അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച അപ്പാച്ചെ RR310 -യെ ടിവിഎസ് അവതരിപ്പിക്കുന്നത്. 2.40 ലക്ഷം രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് മോഡലുകള്‍ വില വര്‍ധനവിന്റെ ഭാഗമായതുപോലെ അപ്പാച്ചെ RR310 -യുടെയും വില കമ്പനി ഇപ്പോള്‍ വര്‍ധിപ്പിച്ചു. 5,000 രൂപയാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ആവശ്യക്കാര്‍ ഇനി മുതല്‍ 2.45 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

വിലയില്‍ വര്‍ധനവ് ഉണ്ടായെങ്കിലും, എതിരാളികളുമായി താരതമ്യം ചെയ്താല്‍ ഈ ശ്രേണിയിലെ താങ്ങവുന്ന മോഡല്‍ അപ്പാച്ചെ RR310 -ആണെന്നാണ് കമ്പനിയുടെ അവകാശാവദം. മുഖ്യഎതിരാളിയായ കെടിഎം RC390 -യെക്കാള്‍ വില കുറവാണ് മോഡലിന്.

MOST READ: 2020 ഹോണ്ട സിറ്റി; മോഡൽ തിരിച്ചുള്ള സവിശേഷതകൾ അറിയാം

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

കെടിഎം RC390 -യ്ക്ക് 2.53 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. എന്നാല്‍ പവറും ടോര്‍ഖും കൂടുതലുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ബൈക്കിന്റെ വില വര്‍ധിപ്പിച്ചതെന്ന് ടിവിഎസ് വെളിപ്പെടുത്തിയിട്ടില്ല.

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

പുതിയ ഫീച്ചറുകള്‍ക്ക് ഒപ്പം ഡ്യുവല്‍ടോണ്‍ നിറവും നല്‍കിയാണ് പുതിയ ബിഎസ് VI പതിപ്പിനെ ടിവിഎസ് അവതരിപ്പിക്കുന്നത്. റേസിങ് റെഡ്, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങള്‍ക്ക് ഒപ്പം ചുവന്ന നിറത്തിലുള്ള ആക്സന്റുകളും പുതിയ മോഡലില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ആറ് സീറ്റര്‍ എസ്‌യുവില്‍ ഇത് ആദ്യം; എംജി ഹെക്ടര്‍ പ്ലസില്‍ പനോരമിക് സണ്‍റൂഫും

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

പുതിയ RR310 ബിഎസ് VI മോഡലില്‍ നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. സ്മാര്‍ട്ട് കണക്ടിവിറ്റി സാങ്കേതികവിദ്യയുള്ള പുതിയ 5.0 ഇഞ്ച് TFT കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയ മോഡലിന്റെ സവിശേഷതയാണ്.

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

ഇത് റൈഡറിന് സ്പീഡ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ABS സ്റ്റാറ്റസ് തുടങ്ങി വിവിധ വിവരങ്ങള്‍ നല്‍കും. റെയിന്‍, അര്‍ബന്‍, സ്‌പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിങ് മോഡുകളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ബെനലി ഇംപെരിയാലെ 400 ക്ലാസിക്കും ഇനി ബിഎസ്-VI, വില 1.99 ലക്ഷം രൂപ

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

പഴയ പതിപ്പില്‍ നിന്നും വ്യത്യസ്തമായി RT-സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, RT-ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം തുടങ്ങിയ ബിഎസ് VI പതിപ്പിന്റെ സവിശേഷതകളാണ്.

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

ത്രോട്ടില്‍-ബൈ-വയര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഗ്ലൈഡ് ത്രൂ ടെക്നോളജി പ്ലസ് (GTT), ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡേ/ നൈറ്റ് മോഡുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റി തുടങ്ങിയവയാണ് ബൈക്കിലെ മറ്റ് പുതിയ ഫീച്ചറുകള്‍.

MOST READ: നാനോയെ സാൻഡ്‌വിച്ചാക്കി ഹോണ്ട സിറ്റി, കൂസലില്ലാതെ ടാറ്റ കാർ

അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

ബിഎസ് VI നിലവാരത്തിലുള്ള 312 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 33 bhp കരുത്തും, 28 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. കെടിഎം ഡ്യൂക്ക് RC390, കവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവരാണ് പ്രധാന എതിരാളികള്‍.

More from DriveSpark

Article Published On: Friday, July 10, 2020, 12:15 [IST]
English summary
TVS Apache RR310 BS6 Price Increased. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X