ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

എംജി മോട്ടോര്‍ ഇന്ത്യ ഹെക്ടര്‍ പ്ലസ് ആറ് സീറ്റര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആറ് സീറ്റര്‍ എംജി ഹെക്ടര്‍ പ്ലസ് ജൂലൈ 13 -ന് രാജ്യത്ത് അവതരിപ്പിക്കും.

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി നിര്‍മ്മാതാക്കള്‍ വാഹനത്തിന്റെ ഏതാനും ഫീച്ചറുകളും ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫ് നല്‍കിയേക്കും. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ ഇത്തരമൊരു സവിശേഷത വാഗ്ദാനം ചെയ്യുന്ന ആറ് സീറ്റര്‍ എസ്‌യുവിയാകും ഹെക്ടര്‍ പ്ലസ്.

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

പനോരമിക് സണ്‍റൂഫിനൊപ്പം എംജി ഹെക്ടര്‍ പ്ലസില്‍ വേറെയും നിരവധി ഫീച്ചറുകള്‍ കമ്പനി നല്‍കിയേക്കും. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വൈ-ഫൈ കണക്റ്റിവിറ്റിയുമുള്ള 10.4 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ബെനലി ഇംപെരിയാലെ 400 ക്ലാസിക്കും ഇനി ബിഎസ്-VI, വില 1.99 ലക്ഷം രൂപ

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ തലമുറ ഐസ്മാര്‍ട്ട് കണക്റ്റുചെയ്ത സാങ്കേതികവിദ്യയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തും. ഹെക്ടര്‍ പ്ലസ് ഒരിക്കല്‍ വിപണിയിലെത്തിയാല്‍ രാജ്യത്തെ ബ്രാന്‍ഡിന്റെ മൂന്നാമത്തെ മോഡലാകുമിത്.

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

അഞ്ച് സീറ്റര്‍ ഹെക്ടര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ഹെക്ടര്‍ പ്ലസ്. പക്ഷേ നിരവധി സൂക്ഷ്മമായ മാറ്റങ്ങള്‍ ഹെക്ടര്‍ പ്ലസില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. സീറ്റുകളുടെ എണ്ണം ഉയരുന്നതിനൊപ്പം വാഹനത്തിന്റെ നീളം അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്.

MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

ഗ്രില്‍ റെഗുലര്‍ മോഡലിലേത് നിലനിര്‍ത്തിയെങ്കിലും ഹെഡ്‌ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ തുടങ്ങിയവയുടെ ഡിസൈനില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റും, പ്ലാസ്റ്റിക് ക്ലാഡിങ്ങും നല്‍കിയ വലിയ ബമ്പറും ഹെക്ടര്‍ പ്ലസിലെ പ്രധാന മാറ്റങ്ങളാണ്.

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അടുത്തിടെ ഒരു ടീസറും കമ്പനി പങ്കുവെച്ചിരുന്നു. മൂന്ന് നിരയിലും ലെതര്‍ ആവരണമുള്ള ക്യാപ്റ്റന്‍ സീറ്റാണ് നല്‍കിയിട്ടുള്ളതെന്ന് ടീസറില്‍ വ്യക്തമാക്കുന്നു.

MOST READ: ബിഎസ് IV വാഹനങ്ങളുടെ വില്‍പ്പന; ഇളവുകള്‍ ദുരുപയോഗം ചെയ്തു, ഉത്തരവ് പിന്‍വലിച്ച് സുപ്രീംകോടതി

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

കൂടുതല്‍ എക്സിക്യൂട്ടീവ് ലുക്ക് നല്‍കാന്‍ ക്യാപ്റ്റന്‍ സീറ്റുകള്‍ക്ക് സാധിക്കും. അതോടൊപ്പം തന്നെ വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥല സൗകര്യം നല്‍കുമെന്നതാണ് ക്യാപ്റ്റന്‍ സീറ്റുകളുടെ മറ്റൊരു സവിശേഷത. സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാകും വാഹനം വില്‍പ്പനയ്ക്ക് എത്തുക.

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

മൈല്‍ഡ് ഹൈബ്രിഡ് ഉള്‍പ്പെടെ രണ്ട് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാകും ഹെക്ടര്‍ പ്ലസിന് കരുത്ത് നല്‍കുക. ഡീസല്‍ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും.

MOST READ: പുതിയ ഫിനാന്‍സ് പദ്ധതികളുമായി മാരുതി-ആക്‌സിസ് ബാങ്ക്; ഓഫറുകള്‍ ഇങ്ങനെ

ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുമ്പോള്‍ ഹൈബ്രിഡ് എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഇരു എഞ്ചിനുകളും ആറ് സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ആയിരിക്കും ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Plus To Come With A Panoramic Sunroof. Read in Malayalam.
Story first published: Friday, July 10, 2020, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X