പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

നമുക്കെല്ലാവർക്കും സ്വന്തം വാഹനങ്ങളുമായി ചില അറ്റാച്ചുമെന്റുകൾ ഉണ്ടാവാം. അവ വിട്ടു കളയുന്നത് ചിലരെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ഏത് സാഹചര്യത്തിലും വാഹനം ഉപേക്ഷിക്കരുതെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഒരാൾ തന്റെ 20 വർഷം പഴക്കമുള്ള മാരുതി സുസുക്കി സെൻ ഒരു കിടക്കയാക്കി മാറ്റിയിരിക്കുകയാണ്.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

വളരെ രസകരവും ഉപയോഗപ്രദവുമായ ഒരു നീക്കമായിരുന്നു ഇത്. ഈ മാരുതി കാർ എങ്ങനെ കിടക്കയായി മാറി എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഞങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നത്.

MOST READ: ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പുമായി ടൊയോട്ട; പരീക്ഷണയോട്ടം ആരംഭിച്ചു

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ഇതൊരു 1998 മോഡൽ മാരുതി സുസുക്കി സെൻ ആണ്. കാർ ഡൽഹി-NCR -ൽ ആയതിനാൽ NGT -യുടെ ചട്ടങ്ങൾ കാരണം ഇത് നിയമപരമായി പൊതുവഴികളിൽ ഓടിക്കാൻ കഴിയില്ല.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

മറ്റൊരു സംസ്ഥാനത്ത് നിന്ന് ഒരു ഉപഭോക്താവിനെ കണ്ടെത്തുകയും ഇത്തരമൊരു പഴയ വാഹനത്തിന് RTO -യിൽ നിന്ന് ഒരു NOC നേടുകയും ചെയ്യുന്നത് സമയം മെനക്കെടുത്തുന്ന ഒരു ചടങ്ങായതിനാൽ ഉടമയ്ക്ക് കാർ വിൽക്കാൻ കഴിഞ്ഞില്ല.

MOST READ: സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ഓഡോമീറ്ററിൽ 57,000 കിലോമീറ്റർ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ഈ വാഹനം ഹരിയാനയിലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു പ്രോജക്റ്റ് സൈറ്റിൽ തൊഴിലാളികൾ, ഉപകരണങ്ങൾ തുടങ്ങിയവ എത്തിക്കാൻ ഉപയോഗിച്ചിരുന്നതാണ്.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ഈ സെൻ ഉടമയുടെ ഫാക്ടറിയിൽ തന്നെ ഒരു കിടക്കയായി പരിവർത്തനം ചെയ്തു. ഇത് ഉടമയുടെ ഇളയ സഹോദരൻ തന്നെയാണ് ഡിസൈൻ ചെയ്തത്.

MOST READ: സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

സെനിൽ നിന്ന് എഞ്ചിൻ പുറത്തെടുത്ത് ഒരു കോളേജ് പ്രോജക്ടിനായി വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ജനറേറ്ററാക്കി മാറ്റുക എന്നതായിരുന്നു പ്രാഥമിക ആശയം. ഒരു കിടക്കയാക്കി മാറ്റുന്നതിനുള്ള ആശയം പിന്നീടാണ് ഉദിച്ചത് എന്ന് ടീം-ബിഎച്ച്പി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

സെന്നിൽ നിന്നും എഞ്ചിൻ, ട്രാൻസ്മിഷൻ, ഇന്ധന ടാങ്ക് എന്നിവ പൂർണ്ണമായും നീക്കം ചെയ്തു. ഈ ഭാഗങ്ങളെല്ലാം ഒരു കസ്റ്റമൈസ്ഡ് ട്രോളി സ്റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്നു. കാറിന്റെ ഷെൽ പിന്നീട് ഒരു കിടക്കയായി മാറ്റി.

MOST READ: ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

കാറിന്റെ റൂഫ് പില്ലറുകളിൽ നിന്ന് നീക്കംചെയ്‌തെങ്കിലും ബോഡിയിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഭാരം കാരണം കിടക്ക കുഴിഞ്ഞ് പോകില്ലെന്ന് ഉറപ്പാക്കാൻ തടി ബോർഡിന് താഴെയായി ഒരു മെറ്റൽ ഫ്രെയിം നൽകിയിരിക്കുന്നു.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ദീർഘായുസ്സുണ്ടാവുന്നതിനും എളുപ്പത്തിൽ തുരുമ്പെടുക്കില്ലെന്നും ഉറപ്പാക്കാനാണ് വാഹനം റീ-പെയിന്റ് ചെയ്തതു. സെന്നിന്റെ അരികുകളുമായി പൊരുത്തപ്പെടുന്ന ഒരു തടി ബോർഡിലാണ് കിടക്ക ക്രമീകരിച്ചിരിക്കുന്നത്.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ആറ് അടി ഉയരമുള്ള മുതിർന്നവർക്ക് കിടക്ക സുഖപ്രദമായ ഇടം നൽകുന്നു. ഡോറുകൾ‌ പ്രവർ‌ത്തിക്കുന്ന അവസ്ഥയിലാണ്, കൂടാതെ താഴെയുള്ള വിശാലമായ സ്ഥലത്തേക്ക് ഈ ഡോറുകളിലൂടെ പ്രവേശിക്കാം.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ഇതിന് ധാരാളം സാധനങ്ങൾ സ്റ്റോർ ചെയ്യാൻ കഴിയും. കൂടുതൽ സംഭരണത്തിന് ​​ഇടം അനുവദിക്കുന്ന സെന്റെ ബൂട്ട്, ബോണറ്റ് ലിഡുകളും പ്രവർത്തിക്കുന്നു.

പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

കാറിന്റെ എഞ്ചിൻ ബേയിൽ ബ്ലൂടൂത്ത് സ്പീക്കർ ഇൻസ്റ്റാൾ ചെയ്യാൻ ഉടമ പദ്ധതിയിടുന്നു, അതോടൊപ്പം ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും പ്ലാനുകളുണ്ട്. ഇത് കാർ-ബെഡ് കൂടുതൽ മികച്ചതാക്കും.

Most Read Articles

Malayalam
English summary
Old Maruti Zen Converted Into Bed By Owner. Read in Malayalam.
Story first published: Friday, July 10, 2020, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X