ബിഎസ് VI അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്
വിവിധ ശ്രേണിയിലുള്ള മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധിപ്പിക്കുകയാണ് ബജാജ്. കഴിഞ്ഞ ദിവസം പള്‍സര്‍ 150-യുടെ വില കമ്പനി രണ്ടാമതും വര്‍ധിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ക്രൂയിസര്‍ മോഡലായ അവഞ്ചര്‍ 160 സ്ട്രീറ്റിന്റെ വിലയും വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ 1,216 രൂപയുടെ വര്‍ധനവാണ് കമ്പനി നടപ്പാക്കിയത്.

എന്നാല്‍ ഇപ്പോള്‍ (2020 ജൂലൈ) 1,000 രൂപയുടെ വര്‍ധനവാണ് വീണ്ടും വരുത്തിയിരിക്കുന്നത്. ഇതോടെ 95,893 രൂപയാണ് ബൈക്കിന്റെ പുതിയ എക്സ്ഷോറൂം വില. ഏപ്രില്‍ മാസത്തിന്റെ തുടക്കത്തിലാണ് ഈ മോഡലിന്റെ ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.
MOST READ: ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ 93,677 രൂപയായിരുന്നു ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. അന്ന് പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 11,000 രൂപയുടെ വര്‍ധനവാണ് കമ്പനി നല്‍കിയത്. അതേസമയം ബൈക്കില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുകയോ, മറ്റ് മാറ്റങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല.

160 സിസി SOHC എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 7,000 rpm -ല്‍ 13.7 Nm torque ഉം ഉത്പാദിപ്പിക്കും.
MOST READ: ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

പഴയ പതിപ്പുമായ താരതമ്യപ്പെടുത്തുമ്പോള്‍ കരുത്തില്‍ മാറ്റം ഇല്ലെങ്കിലും ടോര്‍ഖില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബിഎസ് IV പതിപ്പ് 7,500 rpm-ല്‍ 13.5 Nm torque ആയിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, താഴ്ന്ന സീറ്റ്, സൂപ്പര്‍ വൈഡ് റിയര്‍ ടയര്‍, റോഡ്സ്റ്റര്‍ പോലുള്ള ഹെഡ്‌ലാമ്പ്, സ്പോര്‍ടി എക്സ്ഹോസ്റ്റ് തുടങ്ങിയ ബൈക്കിന്റെ സവിശേഷതകളാണ്.
MOST READ: ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

സുരക്ഷയ്ക്കായി സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം മുന്നില്‍ 280 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

എബോണി ബ്ലാക്ക്, സ്‌പൈസി റെഡ് എന്നീ നിറങ്ങളിലാണ് പുതിയ ബൈക്കുകളും വിപണിയില്‍ എത്തുന്നത്. 2005 -ലാണ് ബജാജില്‍ നിന്ന് അവഞ്ചര്‍ പിറക്കുന്നത്. അന്ന് മുതല്‍ തന്നെ ഉപയോക്താക്കളുടെ മനംകവര്‍ന്ന ബൈക്കാണിത്.


Click it and Unblock the Notifications








