ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ ഹോണ്ടയില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് യൂണികോണ്‍. പതിനാറ് വര്‍ഷമായി വിപണിയിലെത്തുന്ന യൂണികോണിന് 25 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണുള്ളതെന്ന് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

2020 ഫെബ്രുവരി മാസത്തില്‍ ബൈക്കിന്റെ ബിഎസ് VI പതിപ്പിനെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 93,593 രൂപയായിരുന്നു പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 13,000 രൂപയുടെ വര്‍ധനവാണ് അന്ന് ഉണ്ടായത്.

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

എന്നാല്‍ അടുത്തിടെ ഹോണ്ട തങ്ങളുടെ മോഡലുകളില്‍ ചിലതിന് വില വര്‍ധിപ്പിച്ചപ്പോള്‍ യൂണികോണിന്റെ വിലയില്‍ വര്‍ധനവൊന്നും തന്നെ നല്‍കിയിരുന്നില്ല. എന്നാല്‍ ഈ മാസം പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിലും വില വര്‍ധനവ് വരുത്തിയിരിക്കുകയാണ് ഹോണ്ട.

MOST READ: ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

ഇത് ആദ്യമായാണ് ബിഎസ് VI പതിപ്പിന്റെ വില വര്‍ധിപ്പിക്കുന്നതെന്നും നാമമാത്രമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 955 രൂപയുട വര്‍ധനവാണ് ബൈക്കില്‍ ഉണ്ടായിരിക്കുന്നത്. യൂണികോണ്‍ 160സിസി ശ്രേണിയിലെ ചെലവ് കുറഞ്ഞ മോഡല്‍ തന്നെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

വില വര്‍ധനവ് സംഭവിച്ചു എന്നതൊഴിച്ചാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല. 162.71 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ബൈക്കിന്റെ കരുത്ത്.ഈ എഞ്ചിന്‍ 8,000 rpm -ല്‍ 14 bhp കരുത്തും 6,000 rpm -ല്‍ 13.92 Nm torque ഉം ആണ് ഇത്പാദിപ്പിക്കുന്നത്. സിംഗിള്‍-ചാനല്‍ എബിഎസും ബൈക്കില്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്നണ്ട്.

MOST READ: ഡിമാന്റ് കൂടി, റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റിനായുള്ള ബുക്കിംഗ് നിർത്തിവെച്ച് സ്കോഡ

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാകും യൂണികോണ്‍ ബിഎസ് VI വിപണിയില്‍ എത്തുക. പുതിയ പതിപ്പില്‍ ആറ് വര്‍ഷത്തെ വാറന്റി പാക്കേജും ഹോണ്ട വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

ഇത് മൂന്ന് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും മൂന്ന് വര്‍ഷത്തെ എക്‌സ്റ്റെന്‍ഡ് വാറണ്ടിയുമാണ്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ചിരുന്നു. ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇത് ബാധകമാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

ബിഎസ് IV മോഡലുകള്‍ക്ക് രണ്ട് വര്‍ഷവും ബിഎസ് VI മോഡലുകളില്‍ മൂന്ന് വര്‍ഷവും എക്സ്റ്റെന്‍ഡഡ് വാറണ്ടിയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളില്‍ ഈ ഓപ്ഷന്‍ ഹോണ്ട വാഗ്ദാനം ചെയ്യും.

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

വാറന്റി കാലയളവില്‍ വര്‍ധനവ് വരുത്തുന്നതോടെ മൊത്തം 5 വര്‍ഷത്തേക്കുള്ള വാറണ്ടി ഉപഭോക്താക്കള്‍ക്ക് ലഭിക്കും (രണ് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 3 വര്‍ഷം നീട്ടിയ വാറണ്ടി). അതേസമയം, ബിഎസ് VI മോഡലുകള്‍ക്ക് മൊത്തം ആറ് വര്‍ഷത്തെ വാറന്റി കവറേജ് ഉണ്ടായിരിക്കും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 3 വര്‍ഷം നീട്ടിയ വാറണ്ടി).

MOST READ: സൈന്യത്തിനായി ജൂണിൽ 718 ജിപ്‌സികൾ ഡെലിവറി ചെയ്ത് മാരുതി

ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

എക്സ്റ്റെന്‍ഡഡ് വാറണ്ടിയുടെ വ്യവസ്ഥകള്‍ സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥയ്ക്ക് സമാനമായി തുടരുമെന്ന് ഹോണ്ട അറിയിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Honda Unicorn BS6 Receives First Price Hike. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X