ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

ഇന്ത്യയിലെ പ്രമുഖ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ സൈക്കിള്‍സ് ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യാപാര ബന്ധം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

കമ്പനി ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ആ പദ്ധതികള്‍ റദ്ദാക്കിയതായി കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പങ്കജ് മുഞ്ജല്‍ വെളിപ്പെടുത്തി.

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

ലുധിയാനയിലെ ധനന്‍സു ഗ്രാമത്തില്‍ സൈക്കിള്‍ വാലി പൂര്‍ത്തിയാക്കിയാല്‍ രാജ്യത്തിന് ചൈനയുമായി എളുപ്പത്തില്‍ മത്സരിക്കാനാകുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നിര്‍മാണ വിപണിയില്‍ കമ്പനി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹീറോ സൈക്കിള്‍സ് പ്ലാന്റിനു പുറമെ, സൈക്കിള്‍ വാലിയില്‍ അനുബന്ധ, വെണ്ടര്‍ യൂണിറ്റുകളും ഉള്‍പ്പെടും.

MOST READ: വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

അടുത്ത 3 മാസത്തിനുള്ളിലാണ് ഹീറോ സൈക്കിള്‍സ് ചൈനയുമായി 900 കോടി രൂപയുടെ ബിസിനസ്സ് നടത്തേണ്ടിയിരുന്നത്. ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതോടെ കമ്പനി ബദല്‍ വിപണികള്‍ തേടി കൊണ്ടിരിക്കുകയാണ്.

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

ജര്‍മ്മനിയാണ് പട്ടികയില്‍ ഒന്നാമതായുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ ഒരു പ്ലാന്റ് സ്ഥാപിക്കാനും ഹീറോ സൈക്കിള്‍സ് ഒരുങ്ങുന്നുണ്ട്. വര്‍ഷങ്ങളായി ചൈനയെ ആഗോള ഉത്പാദന കേന്ദ്രം എന്ന് ലോകം വിളിച്ചെങ്കിലും കയറ്റുമതിയിലെ അവരുടെ പ്രധാന്യം ഇപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: സൗരവ് ഗാംഗുലിക്ക് ഇന്ന് 48-ാം പിറന്നാള്‍; കാര്‍ ശേഖരത്തിലെ പ്രധാനികള്‍ ഇവര്‍

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

യുഎസ്-ചൈന വ്യാപാര യുദ്ധമായിരുന്നു ആദ്യത്തെ പ്രശ്നം. ഇതോടെ, ചൈനയെ വളരെയധികം ആശ്രയിക്കുന്നത് തെറ്റാണെന്ന് പല കമ്പനികളും മനസിലാക്കി. മിക്ക വിദേശ കമ്പനികളും ചൈനയില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

അതേസമയം ചൈനീസ് ബഹിഷ്‌കരണം വാഹന വിപണിയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് വാഹന വിപണിയില്‍ ഇപ്പോള്‍ സ്പെയര്‍ പാര്‍ട്സിന് ക്ഷാമം ബാധിക്കുന്നതായിട്ടാണ് സൂചന.

MOST READ: 6x6 ഭാവത്തിലൊരുങ്ങി ടാറ്റ സഫാരി ഡൈക്കോർ

ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

കൊവിഡ് കാലത്തുതന്നെ ചൈനീസ് ഫാക്ടറികള്‍ അടച്ചിട്ടത് ഇന്ത്യന്‍ നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Hero Cycles Cancels Rs 900 Crore Deal With China As Part Of Boycott Chinese Products. Read in Malayalam.
Story first published: Thursday, July 9, 2020, 9:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X