ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ഇന്നും യവാക്കൾക്കിടയിൽ ഒരു ഹരമായ മോട്ടോർസൈക്കിളാണ് യമഹ RX 100. ഈ 2 സ്ട്രോക്ക് മോട്ടോർസൈക്കിൾ വാങ്ങുന്നതിൽ ആളുകൾക്ക് ഭ്രാന്തമായ ഒരു ആവേശമാണ് ഇപ്പോഴും, ഇത് സെക്കന്റ് ഹാൻഡ് ഇരുചക്ര വാഹന വിപണിയിൽ RX100 -ന്റെ മൂല്യം വർധിപ്പിച്ചു.

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ഈ മോട്ടോർസൈക്കിൾ വാങ്ങുന്നവരിൽ ഭൂരിഭാഗവും വളരെ ലളിതമായി സൂക്ഷിക്കാനും അത് യഥാർത്ഥ അവസ്ഥയിലേക്ക് പുനരുധരിക്കാനും ഇഷ്ടപ്പെടുന്നവരാണ്.

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

എന്നാൽ രാജ്യത്തുടനീളം വളരെ പരിഷ്കരിച്ച യമഹ RX 100 മോട്ടോർ‌സൈക്കിളുകളും നാം‌ കണ്ടിട്ടുണ്ട്. പഴയ യമഹ RX 100 മോട്ടോർ‌സൈക്കിൾ‌ എങ്ങനെ മനോഹരമായി പുനരുധരിച്ചുവെന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇന്ന് ഞങ്ങൾ പങ്കുവയ്ക്കുന്നത്.

MOST READ: 2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

റോക്ക്ഫോർട്ട് മോട്ടോർ വർക്ക്സ് തങ്ങളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ മോശം അവസ്ഥയിലുള്ള പഴയ RX100 കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്.

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ഗാരേജിൽ മോട്ടോർ സൈക്കിളിൽ നിന്ന് എല്ലാ ഭാഗങ്ങളും നീക്കംചെയ്യാൻ ആരംഭിക്കുന്നു. ഇന്ധന ടാങ്ക്, സൈഡ് പാനലുകൾ, മുൻ, പിൻ മഡ്‌ഗാർഡ്, ഹെഡ്‌ലൈറ്റുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടെയിൽ ലൈറ്റുകൾ, വീലുകൾ, റിംസ്, എഞ്ചിൻ, സീറ്റ് എന്നിവയെല്ലാം നീക്കംചെയ്യുകയും വ്യക്തിഗതമായി പുനരുധരിക്കുകയും ചെയ്യുന്നു.

MOST READ: പൾസർ NS200-ന് വീണ്ടും വില വർധിപ്പിച്ച് ബജാജ്, ഇനി മുടക്കേണ്ടത് 1.29 ലക്ഷം രൂപ

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ബൈക്കിന്റെ സ്റ്റോക്ക് കളർ കറുപ്പായിരുന്നു, അത് ഈ ബൈക്കിന് ലഭിക്കുന്ന വളരെ സാധാരണ നിറമായിരുന്നു. എന്നാൽ ഗാരേജുകാർ മോട്ടോർസൈക്കിളിന് മറ്റൊരു നിറം നൽകാൻ തീരുമാനിച്ചു.

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ടാങ്കിൽ നിന്നും മറ്റ് പാനലുകളിൽ നിന്നും പെയിന്റ് നീക്കം ചെയ്യുകയും ബോഡി ഫില്ലർ ഉപയോഗിച്ച് കോട്ട് ചെയ്യുകയും പ്രൈമർ കോട്ട് എല്ലാ ഭാഗങ്ങളിലും ഇടുകയും ചെയ്യുന്നു.

MOST READ: ക്യാപ്ച്ചറിനെ അടിസ്ഥാനമാക്കി ഇലക്ട്രിക് എസ്‌യുവിയുമായി റെനോ

ടാങ്കിൽ നിന്നും മറ്റ് പാനലുകളിൽ നിന്നും പെയിന്റ് നീക്കം ചെയ്യുകയും ബോഡി ഫില്ലർ ഉപയോഗിച്ച് കോട്ട് ചെയ്യുകയും പ്രൈമർ കോട്ട് എല്ലാ ഭാഗങ്ങളിലും ഇടുകയും ചെയ്യുന്നു.

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ചാസി, ഫ്രണ്ട് ഫോർക്കുകൾ, മറ്റ് ചെറിയ ഭാഗങ്ങൾ എന്നിവ പെയിന്റ് ചെയ്തുകഴിഞ്ഞ് ചെറിയ ചോർച്ചയുണ്ടായിരുന്ന ഇന്ധന ടാങ്കും റിപ്പെയർ ചെയ്തു. പ്രശ്നം പരിഹരിച്ച ശേഷം, ഇന്ധന ടാങ്കും പെയിന്റ് ചെയ്തു.

MOST READ: അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ഇത്തവണ വർക്ക്‌ഷോപ്പ് ഒലിവ് ഗ്രീൻ ഷേഡാണ് ടാങ്കിന് നൽകിയത്, അതിൽ ഗോൾഡൻ നിറമുള്ള പിൻസ്ട്രിപ്പിംഗും നൽകുന്നു. സൈഡ് പാനലുകൾക്കും സമാനമായ നിറം ലഭിക്കുന്നു.

ക്ലാസിക് ഭാവത്തിൽ മിനുങ്ങി യമഹ RX 100

ഓരോ ഭാഗവും പുനരുധരിച്ചുകഴിഞ്ഞ്, അവർ മോട്ടോർസൈക്കിൾ വീണ്ടും കൂട്ടിച്ചേർക്കുന്നു. ബൈക്കിന്റെ ഹാൻഡിൽബാറിന് പുതിയ ഹാൻഡ് ഗ്രിപ്പുകൾ, സ്വിച്ച് ഗിയർ, ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ലഭിക്കുന്നു. എന്നിരുന്നാലും അന്തിമ ഉൽ‌പ്പന്നം മനോഹരമായി കാണപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha RX 100 Restored To Maintain The Classic Looks. Read in Malayalam.
Story first published: Monday, July 13, 2020, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X