ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം
എക്സിക്യൂട്ടീവ് സെഡാനായ സിവിക്കിന്റെ ബിഎസ്-VI ഡീസൽ പതിപ്പിനെ വിപണിയിൽ അവതിപ്പിച്ച് ഹോണ്ട. പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച സിവിക് ഡീസലിന് 20.74 ലക്ഷം രൂപയാണ് പ്രാരംഭ വില.

സിവിക്കിന്റെ പെട്രോൾ വേരിയൻറ് 2019 മാർച്ചിൽ പുറത്തിറങ്ങിയതു മുതൽ ബിഎസ്-VI അനുസരിച്ചായിരുന്നുവെങ്കിലും ഡീസൽ മോഡലിനെ പരിഷ്ക്കരിച്ചെത്തിക്കാൻ വൈകുകയായിരുന്നു.

ലോകമെമ്പാടും അറിയപ്പെടുന്ന ഹോണ്ടയുടെ വാഹനമാണ് സിവിക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഹോണ്ട സിവിക്കിന്റെ പത്താംതലമുറ മോഡൽ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ ഇടംപിടിച്ചത്. ആറുവർഷത്തെ അഭാവത്തിനുശേഷം പ്രീമിയം സെഡാൻ രാജ്യത്തേക്ക് തിരിച്ചുവരികയായിരുന്നു.

രണ്ടാം വരവിൽ വൻ വിജയമായി മാറാനും വാഹനത്തിന് സാധിച്ചു. 2020 ഏപ്രിൽ ഒന്നിനു രാജ്യത്ത് പുതിയ ബിഎസ്‍-VI മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വന്നതോടെ പല പ്രമുഖ വാഹന നിർമാതാക്കളും ഡീസൽ മോഡലുകളെ ഉപേക്ഷിച്ച സമയത്ത് ഹോണ്ട അവരിൽ നിന്നും വ്യത്യസ്‌ത നിലപാട് സ്വീകരിക്കുകയായിരുന്നു.

സിവിക്കിന്റെ പുതിയ ബിഎസ്-VI 1.6 ലിറ്റർ i-DTEC ടർബോ ഡീസൽ എഞ്ചിൻ 4000 rpm-ൽ പരമാവധി 118 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതായത് പഴയ മോഡലിന് സമാനമായ പവർ, ടോർഖ് ഔട്ട്‌പുട്ടുകൾ സിവിക് നൽകുന്നുവെന്ന് ചുരുക്കം.
MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഈ ഓയിൽ ബർണർ യൂണിറ്റിൽ 23.9 കിലോമീറ്റർ മൈലേജാണ് ഹോണ്ട വാഗ്‌ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ഇത് സെഗ്മെന്റിലെ മികച്ച ഇന്ധനക്ഷമതയാണ് എന്നതാണ് യാഥാർഥ്യം.

രണ്ട് വകഭേദങ്ങളിൽ എത്തുന്ന പുതിയ ബിഎസ്-VI ഡീസൽ സിവിക്കിന്റെ ബേസ് മോഡലായ VX വേരിയന്റിന് 20.74 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റായ ZX ന് 22.34 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.
MOST READ: ജൂലൈയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് 2.02 ലക്ഷം വരെ ആനുകൂല്യങ്ങൾ നൽകി ഫോക്‌സ്‌വാഗണ്‍

1.8 ലിറ്റർ i-VTEC എഞ്ചിനാണ് പെട്രോൾ സിവിക്കിൽ ഇടംപിടിച്ചിരിക്കുന്നത്. ഇത് സിവിടി ഗിയർബോക്സ് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു. കാറിന്റെ പത്താം തലമുറ ഷാർപ്പും എയറോഡൈനാമിക് എക്സ്റ്റീരിയർ പ്രൊഫൈലും അകത്ത് ആധുനിക സൗകര്യ സവിശേഷതകളുള്ള പ്രീമിയം ക്യാബിനും അവതരിപ്പിക്കുന്നു.

V CVT, VX CVT, ZX CVT എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലായി എത്തുന്ന പുതിയ പെട്രോള്‍ പതിപ്പിന് 17.93 ലക്ഷം രൂപയാണ് പ്രാരംഭ വില. ARAI സാക്ഷ്യപ്പെടുത്തിയ 16.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വാഹനത്തില്‍ ലഭ്യമാകുന്നത്.


Click it and Unblock the Notifications








