സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍
ഇന്ത്യന്‍ ക്രിക്കറ്റിനെ അതിന്റെ മോശം അവസ്ഥയില്‍ നിന്ന് ഒട്ടേറെ നേട്ടങ്ങളിലേക്ക് ഉയര്‍ത്തിയ താരമാണ് സൗരവ് ഗാംഗുലി. നിലവില്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി ഇന്ന് 48-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.

ക്രിക്കറ്റിനോടുള്ളതുപോലെ തന്നെ വാഹനങ്ങളോടും അദ്ദേഹത്തിന് കമ്പമുണ്ടായിരുന്നു. വാഹനശേഖരത്തിലെ പേരുകള്‍ പരിശോധിക്കുകയാണെങ്കില്‍ അത് മനസ്സിലാക്കാന്‍ സാധിക്കും. ഗാംഗുലിയുടെ കാര്‍ ശേഖരത്തിലെ ഏതാനും മോഡലുകളെ പരിചയപ്പെടാം.

മെര്‍സിഡീസ് ബെന്‍സ് CLK
താരത്തിന്റെ കൈയ്യിലും ഉണ്ട് മെര്‍സിഡീസ് ബെന്‍സിന്റെ CLK മോഡല്‍. ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 84 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 5.5 ലിറ്റര്‍ എഞ്ചിനും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുമുണ്ട്.
MOST READ: 6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ആഡംബരത്തിനും സൗകര്യത്തിനും പേരുകേട്ട 4 സീറ്റര്‍ കൂപ്പെയാണ് ഈ മോഡല്‍. 5 എഞ്ചിന്‍ ഓപ്ഷനുകളില്‍ ഈ മോഡല്‍ ലഭ്യമാണ്. ഏകദേശം 10 വര്‍ഷം മുമ്പുള്ള കാറാണ് മെര്‍സിഡീസ് ബെന്‍സ് CLK. ചുവപ്പ് നിറത്തില്‍ ആദ്യ തലമുറ മോഡലാണ് താരത്തിന്റെ കൈയ്യിലുള്ളത്.

ബിഎംഡബ്ല്യു 730LD
ബിഎംഡബ്ല്യു 7 സീരീസ് താരത്തിനുണ്ട്. 1.35 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 730LD കമ്പനിയുടെ ആഢംബര മോഡലാണ്. 3.0 ലിറ്റര്‍ ശേഷിയുള്ള ഇന്‍-ലൈന്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 265 bhp കരുത്തും 620 Nm torque ഉം സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.
MOST READ: ഇന്ത്യൻ വിപണിയിൽ 20 ലക്ഷം രൂപയ്ക്കുള്ളിൽ ലഭിക്കുന്ന ടർബോ പെട്രോൾ സെഡാനുകൾ

ഓപല്‍ അസ്ട്ര
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സ് 1996 ല്‍ ഓപല്‍ ആസ്ട്ര പുറത്തിറക്കിയാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബിര്‍ള ഗ്രൂപ്പുമായി സഹകരിച്ച് കാര്‍ ഇന്ത്യന്‍ മണ്ണില്‍ അസംബിള്‍ ചെയ്തിരുന്നത്.

ഗാംഗുലിയുടെ കാര്‍ ശേഖരത്തില്‍ ഓപല്‍ അസ്ട്രയും ഉണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഒപെല്‍ അസ്ട്രയിലുള്ളത്. ഇത് 74 bhp കരുത്തും 121 Nm torque ഉം സൃഷ്ടിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്‌സ്. ഏകദേശം 7.55 ലക്ഷം രൂപയാണ് വില.
MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ഗ്രാവിറ്റാസ്; എതിരാളി എംജി ഹെക്ടര്‍ പ്ലസ്

ഹ്യണ്ടായി ക്രെറ്റ
ഹ്യുണ്ടായിയില്‍ നിന്നുള്ള ജനപ്രീയ എസ്‌യുവിയായ ക്രെറ്റയും ഗാംഗുലിയുടെ കാര്‍ ശേഖരത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പാണിത്.

ഈ എഞ്ചിന്‍ 121 bhp കരുത്തും 150 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്. കാര്‍ ശേഖരത്തിലെ ഏതാനും ചില മോഡലുകള്‍ മാത്രമാണ് ഇത്. സൗരവ് ഗാംഗുലിക്ക് മൊത്തം 36 കാറുകളാണുള്ളത്. അതില്‍ 20 കാറുകള്‍ മെര്‍സിഡീസ് ബെന്‍സും 4 എണ്ണം ബിഎംഡബ്ല്യു കാറുകളുമാണ്.


Click it and Unblock the Notifications








