വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

2007 -ലാണ് ടാറ്റ നിരയില്‍ നിന്നും വിങ്ങര്‍ വിപണിയില്‍ എത്തുന്നത്. 2020 ഓട്ടോ എക്സ്പോയില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു.

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

അടിമുടിമാറ്റത്തോടെയാണ് വാഹനം അന്ന് പ്രത്യക്ഷപ്പെട്ട്ത്. അധികം വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും വിവരങ്ങളും അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഇത്രയൊക്കെ ആണെങ്കിലും വാഹനത്തിന്റെ എഞ്ചിന്‍ സംബന്ധിച്ചോ എഞ്ചിന്‍ കണക്കുകള്‍ സംബന്ധിച്ചോ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി.

MOST READ: ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ബിഎസ് VI -ലേക്ക് നവീകരിച്ച 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ വിങ്ങറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 98 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ഡ്രൈവര്‍ ഉള്‍പ്പടെ 16 പേര്‍ക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ടാറ്റയുടെ ജനപ്രീയ വാഹനമാണ് വിങ്ങര്‍. ബിഎസ് VI എഞ്ചിനൊപ്പം നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തുക. മുന്നിലെ ഡിസൈനില്‍ വരുത്തിയിരിക്കുന്ന മാറ്റം തന്നെയാണ് ഏറെ ശ്രദ്ധേയം.

MOST READ: 2021 എലാൻട്ര N -ലൈൻ പതിപ്പിന്റെ റെൻഡർ ചിത്രങ്ങൾ പുറത്തുവിട്ട് ഹ്യുണ്ടായി

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ടാറ്റയുടെ ഹാരിയര്‍, ആള്‍ട്രോസ് മോഡലുകളില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയാണ് വിങ്ങറിന്റെ മുന്‍വശത്തെ മനോഹരമാക്കുന്നത്. പുതിയ ബമ്പര്‍, ഗ്രില്‍, ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയെല്ലാം മുന്നിലെ സവിശേഷതകളാണ്.

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ക്രോം ആവരണത്തോടുകൂടിയ സ്ട്രിപ്പും അതിന് മധ്യത്തിലായി ടാറ്റയുടെ ലോഗോയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. ബോണറ്റിലാണ് മറ്റൊരു പ്രധാന മാറ്റം കമ്പനി വരുത്തിയിരിക്കുന്നത്. മുന്നില്‍ നിന്നുള്ള ആദ്യകാഴ്ചയില്‍ പാസഞ്ചര്‍ വാഹനത്തിന് ഒരു എസ്‌യുവി വാഹനത്തിന്റെ ലുക്കാണ് ലഭിക്കുന്നത്. ഇത് വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

പിന്നിലും ടാറ്റ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അഞ്ച് സ്‌പോക്ക് അലോയി വീലുകള്‍, പില്ലറില്‍ നല്‍കിയിരിക്കുന്ന പിയാനോ ബ്ലാക്ക് ഫിനിഷ്, പിന്നിലെ പുതുക്കിയ ഡോറുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

പുറംമോടി മിനുക്കിയതിന് ഒപ്പം തന്നെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ടാറ്റ നിരയിലെ പാസഞ്ചര്‍ വാഹനങ്ങളുടെ ഡിസൈന്‍ രീതിയിലാണ് വിങ്ങറിന്റെ കോക്ക്പിറ്റും ഒരുങ്ങുന്നത്.

MOST READ: പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

പുതുക്കി ഡിസൈന്‍ ചെയ്ത ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിങ്ങ് വീല്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ വിങ്ങറിലെ സവിശേഷതകളാണ്. ഫാബ്രിക്ക് സീറ്റുകള്‍, എസി കണ്‍ട്രോള്‍ നോബുകള്‍ എന്നിവയും പുതിയ വിങ്ങറിന്റെ പ്രത്യേകതകളാണ്.

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

ലഗേജ് റാക്ക്, ഓരോ സീറ്റ് നിരയിലും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടുകള്‍, വ്യക്തിഗത എസി വെന്റുകള്‍, പുഷ്ബാക്ക് സീറ്റ് എന്നിവയാണ് യാത്രക്കാര്‍ക്കായി കമ്പനി നല്‍കിയിരിക്കുന്ന ഫീച്ചറുകള്‍. പഴയ മോഡലിന്റെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ പതിപ്പും വിപണിയില്‍ എത്തുക.

വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

അതുകൊണ്ട് തന്നെ അളവുകളില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സൂചന. ഏകദേശം 10 കിലോമീറ്റര്‍ വരെ വാഹനത്തിന് മൈലേജ് ലഭിച്ചേക്കും. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 12 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വാഹനത്തിന് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata Revealed Winger BS6 Engine Details. Read in Malayalam.
Story first published: Friday, July 10, 2020, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X