ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

ടാറ്റ മോട്ടോർസ് ഉപയോക്താക്കൾക്കായി ഒരു പ്രത്യേക ഫിനാൻസ് പദ്ധതി അവതരിപ്പിച്ചു. EMI -കളിൽ ആറുമാസത്തെ മൊറട്ടോറിയം വാഗ്ദാനം ചെയ്യുന്നതാണ് ഈ പുതിയ പദ്ധതി.

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

അതിനാൽ, ഒരു പുതിയ ടാറ്റ ടിയാഗോ, നെക്സോൺ അല്ലെങ്കിൽ ആൾ‌ട്രോസ് വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇപ്പോൾ പൂജ്യം ഡൗൺ പേയ്‌മെന്റിൽ വാഹനം നേടാം.

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

ആറ് മാസത്തെ EMI അവധി നേടാനും കഴിയുന്ന ഈ പദ്ധതിയിൽ പലിശ മാത്രം പ്രതിമാസം കൃത്യമായി അടയ്ക്കണം. കാറിൽ 100 ​​ശതമാനം വരെ ഓൺ-റോഡ് ഫണ്ടിംഗ് അഞ്ച് വർഷത്തെ വായ്പ കാലാവധിയിൽ നേടാനും കഴിയും.

MOST READ: വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

മേൽപ്പറഞ്ഞ മൂന്ന് മോഡലുകൾക്ക് മാത്രമേ ഓഫർ ലഭ്യമാകൂ, ടിഗോർ സബ് കോംപാക്റ്റ് സെഡാൻ അല്ലെങ്കിൽ ഹാരിയർ ണോഡലുകൾക്ക് പോലും ഇവ ലഭ്യമല്ല.

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

കൂടാതെ, ഒന്നിലധികം ഫിനാൻസ് പങ്കാളികളുമായുള്ള സഹകരണത്തിലൂടെ ടാറ്റ മോട്ടോർസ് എട്ട് വർഷം വരെ ദീർഘകാല വായ്പയിൽ താങ്ങാനാവുന്നതും സ്റ്റെപ്പ്-അപ്പ് EMI -കളും വാഗ്ദാനം ചെയ്യുന്നു.

MOST READ: ഇന്ത്യൻ നിരത്തുകളിൽ 50,000 കണക്റ്റഡ് കാറുകൾ എത്തിച്ച ആദ്യ നിർമ്മാതാക്കളായി കിയ

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

ഈ ദീർഘകാല വായ്പാ പദ്ധതി പ്രകാരം, ടാറ്റ ടിയാഗോ ഇപ്പോൾ 4,999 രൂപ ആരംഭ EMI -യ്ക്ക് ലഭ്യമാണ്. അതേസമയം ആൾ‌ട്രോസ് പ്രീമിയം ഹാച്ച്ബാക്കും നെക്സോൺ സബ് കോംപാക്ട് എസ്‌യുവിയും യഥാക്രമം 5,555 രൂപ, 7499 രൂപ മുതൽ ആരംഭിക്കുന്ന EMI -കളിൽ ലഭ്യമാണ്.

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

കൊറോണ വൈറസ് പകർച്ചവ്യാധിയോടെ, സാമൂഹിക അകലം പാലിക്കേണ്ടത് കാലത്തിന്റെ ആവശ്യമായി മാറി, ടാറ്റ മോട്ടോർസും മറ്റ് വാഹന നിർമാതാക്കളെ പോലെ, കൂടുതൽ ആളുകൾ വ്യക്തിഗത മൊബിലിറ്റി ഓപ്ഷനുകൾ സ്വീകരിക്കാൻ തുടങ്ങുമ്പോൾ ഇത് കാർ വിൽപ്പന വർധിപ്പിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.

MOST READ: ഫോഴ്‌സ് 155 മോട്ടോ സ്കൂട്ടർ തായ്‌വാനിൽ പുറത്തിറക്കി, വിൽപ്പന ഉടൻ ആരംഭിക്കാൻ യമഹ

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

ഈ ഫിനാൻസ് സ്കീമുകൾ ഉപയോഗിച്ച്, പുതിയ കാർ പർച്ചേസുകൾ കൂടുതൽ ഉപഭോക്താക്കൾക്ക് താങ്ങാനാകുന്നതാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

മെയ് മാസത്തിൽ ടാറ്റാ മോട്ടോർസ് സമാനമായ കീസ് ടു സേഫ്റ്റി എന്ന ഒരു ഫിനാൻസ് പാക്കേജ് പുറത്തിറക്കിയിരുന്നു, അതിൽ എളുപ്പത്തിലുള്ള ധനസഹായം, ദീർഘകാല വായ്പകളുള്ള താങ്ങാനാവുന്ന EMI -കൾ, ഡോക്ടർമാർ, ഹെൽത്ത് കെയർ പ്രൊഫഷണലുകൾ, അവശ്യ സേവന ദാതാക്കൾ, പൊലീസ് തുടങ്ങിയ മുൻ‌നിര യോദ്ധാക്കൾക്ക് പ്രത്യേക ഓഫറുകൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍

ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

100 ശതമാനം ഓൺ-റോഡ് ഫണ്ടിംഗിനും ദീർഘകാല EMI -സ്കീമുകൾക്കും പുറമേ, കൊവിഡ് -19 ഫ്രണ്ട് ലൈൻ യോദ്ധാക്കൾക്ക് എല്ലാ മോഡലുകളിലും (ടാറ്റ ആൾ‌ട്രോസ് ഒഴികെ) 45,000 രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിരുന്നു.

Most Read Articles

Malayalam
English summary
Tata Motors Reveals New Special Finance Schemes For Tiago, Nexon & Altroz. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X