ബെനലി ഇംപെരിയാലെ 400 ക്ലാസിക്കും ഇനി ബിഎസ്-VI, വില 1.99 ലക്ഷം രൂപ
ഇറ്റാലിയിൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ബെനലിയുടെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഇംപെരിയാലെ 400. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന് വെല്ലുവിളിയുമായി എത്തിയ മോട്ടോർസൈക്കിളിന്റെ ബിഎസ്-VI പതിപ്പ് വിപണിയിൽ അവതരിപ്പിച്ചു.

ബെനലി ഇന്ത്യയിൽ പുറത്തിറക്കുന്ന തങ്ങളുടെ ആദ്യത്തെ ബിഎസ്-VI കംപ്ലയിന്റ് മോട്ടോർസൈക്കിൾ കൂടിയാണ് ഇപ്പോൾ ഇംപെരിയാലെ 400. 1.99 ലക്ഷം രൂപയ്ക്കാണ് ബൈക്കിനെ ഇപ്പോൾ കമ്പനി വിപണിയിൽ എത്തിച്ചിയിരിക്കുന്നത്.

അതായത് ഇംപെരിയാലെയുടെ ബിഎസ്-VI പതിപ്പിനേക്കാൾ 20,000 രൂപയുടെ വില വർധനാണ് ഇതിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം. പുതിയ മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള നവീകരണത്തിന്റെ ചെലവുകളും കറൻസി വിനിമയ നിരക്കിന്റെ വർധനവുമാണ് ഇംപെരിയാലെയുടെ വിലയിലെ ശ്രദ്ധേയമായ വർധനവിന് കാരണമെന്ന് കമ്പനി പറഞ്ഞു.
MOST READ: ബിഎസ്-VI ഡീസൽ കരുത്തിൽ കുതിക്കാൻ ഹോണ്ട സിവിക് എത്തി; പ്രാരംഭ വില 20.74 ലക്ഷം

പുതിയ ഇംപെരിയാലെ 400 പ്രധാനമായും ബിഎസ്-IV മോഡലിന്റെ അതേ 374 സിസി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ തന്നെയാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. പവറോ ടോർഖോ നഷ്ടപ്പെടാതെ ബിഎസ്-VI ലേക്ക് പരിവർത്തനം ചെയ്യാൻ ബെനലിക്ക് സാധിച്ചത് സ്വാഗതാർഹമാണ്.

പരിഷ്ക്കരിച്ച എഞ്ചിൻ 6,000 rpm-ൽ 21 bhp കരുത്തും 3,500 rpm-ൽ 29 Nm torque ഉം സൃഷ്ടിക്കും. പീക്ക് പവറും ടോർഖും സമാനമായി തുടരുമ്പോൾ അവ റെവ് ശ്രേണിയിലെ വ്യത്യസ്ത പോയിന്റുകളിൽ വരുന്നു എന്നത് ശ്രദ്ധേയമാണ്.

ഇംപെരിയാലെ 400 ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് 2019 ഒക്ടോബറിലാണ് അന്ന് 1.69 ലക്ഷം രൂപയ്ക്ക് വിൽപ്പനക്ക് എത്തിയ മോഡലിനെ ആധുനിക ക്ലാസിക് എന്നാണ് പലരും വിശേഷിപ്പിച്ചത്. റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന് ശക്തനായ എതിരാളിയായി സ്ഥാപിച്ച ബെനലി റെട്രോ പണത്തിനൊത്ത മൂല്യമാണെന്നും തെളിയിച്ചു.

ഈ പുതിയ വിലനിലവാരത്തിൽ അടിസ്ഥാന ഡ്യുവൽ ചാനൽ എബിഎസ് പ്രാപ്തമാക്കിയ ക്ലാസിക് 350 യെക്കാൾ 30,000 രൂപയാണ് ഇംപെരിയാലെ 400 ന് മുടക്കേണ്ടി വരിക. ബിഎസ്-VI മോട്ടോർസൈക്കിളിനായുള്ള ബുക്കിംഗ് ബെനലി ആരംഭിച്ചതായും പ്രഖ്യാപിച്ചിട്ടുണ്ട്. 6,000 രൂപ ടോക്കൺ തുകയായി നൽകി ബൈക്ക് ബുക്ക് ചെയ്യാം.
MOST READ: ടിയാഗോ, നെക്സോൺ, ആൾട്രോസ് മോഡലുകൾക്ക് പ്രത്യേക ഫിനാൻസ് പാക്കേജുകളൊരുക്കി ടാറ്റ

ഓഗസ്റ്റ് ആദ്യ വാരം മുതൽ ബിഎസ്-VI ഇംപെരിയാലെ 400 ന്റെ ഡെലിവറികൾ ആരംഭിക്കുമെന്നും ബെനലി അറിയിച്ചു. കൂടാതെ 3 വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയോടെ ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. സ്‌പോക്ക് വീലുകളാണ് വാഹത്തിന് നൽകിയിരിക്കുന്നത്. കൂടാതെ മികച്ച ടാങ്ക് പാഡ്, സ്പ്ലിറ്റ് സീറ്റിംഗ്, ക്രോം എക്‌സ്‌ഹോസ്റ്റുകൾ എന്നിവയും ഇംപെരിയാലെയുടെ മേന്മകളാണ്.

ഒരു റെട്രോ ക്ലാസിക് സ്റ്റൈൽ ബൈക്കായി ബെനലി മോഡലിനെ ഒരുക്കിയിരിക്കുന്നതിനാൽ വൃത്താകൃതിയിലുള്ള ഹാലോജൻ ഹെഡ്‌ലാമ്പ്, ഇരട്ട പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വൈഡ് ഹാൻഡിൽബാറുകൾ എന്നിവയൊക്കെ മോഡലിൽ ഇടംപിടിച്ചിട്ടുണ്ട്.


Click it and Unblock the Notifications








