വിദേശ വിപണികളിൽ താരമായി റെനോ സോയി ഇലക്‌ട്രിക്, ഇന്ത്യയിലും എത്തിയേക്കും
യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ റെനോ വില്‍ക്കുന്ന പൂര്‍ണ ഇലക്‌ട്രിക് കാറാണ് സോയി. വൈദ്യുത ശ്രേണിയില്‍ കമ്പനിയുടെ സ്വകാര്യ അഹങ്കാരം. ജർമനിയിലെ ഇവി വിഭാഗത്തിൽ റെനോയുടെ ഈ കുഞ്ഞൻ കാർ മികച്ച വിജയാണ് കൈവരിക്കുന്നത്.

1,448 യൂണിറ്റ് വിൽപ്പയുമായി ജൂൺ മാസം ജർമൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാറാണ് ഇപ്പോൾ റെനോ സോയി. നിലവിൽ 17.8 ശതമാനമാനം വിപണി വിഹിതമാണ് ഈ കോംപാക്‌ട് ഫോർ ഡോർ ഇവിയ്ക്കുള്ളത് എന്നതും ശ്രദ്ധേയമായി.

2020 ന്റെ ആദ്യ പകുതിയിൽ സോയി ഇലക്ട്രിക്കിന്റെ വിൽപ്പന 27 ശതമാനം വർധിച്ച് 7,066 രജിസ്ട്രേഷനുകളായി. ഇതൊരു ഒരു പുതിയ റെക്കോർഡാണ്. 2019 ജനുവരി മുതൽ ജൂൺ വരെ ലഭിച്ചത് 5,551 രജിസ്ട്രേഷനുകളാണ് എന്നതും വാഹനത്തിന്റെ മികവ് എടുത്തുകാണിക്കുന്നു.
MOST READ: ഇന്ത്യൻ വിപണിയിൽ എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന സിഎൻജി കാറുകൾ

സോയി ഇവി കാറിനുള്ള ബുക്കിംഗും ജൂണിൽ പുതിയ റെക്കോർഡിലെത്തി. ജർമനിയിൽ ഒരു മാസത്തിൽ 1,990 ഓർഡറുകളാണ് ഡീലർമാർക്ക് ലഭിച്ചിരിക്കുന്നത്. എല്ലാ യൂറോപ്യൻ വിപണിയിലും കൂടി ആകെ 11,000 ഓർഡറുകൾ നേടിയപ്പോൾ ജൂണിൽ ഏകദേശം 11,000 രജിസ്ട്രേഷനുകളും ഉപയോഗിച്ച് സോയി പുതിയ റെക്കോർഡുകൾ കൈവരിച്ചിട്ടുണ്ട്.

പുതിയ റെനോ സോയി 2019 അവസാനം മുതലാണ് വിപണിയിൽ ഇടംപിടിച്ചത്. WLTP ടെസ്റ്റ് സൈക്കിളിൽ 395 കിലോമീറ്റർ മൈലേജ് കൈകാര്യം ചെയ്യുന്ന ഈ വാഹനം നിരവധി സാങ്കേതിക കണ്ടുപിടിത്തങ്ങൾ, പുതിയ ഇന്റീരിയർ, പുതുക്കിയ ഡിസൈൻ എന്നിവയിൽ മതിപ്പുളവാക്കുന്നുണ്ട്.
MOST READ: പോളോ, വെന്റോ TSI മോഡലുകളെ വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ച് ഫോക്‌സ്‌വാഗണ്‍

ഈ വർഷം രണ്ടാം പകുതിയിലും റെനോ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്രമേണ ഹൈബ്രിഡ് വത്ക്കരണത്തിലേക്കും കമ്പനി ചുവടുവെക്കും. ക്യാപ്‌ചർ പ്ലഗ്-ഇൻ-ഹൈബ്രിഡ്, മെഗെയ്ൻ പ്ലഗ്-ഇൻ-ഹൈബ്രിഡ്, ക്ലിയോ ഹൈബ്രിഡ് എന്നിവ അടുത്ത ഏതാനും ആഴ്ചകളിൽ വിപണിയിലെത്തും.

കൂടാതെ പുതിയ സമ്പൂർണ ഇലക്ട്രിക് പതിപ്പായ ട്വിംഗോ ZE ഈ വർഷം അവസാനത്തോടെ വിപണിയിലെത്തും. 2022 ഓടെ ലോകമെമ്പാടുമുള്ള മറ്റ് വിപണികളിലെ തങ്ങളുടെ ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കാനും റെനോ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്.
MOST READ: i10 N -ലൈൻ പതിപ്പിന്റെ വിലവിവരങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

മാർച്ചിൽ അവതരിപ്പിച്ച മോർഫോസ് കൺസെപ്റ്റ് കാർ അടുത്ത തലമുറ റെനോ ഇലക്ട്രിക് വാഹനങ്ങൾ എങ്ങനെയായിരിക്കുമെന്ന സൂചന നൽകുന്നു. നിലവില്‍ 100 kW ശേഷിയുള്ള വൈദ്യുത മോട്ടോറാണ് മൂന്നാം തലമുറ റെനോ സോയിയുടെ ഹൃദയം. Z.E. 50 ബാറ്ററി യൂണിറ്റ് മോട്ടോറിന് കരുത്ത് പകരുന്നു.

ഈ വര്‍ഷം നടന്ന 2020 ഓട്ടോ എക്‌സ്‌പോയില്‍ സോയി ഇലക്ട്രിക്കിനെ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ കളം നിറയുന്ന സാഹചര്യത്തില്‍ രാജ്യത്തെ വാഹനപ്രേമികള്‍ക്ക് പുതിയ സോയിയെ പരിചയപ്പെടുത്തുകയാണ് റെനോ.


Click it and Unblock the Notifications








