പൾസർ NS200-ന് വീണ്ടും വില വർധിപ്പിച്ച് ബജാജ്, ഇനി മുടക്കേണ്ടത് 1.29 ലക്ഷം രൂപ
ബിഎസ്-VI പരിഷ്ക്കരണവുമായി ഈ വർഷം ആദ്യം വിപണിയിൽ ഇടംപിടിച്ച പൾസർ NS200-ന് വീണ്ടും വില വർധിപ്പിച്ച് ബജാജ്. പുതിയ നവീകരണത്തിൽ 1.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്ക് വിൽപ്പനക്ക് എത്തിയ മോഡലിന് ഇപ്പോൾ 3,501 രൂപയുടെ വർധനവാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

അതായത് ബിഎസ്-VI ബജാജ് പൾസർ NS200 ഇനി സ്വന്തമാക്കണേൽ മുടക്കേണ്ടത് 1.29 ലക്ഷം രൂപയാണെന്ന് സാരം. നേരത്തെ മെയ് മാസത്തിൽ 200 സിസി നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിന് ആദ്യത്തെ വില വർധനവ് ലഭിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

വില വർധനവിന് പുറമെ ബജാജ് NS200-ന് മറ്റ് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഫോർ വാൽവ് SOHC 199.5 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാണ് മോട്ടോർസൈക്കിളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
MOST READ: ബിഎസ് VI എക്സ്പള്‍സ് 200 ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് ഹീറോ

മെച്ചപ്പെട്ട പ്രകടനം, കൃത്യമായ ത്രോട്ടിൽ പ്രതികരണം, മികച്ച ഇന്ധനക്ഷമത എന്നിവയ്ക്കായി 3 സ്പാർക്ക് പ്ലഗുകളും ഫ്യുവൽ ഇഞ്ചക്ഷനും ജനപ്രിയ മോഡലിൽ ഇപ്പോൾ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

9,750 rpm-ൽ പരമാവധി 24.5 bhp കരുത്തും 8,000 rpm-ൽ 18.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ ബജാജ് ട്യൂൺ ചെയ്തിരിക്കുന്നു. പൾസർ NS200 അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുകളിൽ ഒന്നാണ്.
MOST READ: ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

സിംഗിൾ-പീസ് ഹാലോജൻ ഹെഡ്‌ലൈറ്റിനും ട്വിൻ പൈലറ്റ് ലാമ്പുകളും ബൈക്കിനെ ആകർഷകമാക്കുന്നു. ഫ്യുവൽ ടാങ്ക് സ്കൂപ്പുകളും മോട്ടോർസൈക്കിളിന്റെ മസ്കുലർ രൂപം വർധിപ്പിക്കുന്നു.

കൂടാതെ സ്പ്ലിറ്റ് സീറ്റുകൾ, ഉയർന്ന ടെയിൽ സെക്ഷൻ, എഞ്ചിൻ കൗൾ, എന്നിവ ബൈക്കിന്റെ പ്രധാന സവിശേഷതകളായി കണക്കാക്കാം. പൾസർ NS200-ന്റെ പിൻഭാഗവും ശ്രദ്ധേയമാണ്. ഒരു ജോഡി എൽഇഡി ടെയിൽലാമ്പുകളും പിൻവശത്തെ ആകർഷകമാക്കുന്നു.
MOST READ: നിരത്തിലെത്താൻ ദിവസങ്ങൾ മാത്രം, ഗ്ലോസ്റ്റർ എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി എംജി

ഹാർഡ്‌വെയറിനെ സംബന്ധിച്ചിടത്തോളം സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നതിന് ഒരു ജോടി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ്. ബ്രേക്കിംഗ് കൈകാര്യം ചെയ്യാൻ ബജാജ് 300 mm ഫ്രണ്ട് പെറ്റൽ ഡിസ്കും 230 mm റിയർ പെറ്റൽ ഡിസ്കും നൽകിയിട്ടുണ്ട്.

സിംഗിൾ-ചാനൽ എബിഎസ് ബൈക്കിന്റെ ബ്രേക്കിംഗ് പ്രകടനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഗ്രാഫൈറ്റ് ബ്ലാക്ക്, മിറേജ് വൈറ്റ്, ഫിയറി യെല്ലോ, വൈൽഡ് റെഡ് എന്നിവ ഉൾപ്പെടെ നാല് കളർ ഓപ്ഷനുകളിൽ ബജാജ് പൾസർ NS200 ബിഎസ്-VI തെരഞ്ഞെടുക്കാൻ സാധിക്കും.


Click it and Unblock the Notifications








