Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പുമായി ടൊയോട്ട; പരീക്ഷണയോട്ടം ആരംഭിച്ചു
ടൊയോട്ടയില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ എംപിവിയാണ് ഇന്നോവ ക്രിസ്റ്റ. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ നിര്‍മ്മാതാക്കള്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് നവീകരിച്ച പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI -ലേക്ക് നവികരിക്കുന്നതിന്റെ ഭാഗമായി പഴയ പതിപ്പിനെക്കാള്‍ വലിയ വര്‍ധനവ് വിലയും സംഭവിച്ചിട്ടുണ്ട്. വില വര്‍ധിക്കും എന്ന കാരണത്താല്‍ തന്നെ മാരുതി ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിച്ചു.

ടാറ്റയും ചെറു ഡീസല്‍ കാറുകളുടെ ഉത്പാദനം അവസാനിപ്പിച്ചു. എന്നാല്‍ മികച്ച വില്‍പ്പന ഡീസല്‍ കാറുകള്‍ക്ക് ലഭിക്കുന്നതുകൊണ്ട് ഈ വില്‍പ്പന തുടരാനാണ് ടൊയോട്ട തീരുമാനിച്ചത്.
MOST READ: അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

വിപണിയില്‍ എത്തിയ നാള് മുതല്‍ തന്നെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങളില്‍ ഇന്നോവ ക്രിസ്റ്റ ലഭ്യമാണ്. എന്നാല്‍ ഇപ്പോള്‍, ജനപ്രിയ എംപിവിയുടെ സിഎന്‍ജി വകഭേദം പൊതു നിരത്തുകളില്‍ എത്താനൊരുങ്ങുകയാണ്.

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. റഷ്ലൈന് ആണ് പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ അടിസ്ഥാനമാക്കിയാണ് സിഎന്‍ജി വകഭേദം ഒരുങ്ങുന്നത്.
MOST READ: സ്വിഫ്റ്റ് ആറ്റിറ്റ്യൂഡ് ഹൈബ്രിഡ് ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ച് സുസുക്കി

പുറത്തുവന്ന ചിത്രങ്ങളില്‍ 2.7 G എന്ന് പിന്നില്‍ എഴുതിയിരിക്കുന്നതായി കാണാന്‍ സാധിക്കും. ഉടന്‍ തന്നെ ഈ പതിപ്പിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിഎന്‍ജി വകഭേദത്തിന്റെ വിശദാംശങ്ങള്‍ വിരളമാണ്.

പക്ഷേ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ പവര്‍ കണക്കുകളില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ അവതാരത്തില്‍, 2.7 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 166 bhp കരുത്തും 245 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.
MOST READ: വിങ്ങര്‍ ഫെയ്സ്ലിഫ്റ്റിന്റെ എഞ്ചിന് വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളില്‍ ഈ പതിപ്പ് ലഭ്യമാണ്. ബിഎസ് VI 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ഇന്നോവ ലഭ്യമാണ്.

ഈ എഞ്ചിന് 150 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ തമ്മിലുള്ള വ്യത്യാസം ഏകദേശം 2 ലക്ഷം രൂപയാണ്. ഈ വലിയ വിടവിന് നടുവില്‍ എവിടെയെങ്കിലും സിഎന്‍ജി വകഭേദത്തെ കൂടി എത്തിക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. ഡീസല്‍ വകഭേദങ്ങള്‍ വളരെ ചെലവേറിയതായി കണ്ടെത്തുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനാണ് സിഎന്‍ജി പതിപ്പ്.