ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ സ്കോഡ റാപ്പിഡിനുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്. എന്നാൽ അടുത്തിടെ ബി‌എസ്-VI കംപ്ലയിന്റ് റാപ്പിഡ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതോടെ മത്സരം മുറുകി.

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

മറ്റൊന്നുമല്ല വെറും 7.49 ലക്ഷം രൂപയ്ക്ക് റൈഡർ എന്ന പുതിയ എൻ‌ട്രി ലെവൽ വേരിയൻറിനെ സ്കോഡ റാപ്പിഡിൽ ലഭ്യമാക്കി എന്നതു തന്നെയാണ് അതിനുപിന്നിലുള്ള കാരണം. ഇത് സെഗ്മെന്റിലെ മറ്റ് എല്ലാ എതിരാളി മോഡലുകൾക്കു മുകളിൽ മേൽകൈ നേടാൻ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിനെ സഹായിച്ചു.

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

7.49 ലക്ഷം രൂപയ്ക്ക് ഇത്രയും പ്രൗഢിയുള്ള ഒരു പ്രീമിയം സെഡാൻ തീർച്ചയായും ഒരു വിലപേശലാണ്. നിലവിൽ റാപ്പിഡിന്റെ റൈഡർ വകഭേദത്തിന് മികച്ച പ്രതികരണമണാണ് വിപണിയിൽ ലഭിക്കുന്നതും.

MOST READ: സൈന്യത്തിനായി ജൂണിൽ 718 ജിപ്‌സികൾ ഡെലിവറി ചെയ്ത് മാരുതി

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

നിലവിലുള്ള ഓർഡറുകൾ നിറവേറ്റുന്നതിനായി സ്കോഡയ്ക്ക് ഈ വേരിയന്റിനായുള്ള കൂടുതൽ ബുക്കിംഗ് സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

എന്നാൽ അധികം വൈകാതെ തന്നെ റാപ്പിഡ് റൈഡറിനായുള്ള ബുക്കിംഗ് പുനരാരംഭിക്കുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും വീണ്ടും ആരംഭിക്കുന്ന തീയതിയെക്കുറിച്ച് ചെക്ക് കാർ നിർമാതാക്കൾ സ്ഥിരീകരണം ഒന്നും തന്നെ നടത്തിയിട്ടില്ല. റാപ്പിഡ് റൈഡറിന്റെ എക്സ്ഷോറൂം വില 8.25 ലക്ഷം രൂപ വരെ ഉയർത്തുമെന്നും ചില അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു.

MOST READ: ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

കൂടാതെ വർധിപ്പിക്കുന്ന പ്രീമിയം തുകയെ ന്യായീകരിക്കുന്നതിനായി സ്കോഡ ചില അധിക സവിശേഷതകൾ ഈ വേരിയൻറിൽ ഉൾപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്. റാപ്പിഡ് റൈഡർ കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ എന്നീ രണ്ട് പെയിന്റ് സ്കീമുകളിൽ മാത്രമേ ലഭ്യമാകൂ.

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

നിലവിൽ റാപ്പിഡിന്റെ എൻട്രി ലെവൽ മോഡലിന് ഒരു ക്ലൈമറ്റ് കൺട്രോൾ, വൺ-ടച്ച് അപ്പ് / ഡൗൺ ഫംഗ്ഷണാലിറ്റി ഉള്ള നാല് പവർ വിൻഡോകൾ, ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, സ്റ്റിയറിംഗ് വീലിനായി ടിൽറ്റ്, ടെലിസ്കോപ്പിക് അഡ്ജസ്റ്റ്മെന്റ്, 2DIN ഓഡിയോ സിസ്റ്റം, 2 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: 2021 LS ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ലെക്സസ്

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

2020 ബിഎസ്-VI സ്കോഡ റാപ്പിഡിന് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് ടിഎസ്‌ഐ പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പരമാവധി 110 bhp പവറും 175 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

അതേസമയം റാപ്പിഡിന്റെ ഒരു ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്സ് പിന്നീടുള്ള തീയതിയിൽ അവതരിപ്പിക്കുമെന്നും സ്കോഡ സ്ഥിരീകരിച്ചിട്ടുണ്ട്. റൈഡറിനു പുറമെ സ്കോഡ റാപ്പിഡ് നിലവിൽ ആമ്പിഷൻ, ഫീനിക്സ്, സ്റ്റൈൽ, മോണ്ടെ കാർലോ വേരിയന്റുകളിലും വാഗ്ദാനം ചെയ്യുന്നു. ഇവയ്ക്ക് യഥാക്രമം 9.99 ലക്ഷം, 10.19 ലക്ഷം, 11.49 ലക്ഷം, 11.79 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Saturday, July 11, 2020, 10:37 [IST]
English summary
Skoda Rapid Rider Entry Level Variant Bookings Temporarily Suspended. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X