക്കുന്ന നിരവധി വാഹനങ്ങളിൽ ഒന്നിൽ നിങ്ങൾക്ക് താൽപ്പര്യം രജിസ്റ്റർ ചെയ്യാം.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

ആക്ടിവ സ്കൂട്ടർ ശ്രേണി മുതൽ CB ഹോർനെറ്റ് 160 R വരെയുള്ള ബിഎസ് IV വാഹനങ്ങളുടെ സമഗ്രമായ പട്ടിക കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

ഇന്ത്യൻ വിപണിയിൽ ഇപ്പോൾ വിൽപ്പനയ്ക്ക് എത്താത്ത രണ്ട് മോഡലുകളായ CBR 250 R, ഹോണ്ട നവി എന്നിവയും വെബ്‌സൈറ്റ് പട്ടികപ്പെടുത്തുന്നു.

വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

ഉപയോക്താക്കൾക്ക് അവരുടെ താൽപ്പര്യം രജിസ്റ്റർ ചെയ്യുന്നതിന് ക്യാമ്പയിന് കീഴിൽ ആവശ്യപ്പെടുന്ന വിശദാംശങ്ങൾ പൂരിപ്പിക്കണം. വാഹനത്തിന്റെ വിശദാംശങ്ങളുമായി കമ്പനി ഉപഭോക്താക്കളെ അവരുടെ അടുത്തുള്ള ഡീലർഷിപ്പുകൾ വഴി ബന്ധപ്പെടും.

Most Read Articles

Malayalam
English summary
Honda Introduced Unused Vehicle Campaign For Unsold BS4 Stock. Read in Malayalam.
Story first published: Wednesday, July 15, 2020, 11:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X