വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്കായി ഓണ്‍ലൈന്‍ സൗകര്യമൊരുക്കി പിയാജിയോ. വെസ്പ, അപ്രീലിയ മോഡലുകളുടെ വില്‍പ്പനയും കഴിഞ്ഞ മാസം തന്നെ കമ്പനി ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരുന്നു.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയും ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരിക്കുന്നത്. 1,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കും.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

ഈ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഇന്ത്യയിലുടനീളമുള്ള എല്ലാ പിയാജിയോ വാണിജ്യ വാഹന ഡീലര്‍ഷിപ്പുകളെയും സമന്വയിപ്പിക്കുന്നു. വാഹനത്തിന്റെ സവിശേഷതകള്‍ക്കൊപ്പം, എക്‌സ്‌ഷോറൂം, ഓണ്‍റോഡ് വിലകള്‍, ഇഎംഐ ഓപ്ഷനുകള്‍, ഇഷ്ടമുള്ള ഫിനാന്‍സിയറില്‍ നിന്നും വായ്പയ്ക്ക് അപേക്ഷിക്കാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്.

MOST READ: സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

ഉപഭോക്താക്കള്‍ക്ക് ഷോറൂം സന്ദര്‍ശിക്കാതെ തന്നെ അവരുടെ വീടുകളില്‍ നിന്ന് തെരഞ്ഞെടുത്ത മോഡല്‍ ബുക്ക് ചെയ്യാന്‍ പ്രാപ്തമാക്കും. ഇന്ത്യയില്‍ വാണിജ്യ വാഹന സ്പെയ്സിലെ ഇത്തരത്തിലുള്ള ഒരു ഓഫര്‍ ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് പലവിധത്തില്‍ ഗുണം ചെയ്യുമെന്നും പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയുമായ ഡീഗോ ഗ്രാഫി പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (PVPL) അതിന്റെ വെസ്പ, അപ്രീലിയ ബ്രാന്‍ഡുകളുടെ സ്‌കൂട്ടറുകള്‍ക്കായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പുറത്തിറക്കി ഒരു മാസത്തിന് ശേഷമാണ് പുതിയ വില്‍പ്പന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

MOST READ: മിനി കാർ വിഭാഗത്തിലെ മിടുമിടുക്കൻ, റെനോ നിരത്തിലെത്തിച്ചത് 3.5 ലക്ഷം ക്വിഡുകൾ

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

ജൂണ്‍ 10 -ന് കമ്പനി ഇരുചക്ര വാഹന ഉത്പന്നങ്ങള്‍ക്കായി ഇ-കൊമേഴ്സ് വെബ്‌സൈറ്റ് ആരംഭിച്ചു. ഇപ്പോള്‍ വാണിജ്യ വാഹന ഉപഭോക്താക്കളുടെ ആവശ്യകത കണക്കിലെടുത്താണ് ഈ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം വാണിജ്യ വാഹന ബ്രാന്‍ഡിനായി ആരംഭിച്ചിരിക്കുന്നത്.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

ഇരുചക്രവാഹനങ്ങളുടെ ഡെലിവറിയെക്കുറിച്ച് പറയുമ്പോള്‍, ഉപയോക്താക്കള്‍ക്ക് ഹോം ഡെലിവറിയും തെരഞ്ഞെടുക്കാം. ഇതിനുള്ള സൗകര്യവും ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഫിനാന്‍സ് സ്‌കീമുകളിലൂടെ ഉപഭോക്താവ് സ്‌കൂട്ടര്‍ വാങ്ങുകയാണെങ്കില്‍, അതിനുള്ള സൗകര്യവും ഓണ്‍ലൈനില്‍ ഒരുക്കിയിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

എച്ച്ഡിഎഫ്സി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ടാറ്റ ക്യാപിറ്റല്‍, ബജാജ് ഫിനാന്‍സ് എന്നിവയാണ് ഇതിനായി ലഭ്യമായ ബാങ്കുകള്‍. ഓര്‍ഡര്‍ നല്‍കി കഴിഞ്ഞാല്‍, ഒരു സെയില്‍സ് പ്രതിനിധി ഉപഭോക്താവുമായി ബന്ധപ്പെടുകയും ആവശ്യമായ രേഖകളെക്കുറിച്ച് അറിയിക്കുകയും ചെയ്യും.

വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

വാഹന ഡെലിവറിയുടെ സമയം, ഉപഭോക്താവിന് രജിസ്ട്രേഷന്‍ രേഖകള്‍ കൈമാറും. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്കായി ഏതാനും ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മോഡലുകളില്‍ 2,000 രൂപയുടെ കിഴിവും, ഫ്രീ റോഡ്സൈഡ് അസിസ്റ്റ്, ഒരു വര്‍ഷം സൗജന്യ ലേബര്‍ സര്‍വീസ് എന്നിവയാണ് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഓഫറുകള്‍.

More from DriveSpark

Article Published On: Wednesday, July 8, 2020, 18:45 [IST]
English summary
Piaggio Rolls Out Digital Platform For Sale Of Commercial Vehicles. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X