പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഇതിനോടകം തന്നെ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും അതിനൊപ്പം തന്നെ പുതിയ ഫിനാന്‍സ് പദ്ധതികളും മാരുതി അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയൊരു ഫിനാന്‍സ് പദ്ധതിയുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ആക്‌സിസ് ബാങ്കുമായി സഹകരിച്ചാണ് പുതിയ ഫിനാന്‍സ് പദ്ധതികള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

നേരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിനൊപ്പവും സഹകരിച്ച് പുതിയ ഫിനാന്‍സ് പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ആക്‌സിസ് ബാങ്കുമായുള്ള സഹകരണത്തില്‍ കുറഞ്ഞ ഇഎംഐ, കൂടുതല്‍ വായ്പ, കൂടുതല്‍ കാലാവധി തുടങ്ങിയ ഇളവുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് വാഹനത്തിന്റെ വിലയുടെ 100 ശതമാനവും വായ്പയായി നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എട്ട് വര്‍ഷമായിരിക്കും ഈ വായ്പയുടെ കാലവധി.

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ഇതിനുപുറമെ, ഒരോ വര്‍ഷവും 10 ശതമാനം വീതം ഇഎംഐ കൂടുന്ന സ്റ്റെപ്പ്-അപ്പ് ലോണും ബാങ്ക് നല്‍കും. സ്റ്റെപ്പ്-അപ്പ് ലോണിന്റെ കാലവധി ഏഴ് വര്‍ഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷം കൊണ്ട് അവസാനിക്കുന്ന ബലൂണ്‍ ഇഎംഐ പദ്ധതിയും ആക്‌സിസ് ബാങ്ക് നല്‍കുന്നുണ്ട്.

MOST READ: ചൈനയുമായുള്ള 900 കോടിയുടെ വ്യാപാര ബന്ധം അവസാനിപ്പിച്ച് ഹീറോ സൈക്കിള്‍

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ഈ പദ്ധതിയില്‍ അവസാന ഇഎംഐ വായ്പ തുകയുടെ 25 ശതമാനമായിരിക്കും. ഒരു ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞ മാസ ഗഡു വരുന്ന ആകര്‍ഷകമായ വായ്പയും മാരുതി-ആക്‌സിസ് ബാങ്ക് സഹകരണത്തില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ആദ്യ മൂന്ന് മാസം ഒരുലക്ഷം രൂപയ്ക്ക് 899 രൂപയായിരിക്കും തിരിച്ചടവ്. ഈ പദ്ധതി ജൂലൈ 31 വരെയാണ് ലഭ്യമാകുന്നത്. ഉപഭോക്താക്കളുടെ ആവശ്യവും സൗകര്യവും കണക്കിലെടുത്ത് ഏറ്റവും സൗഹാര്‍ദപരമായ വായ്പ പദ്ധതിയാണ് ആക്‌സിസ് ബാങ്ക് മാരുതിയുമായി സഹകരിച്ച് ഒരുക്കുന്നതെന്ന് ആക്‌സിസ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രാലെ മൊണ്ടാല്‍ പറഞ്ഞു.

MOST READ: 2021 Q4 സ്‌പോർട്‌ബാക്ക് ഇ-ട്രോൺ കൺസെപ്റ്റ് അവതരിപ്പിച്ച് ഔഡി

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

മാരുതിയുടെ മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ 2020 ജൂണ്‍ മാസത്തെ ആഭ്യന്തര വില്‍പ്പന കണക്കുകള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊവിഡ്-19 മഹാമാരി മൂലം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം വ്യവസായിക പ്രവര്‍ത്തനങ്ങളെല്ലാം പഴയ നിലയിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ജൂണില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി 51,274 യൂണിറ്റാണ് വിറ്റഴിച്ചത്. 2019 ജൂണിനെ അപേക്ഷിച്ച് വില്‍പ്പനയില്‍ 54 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം മാരുതി സുസുക്കി 1,11,014 യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

MOST READ: വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയ്ക്ക് ഓണ്‍ലൈന്‍ സൗകര്യവുമായി പിയാജിയോ

പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

എന്നിരുന്നാലും കൊറോണ വൈറസിന്റെ സ്വാധീനം കണക്കിലെടുക്കുമ്പോള്‍ 2020 മെയ് മാസത്തിലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിപണി കൂടുതല്‍ മെച്ചപ്പെടുന്ന ചിത്രമാണ് വെളിപ്പെടുന്നത്.

Most Read Articles

Malayalam
English summary
Maruti Suzuki Partnership With Axis Bank For Easy Finance Solutions. Read in Malayalam.
Story first published: Thursday, July 9, 2020, 11:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X