ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയിലാണ് ഗൂര്‍ഖ എസ്‌യുവിയുടെ പുതുയ പതിപ്പിനെ ഫോഴ്സ് അവതരിപ്പിക്കുന്നത്. നിലവില്‍ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങള്‍ നിരത്തുകളില്‍ സജീവമാണ്.

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ അവതരണം സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ സ്ഥിരീകരണം നടത്തിയിരിക്കുന്നത്.

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

ആദ്യം 2020 ഏപ്രില്‍ മാസത്തോടെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. പിന്നീട് അത് ജൂണ്‍ മാസത്തിലേക്ക് മാറ്റി. എന്നാല്‍ സാഹചര്യങ്ങള്‍ വീണ്ടും മോശമായതോടെയാണ് ഇപ്പോള്‍ പുതിയ തീയതി കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

MOST READ: പിരിയാൻ വയ്യ; കാറിനെ കിടക്കയാക്കി ഉടമ

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

2020 ഒക്ടോബര്‍, നവംബര്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. മുഖ്യഎതിരാളിയായ മഹീന്ദ്ര ഥാറും ഈ സമത്താകും നിരത്തുകളില്‍ എത്തുക. മുന്‍ മോഡലിനെ അപേക്ഷിച്ച് നിരവധി പുതിയ മാറ്റങ്ങളുമായിട്ടാകും വിപണിയില്‍ എത്തുക.

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

പുതിയ ഗ്രില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകളും ബമ്പറുകളും, എസ്‌യുവിക്ക് ചുറ്റുമുള്ള ബോഡി ക്ലാഡിംഗും, 16 ഇഞ്ച് പുതിയ അലോയി വീലുകളും പുതിയ സവിശേഷതകളാണ്.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി ഷെവർലെ ഗ്രോവ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

നിലവിലെ ക്രാഷ്-ടെസ്റ്റ്, സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഒരു പുതിയ ചാസിയും ബോഡി ശൈലിയും വാഹനത്തിന് ലഭിക്കുന്നു. ഗൂര്‍ഖയില്‍ ഒരു പുതിയ ലാഡര്‍-ഫ്രെയിം ചാസിയും കോയില്‍ സ്പ്രിഗുകളും ഇടംപിടിക്കുന്നു.

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

വാഹനത്തിന്റെ ഒരു യൂട്ടിലിറ്റേറിയന്‍ ഓഫ്-റോഡര്‍ എന്ന ഇമേജ് പ്രവര്‍ത്തനക്ഷമമായ കാറിറെന്നതിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് കമ്പനി ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ബള്‍ഗിംഗ് വീല്‍ ആര്‍ച്ചുകളും ക്ലാഡിംഗുകളും പുതിയ ഗൂര്‍ഖയെ മനോഹരമാക്കും.

MOST READ: ഇന്നോവ ക്രിസ്റ്റയുടെ സിഎന്‍ജി പതിപ്പുമായി ടൊയോട്ട; പരീക്ഷണയോട്ടം ആരംഭിച്ചു

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

ബിഎസ് VI നിലവാരത്തിലുള്ള 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് 2020 ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 90 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

ഗൂര്‍ഖ എസ്‌യുവിയുടെ അവതരണത്തിന് തീയതി കുറിച്ച് ഫോഴ്‌സ്

അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. ലോക്ക് ചെയ്യാവുന്ന ഡിഫറന്‍ഷ്യലുകളുള്ള ഫോര്‍ വീല്‍ ഡ്രൈവ് പണ്ടേ വാഹനത്തിന്റെ പ്രത്യേകതയാണ്. പുതുതലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും വാഹനത്തിന്റെ വിപണിയിലെ എതിരാളി. അതേസമയം വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles

Malayalam
English summary
Force Revealed 2020 Gurkha Launching Date. Read in Malayalam.
Story first published: Friday, July 10, 2020, 19:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X