നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്‌സ് ബൈക്കായ നിഞ്ച ZX-25R -നെ ഇന്ത്യോനേഷ്യയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ കവസാക്കി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അവതരണം.

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

സ്റ്റാന്‍ഡേര്‍ഡ്, സ്പെഷ്യല്‍ എഡീഷന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് IDR 96 ദശലക്ഷവും (ഏകദേശം 4,99,071 രൂപ) സ്പെഷ്യല്‍ എഡീഷന്‍ പതിപ്പിന് IDR 112.9 ദശലക്ഷം (ഏകദേശം 5,86,929 രൂപ) വില.

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

ബൈക്കിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് എന്ന സിംഗിള്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ മാത്രമാകും. സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് വിപണിയില്‍ എത്തുക.

MOST READ: ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

എന്നാല്‍ ലൈം ഗ്രീന്‍ / എബണി, മെറ്റാലിക് സ്പാര്‍ക്ക് ബ്ലാക്ക് / പേള്‍ ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, കാന്‍ഡി പ്ലാസ്മ ബ്ലൂ / മെറ്റാലിക് സ്പാര്‍ക്ക് ബ്ലൂ എന്നിങ്ങനെ മൂന്ന് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനില്‍ സ്പെഷ്യല്‍ പതിപ്പ് ലഭ്യമാകും.

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

ട്രെല്ലിസ് ഫ്രെയിം, ഫുള്‍-ഫെയറിംഗ് ഡിസൈന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ്, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സാഡില്‍ എന്നിവയാണ് മോട്ടോര്‍സൈക്കിളിലെ പ്രധാന സവിശേഷതകള്‍.

MOST READ: ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

249 സിസി, ഇന്‍ലൈന്‍-ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 15,500 rpm -ല്‍ 49.3 bhp കരുത്തും 14,500 rpm -ല്‍ 22.9 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

സ്പെഷ്യല്‍ എഡീഷന്‍ പതിപ്പിനൊപ്പം ക്വിക്ക് ഷിഫ്റ്ററും നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25R ഡിസൈന്‍ ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷനുകള്‍ക്കായി, ബാക്ക്ലിങ്ക് റിയര്‍ മോണോഷോക്കിനൊപ്പം 37 mm ഷോവ SFF-BP ഫോര്‍ക്ക് ഉണ്ട്.

MOST READ: സൈന്യത്തിനായി ജൂണിൽ 718 ജിപ്‌സികൾ ഡെലിവറി ചെയ്ത് മാരുതി

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

സുരക്ഷയ്ക്കായി മുന്നില്‍ 310 mm സിംഗിള്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. സ്പെഷ്യല്‍ എഡീഷന്‍ പതിപ്പില്‍ ഇരട്ട-ചാനല്‍ എബിഎസും ലഭിക്കും. കവാസാക്കി മൂന്ന് റൈഡിംഗ് മോഡുകളും ഒരു ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവസാക്കി മോഡലിനെ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്‌പോര്‍ട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ബൈക്കിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

MOST READ: പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി

കഴിഞ്ഞ മാസം കവസാക്കി ന്യൂസിലന്‍ഡ് വിപണിയില്‍ ബൈക്കിനെ അവതരിപ്പിച്ചിരുന്നു. 15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില.

More from DriveSpark

Article Published On: Saturday, July 11, 2020, 11:51 [IST]
English summary
Kawasaki Ninja ZX-25R Launched in Indonesia. Read in Malayalam.
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X