വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

പരിഷ്‌ക്കരിച്ച അല്ലെങ്കിൽ കസ്റ്റമൈസ് ചെയ്ത ഹാരിയറുകളുടെ നിരവധി ഉദാഹരണങ്ങൾ നാം മുമ്പ് കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഡെഡ്‌പൂൾ, വെനം ഗ്രാഫിക്സ് ഉപയോഗിച്ച് ചുവന്ന റാപ് ലഭിക്കുന്ന സവിശേഷമായ ഒരു ഹാരിയറാണ് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

arwrap786 തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട വീഡിയോയിലാണ് വാഹനം അവതരിപ്പിക്കുന്നത്. കാർ വ്രാപ്പ് ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും വീഡിയോ കാണിക്കുന്നു. കാലിസ്റ്റോ കോപ്പർ ഷേഡിലുള്ള ബിഎസ് IV വേരിയന്റാണ് വീഡിയോയിൽ കാണുന്ന കാർ.

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

കാറിന മുഴുവൻ ചുവന്ന റാപ് ലഭിക്കുകയും കാറിന്റെ റൂഫ് കറുത്ത നിറത്തിൽ ഒരുക്കുകയും ചെയ്യുന്നു. റാപ് പൂർത്തിയായ ശേഷം ബി‌എസ് IV ഹാരിയർ കാലിപ്‌സോ റെഡ് ഷേഡിലെ ബി‌എസ് VI പതിപ്പ് പോലെ കാണപ്പെടുന്നു.

MOST READ: വിദേശ വിപണികളിൽ താരമായി റെനോ സോയി ഇലക്‌ട്രിക്, ഇന്ത്യയിലും എത്തിയേക്കും

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

റാപ് ചെയ്തതിനു ശേഷം അതിൽ വെനം, ഡെഡ്‌പൂൾ എന്നിവയുടെ ഗ്രാഫിക് സ്റ്റിക്കറുകൾ ചേർക്കുന്നു. ഹുഡ്, സൈഡ് ബോഡി, കാറിന്റെ പിൻഭാഗത്ത് ഇവ പതിപ്പിക്കുന്നു.

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

ഇത്തരത്തിൽ ഒരു റാപ് ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹാരിയറായിരിക്കാം ഇത്. നിരത്തുകളിൽ ആളുകളെ വളരെ അധികം ആകർഷിക്കുന്ന രൂപം നൽകുന്നു.

MOST READ: ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

ടാറ്റ മോട്ടോർസിൽ നിന്ന് ഏറ്റവും പ്രതീക്ഷ നൽകുന്ന എസ്‌യുവിയായിരുന്നു ടാറ്റ ഹാരിയർ. 2018 എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച H5X കൺസെപ്റ്റ് അടിസ്ഥാനമാക്കിയാണ് ഇത്.

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

ടാറ്റ 2019 -ൽ ഹാരിയർ പുറത്തിറക്കി, അതിൻറെ മികച്ച ലുക്സ്, ഇന്റീരിയർ, അഗ്രസ്സീവ വില എന്നിവ കാരണം ഈ വിഭാഗത്തിൽ വാഹനം പെട്ടെന്ന് ജനപ്രിയമായി.

MOST READ: ഇന്ത്യൻ വിപണിയിൽ എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന സിഎൻജി കാറുകൾ

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

ഈ വർഷം ആദ്യം, ഹാരിയർ ടാറ്റ അപ്‌ഡേറ്റ് ചെയ്യുകയും പട്ടികയിൽ കൂടുതൽ സവിശേഷതകൾ ചേർക്കുകയും നേരത്തെ കാണാത്ത ഒരു ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുകയും ചെയ്തു. സെഗ്മെന്റിലെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ഹെക്ടർ തുടങ്ങിയ കാറുകളുമായി ഇത് മത്സരിക്കുന്നു.

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

കൂടാതെ എസ്‌യുവിക്ക് ഇപ്പോൾ പനോരമിക് സൺറൂഫ്, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സൈഡ് സീറ്റ്, ഓട്ടോ-ഡിമ്മിംഗ് IRVM, ഓട്ടോമാറ്റിക് ഗിയർബോക്‌സ്, അപ്‌ഡേറ്റുചെയ്‌ത ഡീസൽ എഞ്ചിൻ എന്നിവ പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

MOST READ: കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ഒന്നാമൻ വെന്യു, ആദ്യപാദത്തിൽ സ്വന്തമാക്കിയത് 5,371 യൂണിറ്റുകൾ

ടാറ്റ ഹാരിയറിലെ ബിഎസ് VI കംപ്ലയിന്റ് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഇപ്പോൾ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കുന്നു.

വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

വീഡിയോയിൽ കാണുന്ന ബി‌എസ് IV പതിപ്പ് നിർമ്മിക്കുന്നതിനേക്കാൾ 30 bhp കൂടുതലാണ് കരുത്ത് പുതിയ പതിപ്പ് നൽകുന്നു. ടാറ്റ ഹാരിയർ ബി‌എസ് VI പതിപ്പിന്റെ വില ഇപ്പോൾ 13.69 ലക്ഷം രൂപ എക്സ്‌-ഷോറൂം വിലയിൽ ആരംഭിക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റിനുള്ള വില 16.25 ലക്ഷം രൂപയിൽ തുടങ്ങുന്നു.

Most Read Articles

Malayalam
English summary
Tata Harrier BS 4 Gets A Deadpool Veno Wrap Looks Amazing. Read in Malayalalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X