സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

ജിക്സർ ശ്രേണികളുടെ വില വർധനവിന് പിന്നാലെ ഇൻട്രൂഡർ ബിഎസ്-VI ക്രൂയിസർ മോട്ടോർസൈക്കിളിന്റെ വിലയിലും പരിഷ്ക്കരണം പ്രഖ്യാപിച്ച് സുസുക്കി മോട്ടോർസൈക്കിൾസ്.

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

നിലിവിലുള്ള വിപണി സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ എല്ലാ വാഹന നിർമാതാക്കളും വില വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സുസുക്കിയും വില പരിഷ്ക്കരണം നടപ്പിലാക്കുന്നത്.

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

2,141 രൂപയുടെ ഉയർച്ചയാണ് 150 സിസി മോഡലായ ഇൻട്രൂഡറിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതായത് ഇനി മുതൽ ഈ മോഡൽ സ്വന്തമാക്കണമെങ്കിൽ 1.22 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

MOST READ: അപ്പാച്ചെ RR310 -യുടെ വില വര്‍ധിപ്പിച്ച് ടിവിഎസ്

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

ഇൻ‌ട്രൂഡർ ബിഎസ്-VI പതിപ്പ് മാർച്ചിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ സെഗ്മെന്റിൽ ഇൻട്രൂഡറിനേക്കാൾ താങ്ങാനാവുന്ന ബൈക്കാണ് ബജാജ് അവഞ്ചർ 160 സ്ട്രീറ്റ്.

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

ഇതിന് 94,893 രൂപയാണ് എക്സ്ഷോറൂം വില എന്നത് ശ്രദ്ധേയമാണ്. സുസുക്കി ഇൻട്രൂഡറിന്റെ വില വർധനവിന് പുറമെ മറ്റ് പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ ബൈക്കിൽ കമ്പനി വരുത്തിയിട്ടില്ല.

MOST READ: വിങ്ങര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എഞ്ചിന്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടാറ്റ

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

ആഗോള വിപണിയിലെ പ്രീമിയം മോഡലായ ഇൻട്രൂഡർ 1800-ൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ശേഷി കുറഞ്ഞ മോഡലിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

എങ്കിലും വിപണിയിൽ മോഡലിന് സമ്മിശ്ര പ്രതികരണമാണുള്ളത്. മെക്കാനിക്കലുകളുടെ കാര്യത്തിൽ 155 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനിലാണ് ബൈക്ക് പ്രവർത്തിക്കുന്നത്.

MOST READ: യുകെയിൽ ടോപ്പ് വിൽപ്പന പട്ടികയിൽ തിളങ്ങി റോയൽ‌ എൻ‌ഫീൽ‌ഡ് ഇന്റർസെപ്റ്റർ 650

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

ഇത് 13.41 bhp കരുത്തിൽ 13.8 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഈ യൂണിറ്റ് സുസുക്കിയുടെ മറ്റ് 150 സിസി മോഡലുകളിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാണ്.

സ്വന്തമാക്കണേൽ ഇനി അധികം മുടക്കേണ്ടി വരും, ഇൻട്രൂഡറിന്റെ വിലയും വർധിപ്പിച്ച് സുസുക്കി

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽ ലാമ്പ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 11 ലിറ്റർ ഫ്യുവൽ ടാങ്ക്, സിംഗിൾ ചാനൽ എബിഎസ് എന്നിവ ഇൻട്രൂഡർ ബിഎസ്-VI-ന്റെ പ്രധാന സവിശേഷതകളാണ്.

More from DriveSpark

Article Published On: Friday, July 10, 2020, 13:12 [IST]
English summary
BS6 Suzuki Intruder 150 Price Hiked. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X