അവസാനഘട്ട പരീക്ഷണയോട്ടങ്ങളുമായി മഹീന്ദ്ര ഥാര്‍; ഹാര്‍ഡ്‌ടോപ്പ് പതിപ്പിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്ത്
അവതരണം അടുത്തിരിക്കെ അവസാനഘട്ട പരീക്ഷണയോട്ടങ്ങളുമായി മഹീന്ദ്ര ഥാര്‍. ഹാര്‍ഡ്‌ടോപ്പ് പതിപ്പിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജീപ്പ് റാങ്ക്‌ലറുമായി സാമ്യം തോന്നിക്കുന്ന തലയെടുപ്പാണ് പുതുതലമുറ ഥാറിന്. സോഫ്റ്റ് ടോപ്പ് പതിപ്പില്‍ മാത്രം എത്തിയിരുന്ന വാഹനത്തിന്റെ, ഹാര്‍ഡ് ടോപ്പ് പതിപ്പും ഇത്തവണ എത്തുന്നുണ്ടെതാണ് മറ്റൊരു സവിശേഷത. ഹാര്‍ഡ് ടോപ്പ് കൂടി എത്തുന്നതോടെ വാഹനത്തിന് ആവശ്യക്കാര്‍ ഏറുമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

2020 മാര്‍ച്ച് മാസത്തില്‍ പുതിയ ഥാര്‍ വിപണിയില്‍ എത്തും എന്ന് വാഹന പ്രേമികള്‍ പ്രതീക്ഷിച്ചെങ്കിലും, നിലവിലെ സാഹചര്യങ്ങള്‍ മൂലം നീണ്ടുപോയ അവതരണം ഒക്ടോബര്‍ മാസത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ചില ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള ബുക്കിങ് സ്വീകരിച്ചു തുടങ്ങിയെന്നും സൂചനകളുണ്ട്.
MOST READ: റെട്രോ ശൈലിയിൽ പരിഷ്കരിച്ച ഡീസൽ ബുള്ളറ്റ്

പുതിയ ലാഡര്‍ ഫ്രെയിം ചാസിയിലായിരിക്കും വാഹനം നിര്‍മ്മിക്കുക. മികച്ച ഡ്രൈവിംഗ് ഡൈനാമിക്‌സും ഓഫ്-റോഡ് കഴിവും മെച്ചപ്പെടുത്തുന്നതിനാണ് ഈ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന വകഭേദങ്ങളില്‍ 18 ഇഞ്ച് അലോയികളോടുകൂടിയ 255/65 R18 ടയറുകള്‍ ആയിരിക്കുമെന്നാണ് സൂചന. ഇത് വെളിപ്പെടുത്തുന്ന സ്‌പൈ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പുതിയ ഥാര്‍ ഒരു ആഗോള മോഡല്‍ കൂടി ആയിരിക്കും. 2021 മുതല്‍ മഹീന്ദ്ര അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: ഹെക്ടര്‍ പ്ലസിനെ അവതരിപ്പിച്ച് എംജി; വില 13.48 ലക്ഷം രൂപ

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 2.0 ലിറ്റര്‍ TGDI എംസ്റ്റാലിയന്‍ പെട്രോള്‍ എഞ്ചിന്‍ 190 bhp കരുത്തും 380 Nm torque ഉം സൃഷ്ടിക്കും.

പുതിയൊരു 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ യൂണിറ്റും വാഹനത്തിന് ലഭിക്കും. രണ്ട് എഞ്ചിനുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളില്‍ ലഭ്യമാകും. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ഇല്ലെങ്കിലും 10 മുതല്‍ 14 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.
MOST READ: ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

നിരവധി മാറ്റങ്ങളോടെയാകും വാഹനം വിപണിയില്‍ എത്തുക. പുതിയ ബമ്പറാണ് മുന്‍വശത്തെ പുതുമ. ഇതിന്റെ രണ്ട് വശങ്ങളിലായി പുതിയ ഫോഗ് ലാമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. എല്‍ഇഡി ഹെഡ്‌ലാമ്പ്, ഏഴ് സ്ലാറ്റ് ഗ്രില്‍, ടേണ്‍ ഇന്റിക്കേറ്റര്‍ ഇവയിലെല്ലാം പുതുമ കൊണ്ടുവന്നിട്ടുണ്ട്.

പിന്നിലും മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ബമ്പര്‍ ഡിസൈന്‍ എന്നിവ പുതുക്കിയിട്ടുണ്ട്. ഹാര്‍ഡ് ടോപ്പായതിനാല്‍ തന്നെ ഗ്ലാസിട്ട ഹാച്ച്‌ഡോര്‍, ഡോറിന് മധ്യഭാഗ്യത്ത് സ്ഥാനം പിടിച്ച സ്റ്റെപ്പിന് ടയര്‍, ബമ്പറിലെ റിഫ്‌ലക്ഷന്‍ എന്നിവ പിന്നിലെ പുതുമകളാണ്.
MOST READ: ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

പുത്തന്‍ ഡാഷ്ബോര്‍ഡ് ഡിസൈന്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍, ഫോര്‍ വീല്‍ ഡ്രൈവ് ലിവര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ക്യാപ്റ്റന്‍ സീറ്റ് എന്നിവയാണ് അകത്തളത്തെ മനോഹരമാക്കുന്നത്.
Source: Teambhp


Click it and Unblock the Notifications








