നിരത്തിലെത്താൻ ദിവസങ്ങൾ മാത്രം, ഗ്ലോസ്റ്റർ എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി എംജി
ചൈനീസ് എസ്‌യുവി നിർമാതാക്കളായ SAIC ഓട്ടോമോട്ടീവ് ഗ്രൂപ്പിന് കീഴിലുള്ള എംജി മോട്ടോർ ഇന്ത്യ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് അടുത്തതായി ചുവടുവെക്കാൻ ഒരുങ്ങുന്നത്.

രാജ്യാന്തര വിപണിയിലുള്ള മാക്‌സസ് D90 മോഡലിനെ അടിസ്ഥാനമാക്കി 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്ലോസ്റ്റർ എസ്‌യുവിയാണ് എംജി ഇന്ത്യയുടെ നാലാമത്തെ മോഡലായി വിപണിയിൽ ഇടംപിടിക്കുന്നത്. ഉത്സവ സീസണിൽ ആയിരിക്കും പുതിയ ഫുൾ സൈസ് എസ്‌യുവി വിൽപ്പനക്ക് എത്തുക.

അതിന്റെ ഭാഗമായി വാഹനത്തിന്റെ അവസാനഘട്ട പരീക്ഷണയോട്ടത്തിലാണ് എംജി മോട്ടോർ. ഇന്ത്യൻ നിരത്തിൽ കഴിഞ്ഞ ദിവസം പരീക്ഷണം നടത്തിയ ഗ്ലോസ്റ്ററിന്റെ പരീക്ഷണ ചിത്രങ്ങൾ റഷ്‌ലൈൻ ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. ബ്രാൻഡിൽ നിന്ന് ആഭ്യന്തര വിപണിയിൽ എത്തുന്ന ഏറ്റവും ചെലവേറിയ വാഹനമാകും ഇത്.
MOST READ: വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

എൻട്രി ലെവൽ ലാൻഡ് റോവർ ഉൽപ്പന്നങ്ങൾക്കും മിഡ് സെഗ്മെന്റ് ജീപ്പ് മോഡലുകൾക്കും നേരിട്ടുള്ള എതിരാളിയാണ് അന്താരാഷ്ട്ര വിപണിയിലെ മാക്‌സസ് D90. എന്നാൽ ഇന്ത്യയിലെത്തുമ്പോൾ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ക ആൾട്യൂറാസ് G4 തുടങ്ങിയവയാവും പുതിയ എംജി ഗ്ലോസ്റ്റർ എസ്‌യുവിയുടെ എതിരാളികള്‍.

ഫുൾ സൈസ് എസ്‌യുവി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എംജി മോട്ടോർ ഇന്ത്യ ത്രീ-റോ എസ്‌യുവിയെ മത്സരാധിഷ്ഠിതമായി വിലമതിക്കും. പുറമെ നോക്കിയാൽ അത്യാഢംബരമായി തോന്നുന്ന വാഹനത്തിന് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ക്രോം ഘടകങ്ങളാല്‍ ചുറ്റപ്പെട്ട ഗ്രില്‍, അതുപോലെ ക്രേം ഘടകങ്ങളാൽ അലങ്കരിച്ചിരിക്കുന്ന ഫോഗ്‌ലാമ്പുകള്‍ എന്നിവ ലഭിക്കും.
MOST READ: നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

വശങ്ങളിലേക്ക് നോക്കിയാൽ ആറ് സ്‌പോക്ക് അലോയ് വീലുകളിലേക്കാണ് ആദ്യം കണ്ണെത്തുക. ക്രോമിന്റെ ഒരു അതിപ്രസരം വിന്‍ഡോ ലൈനുകളിലും കാണാന്‍ സാധിക്കും. പിന്നിലേക്ക് വന്നാല്‍ റൂഫ് സ്‌പോയിലര്‍, ഗ്ലോസ്സ് ബ്ലാക്ക് ക്വാഡ് എക്സ്ഹോസ്റ്റുകളില്‍ പൂര്‍ത്തിയാക്കിയ റിയര്‍ ഡിഫ്യൂസറും ഇടംപിടിച്ചിരിക്കുന്നു.

ഫുൾസൈസ് എസ്‌യുവി ശ്രേണിയിലേക്ക് എത്തുന്നതുകൊണ്ട് നിരവധി സവിശേഷതകൾ ഗ്ലോസ്റ്ററിന്റെ അകത്തളത്ത് എംജി ഒരുക്കിയേക്കും. അതിൽ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ്, 8 ഇഞ്ച് എംഐഡി (MID), ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, മസാജ് ഫംഗ്ഷനോടുകൂടി ഫ്രണ്ട് സീറ്റുകള്‍ എന്നിവയെല്ലാം എസ്‌യുവിയിൽ പ്രതീക്ഷിക്കാം.
MOST READ: 2021 LS ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

എഫ്‌സിഎ ഗ്രൂപ്പിന്റെ പരിചിതമായ 2.0 ലിറ്റർ മൾട്ടിജെറ്റ് II നാല് സിലിണ്ടർ ഡീസൽ എഞ്ചിന്റെ ഇരട്ട-ടർബോചാർജ്ഡ് പതിപ്പാണ് എംജി ഗ്ലോസ്റ്റർ വാഗ്‌ദാനം ചെയ്യുക. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 218 bhp കരുത്തിൽ 480 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഉയർന്ന വേരിയന്റുകളിൽ AWD ഓപ്ഷണലായിരിക്കും. അടുത്തിടെ ഗ്ലോസ്റ്റർ എസ്‌യുവിയുടെ ഒരു ടീസർ വീഡിയോ എംജി പുറത്തുവിട്ടതും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്തായാലും രണ്ട് മാസത്തിനുള്ളിൽ വാഹനം നിരത്തുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








