6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ടാറ്റാ സഫാരി നെയിംപ്ലേറ്റ് വർഷങ്ങളുടെ ഉത്പാദനത്തിനു ശേഷം കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ നിന്ന് നിർമ്മാതാക്കൾ പിൻവലിച്ചത്. ടാറ്റാ സഫാരി ഇന്ത്യൻ വിപണിയിൽ ഒരു പ്രധാന കാറായിരുന്നു.

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

വാഹനത്തിന്റെ ആദ്യ നാളുകളിൽ ഇത് വളരെ ജനപ്രിയമായ ഒരു മോഡലായിരുന്നു. വാഹനത്തിന്റെ മികച്ച ഗുണനിലവാരം കാരണം സഫാരിക്ക് ഇപ്പോഴും ഉയർന്ന പരിഗണന നൽകുന്ന പലരും ഉണ്ട്.

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ടാറ്റാ സഫാരിയുടെ പരിഷ്‌ക്കരിച്ച കുറച്ച് പതിപ്പുകൾ ഇന്നും രാജ്യത്തുണ്ട്, എന്നാൽ തീർച്ചയായും നിങ്ങൾ ഇതുവരെ കാണാത്ത ഏറ്റവും തീവ്രമായി പരിഷ്കരിച്ച സഫാരിയുടെ ഒരു പതിപ്പാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. വിപുലീകരിച്ച ബോഡി ഉപയോഗിച്ച് പരിഷ്‌ക്കരിച്ചതും ആറ് വീലുകളുള്ളതുമായ ടാറ്റ സഫാരി ഡൈക്കോറാണിത്.

MOST READ: ജംനി എസ്‌യുവിക്ക് ഡിമാന്റ് കൂടി, ഈ വർഷത്തേക്കുള്ള യൂണിറ്റുകൾ പൂർണമായും വിറ്റഴിച്ച് സുസുക്കി

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ഈ കാർ ഹരിയാനയിലാണ് സ്ഥിതിചെയ്യുന്നത്. എസ്‌യുവിയുടെ വശത്തുള്ള വെലോസിറാപ്റ്റർ 6×6 സ്റ്റിക്കറുകൾ നോക്കുമ്പോൾ, നല്ലൊരു ഗവേഷണം ഈ പരിഷ്‌ക്കരണത്തിനു പിന്നിൽ ഉണ്ടായിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. എസ്‌യുവികളെ 6x6 വാഹനങ്ങളാക്കി മാറ്റുന്ന ഒരു ണോഡിഫിക്കേഷൻ ഹൗസാണ് വെലോസിറാപ്റ്റർ 6x6.

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ഇവിടെ പരിഷ്‌ക്കരിച്ച ടാറ്റാ സഫാരിക്ക് ലഡാക്ക് പതിപ്പ് ഉൾപ്പെടെ നിരവധി സ്റ്റിക്കറുകളും ലഭിക്കുന്നു. 2014 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ സഫാരിയുടെ ലഡാക്ക് പര്യവേഷണ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു. ഈ വാഹനം അതിൽ നിന്നും കുറച്ച് ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്നു.

MOST READ: കൊവിഡ്-19; മഹാരാഷ്ട്ര സർക്കാരിന് 20 ആംബുലൻസുകളും 10 കോടി രൂപയും സംഭാവന നൽകി ടാറ്റ

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

മുൻവശത്ത് അപ്‌ഡേറ്റുചെയ്‌ത ഗ്രില്ലിന് ഇപ്പോൾ കറുത്ത നിറവും ലഭിക്കുന്നു. ബാക്കി എല്ലാം സ്റ്റോക്ക് രൂപത്തിൽ തന്നെ തുടരുന്നു. കൂടാതെ, മുൻവശത്ത് ഒരു സ്റ്റോൺ ഡിഫ്ലെക്റ്റർ കൂടി നൽകിയിട്ടുണ്ട്.

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

അത് വാഹനത്തിന്റെ മുഴുവൻ രൂപവും ശരിക്കും മാറ്റുകയും അതിനെ മസ്കുലറായി കാണുകയും ചെയ്യുന്നു. കാറിന്റെ റൂഫിൽ എൽഇഡി ഓക്സിലറി ല്മാപുകളും ഘടിപ്പിച്ചിരിക്കുന്നു.

MOST READ: വാഗൺആർ XL5 ഇലക്‌ട്രിക്കിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്, അടുത്ത വർഷം ആദ്യം വിപണിയിൽ എത്തിയേക്കും

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

വാഹനത്തിന്റെ ബോഡിയിൽ പ്രാഥമിക മാറ്റങ്ങൾ വരുത്തി. ഇത് ഇപ്പോൾ സ്റ്റോക്ക് സഫാരിയേക്കാൾ നീളമുള്ളതാണ്. പിൻ‌വശം വളരെയധികം വിപുലീകരിച്ചു.

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ദൈർഘ്യമേറിയ ബോഡിയെ പിന്തുണയ്‌ക്കാൻ, വാഹനത്തിൽ ഒരു അധിക ആക്‌സിൽ നൽകിയിട്ടുണ്ട്. ചാസിയുടെ നീളം വർധിപ്പിക്കുകയും ഒരു സങ്കലന ആക്സിൽ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

MOST READ: വർഷാവസാനത്തോടെ ബിഎസ് VI പതിപ്പുകൾ പുറത്തിറക്കാനൊരുങ്ങി ഇന്ത്യൻ മോട്ടോർസൈക്കിൾ

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

വാഹനത്തിന്റെ പുതിയ ആക്‌സിൽ ലൈവല്ലെന്നും അതിനാൽ പവർ നൽകുന്നില്ലെന്നും ഉടമ പറഞ്ഞു. സ്റ്റോക്ക് അവസ്ഥയിലുള്ള 4x4 കാറായതിനാൽ, ഈ വാഹനത്തെ 6x4 എസ്‌യുവി എന്ന് വിളിക്കാം.

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ഓഫ്-റോഡിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് ഉടമ ഇത് പരിഷ്‌ക്കരിച്ചിട്ടില്ല. പകരം, പിൻ‌ഭാഗത്തെ അധിക റൂം മാത്രമാണ് പരിഷ്‌ക്കരണത്തിന് പിന്നിലെ പ്രാഥമിക ലക്ഷ്യം.

6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ഈ മോഡിഫിക്കേഷന് ഏകദേശം എട്ട് ലക്ഷം രൂപ വിലമതിക്കുന്നു. വളരെയധികം ഘടനാപരമായ മാറ്റങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഇത് RTO അംഗീകാരം ലഭിക്കാൻ അൽപ്പം പ്രയാസമാണ്.

Most Read Articles

Malayalam
English summary
Tata Safari Dicor Modified Into 6x6 Monster. Read in Malayalam.
Story first published: Wednesday, July 8, 2020, 15:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X