പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

2019 ഫെബ്രുവരി മാസത്തിലാണ് കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് മഹീന്ദ്ര, XUV300 -യെ അവതരിപ്പിക്കുന്നത്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ വില്‍പ്പനയില്‍ മികച്ച വിജയം സ്വന്തമാക്കാനും വാഹനത്തിന് സാധിച്ചു.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. തുടക്കത്തില്‍ മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാല്‍ വില്‍പ്പന വര്‍ധിച്ചതോടെ എഎംടി പതിപ്പിനെയും കമ്പനി നിരത്തിലെത്തിച്ചു.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

ഇപ്പോള്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ബിഎസ് VI പതിപ്പും വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തി. ബിഎസ് VI -ലേക്ക് നവീകരിച്ചെങ്കിലും ഡീസല്‍ പതിപ്പിന്റെ വില ഉയര്‍ന്നില്ലെന്നതായിരുന്നു പ്രധാന സവിശേഷത.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

എന്നാല്‍ പെട്രോള്‍ പതിപ്പിന് 20,000 രൂപയുടെ വര്‍ധനവ് ഉണ്ടായി. വിപണിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മാരുതി സുസുക്കി വിറ്റാര ബ്രെസ തുടങ്ങിയവരാണ് എതിരാളികള്‍.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

പ്രതിമാസ വില്‍പ്പനയില്‍ സാമന്യം നല്ല വില്‍പ്പന തന്നെയാണ് വാഹനത്തിന് ലഭിക്കുന്നത്. എന്നിരുന്നാലും ഈ മോഡലിന്റെ ടര്‍ബോ പതിപ്പിനെകൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

ടര്‍ബോ പതിപ്പുകള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ പൊതുവേ ആവശ്യക്കാര്‍ ഏറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തങ്ങളുടെ ഈ ജനപ്രീയ മോഡലിനും ടര്‍ബോ എഞ്ചിന്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതുമാത്രമല്ല, ഇന്ത്യന്‍ വിപണിയെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പ്രിയം കോംപാക്ട് എസ്‌യുവി ശ്രേണികൂടിയാണ്.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും ഈ പതിപ്പില്‍ ഇടംപിടിക്കുക. വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിട്ടുണ്ട്. ഗാഡിവാഡിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

മൂടിക്കെട്ടലുകള്‍ ഒന്നും തന്നെ ഇല്ലാതെയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. പിന്നിലായി പുക അളക്കുന്നതിനുള്ള ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

എംസ്റ്റാലിയന്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 130 bhp വരെ കരുത്ത് ഉത്പാദിപ്പിക്കും. ഈ എഞ്ചിന്‍ തന്നെയാണ് XUV300 സ്‌പോര്‍ട്‌സ് പതിപ്പിലും ഇടംപിടിക്കുക. 1.2 ലിറ്റര്‍, 1.5 ലിറ്റര്‍, 2.0 ലിറ്റര്‍ എന്നിങ്ങനെ മൂന്ന് ഡിസ്പ്ലേസ്മെന്റുകളിലാണ് എംസ്റ്റാലിയന്‍ എഞ്ചിന്‍ ശ്രേണി വരുന്നത്.

MOST READ: ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

2020 ഓട്ടോ എക്സ്പോയിലാണ് ഈ എഞ്ചിനുകള്‍ കമ്പനി അവതരിപ്പിക്കുന്നത്. കുറഞ്ഞ എഞ്ചിന്‍ വേഗതയില്‍ ടര്‍ബോ നിയമം ലഘൂകരിക്കുന്നതിനുള്ള ഓവര്‍ബൂട്ട് പ്രവര്‍ത്തനം ഇതില്‍ അവതരിപ്പിക്കുന്നു.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

ത്രീ സിലിണ്ടര്‍ 1.2 ലിറ്റര്‍ എഞ്ചിന്‍ 5,000 rpm -ല്‍ 130 bhp കരുത്തും 1,500-3,750 rpm -ല്‍ 230 Nm torque ഉം സൃഷ്ടിക്കുന്നു. അധികം വൈകാതെ തന്നെ ഈ പതിപ്പിനെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

പരീക്ഷണയോട്ടം നടത്തി മഹീന്ദ്ര XUV300 ടര്‍ബോ പതിപ്പ്; സ്പൈ ചിത്രങ്ങള്‍

അതിനൊപ്പം തന്നെ XUV300 സ്‌പോര്‍ട്‌സ് T-GDI പതിപ്പിനെയും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പുമായി താരതമ്യം ചെയ്താല്‍ ഡിസൈനില്‍ കാര്യമായ മാറ്റമൊന്നും തന്നെയില്ല. എങ്കിലും ചില കോസ്‌മെറ്റിക് മാറ്റങ്ങളാണ് വാഹനത്തെ വ്യത്യസ്തമാക്കുന്നത്.

More from DriveSpark

Article Published On: Thursday, July 9, 2020, 17:10 [IST]
English summary
Mahindra XUV300 mStallion 1.2L Turbo Version Spied On Test. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X