ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളാണ് ഒഖിനാവ. പോയ വര്‍ഷമാണ് ഇവര്‍ വിപണിയിലേക്ക് പ്രെയിസ് പ്രോ എന്നൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കുന്നത്.

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

എകദേശം 79,277 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. എന്തുകൊണ്ടാണ് പിന്നെ ഇപ്പോള്‍ ഈ വാഹനത്തെപ്പറ്റി സംസാരിക്കുന്നതെന്ന് തോന്നിയേക്കാം. മറ്റൊന്നുമല്ല ഈ സ്‌കൂട്ടറിന്റെ മൈലേജ് തന്നെയാണ് ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത്.

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

ഒരു പെട്രോള്‍, ഡീസല്‍ വാഹനങ്ങളെപ്പോലെ ഇലക്ട്രിക് വാഹനം വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ തിരയുന്നത് ഒറ്റ ചാര്‍ജില്‍ എത്ര കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ്.

MOST READ: ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

ഇവിടെയാണ് പ്രെയിസ് പ്രോ ആളുകളെ അമ്പരപ്പിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ ഈ ഇലക്ട്രിക് സ്‌കൂട്ടറില്‍ സഞ്ചരിക്കാന്‍ സാധിക്കും. ചാര്‍ജ് ചെയ്യാന്‍ ആകട്ടെ വേണ്ടിവരുന്നത് വെറും മൂന്ന് മണിക്കൂറുകള്‍ മാത്രം.

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

1000 വാട്ട് ബ്രെഷ് ലെസ് വാട്ടര്‍പ്രൂഫ് ഡിസി മോട്ടോറും എടുത്തുമാറ്റാവുന്ന 2kW ലിഥിയം അയണ്‍ ബാറ്ററിയുമാണ് വാഹനത്തിലുള്ളത്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ FAME 2 അംഗീകാരം ലഭിച്ച ആദ്യത്തെ കമ്പനിയാണ് ഒഖിനാവ.

MOST READ: ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

എക്കണോമി, സ്‌പോര്‍ട്ട്, ടര്‍ബോ എന്നീ റൈഡിങ് മോഡലുകളിലായിരിക്കും പ്രെയ്‌സ് പോ നിരത്തിലെത്തുന്നത്. എക്കണോമി മോഡില്‍ ഒറ്റചാര്‍ജില്‍ 110 കിലോമീറ്ററും സ്‌പോര്‍ട്ടില്‍ 88 കിലോമീറ്ററും സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം.

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

എക്കണോമി മോഡില്‍ മണിക്കൂറില്‍ 30 മുതല്‍ 35 കിലോമീറ്ററാണ് പരമാവധി വേഗത. സ്‌പോര്‍ട്ട് മോഡില്‍ 50 മുതല്‍ 60 കിലോമീറ്ററും ടര്‍ബോ മോഡില്‍ 65 മുതല്‍ 70 കിലോമീറ്റര്‍ വേഗപരിധിയിലും സഞ്ചരിക്കാനാകും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകളും സ്‌കൂട്ടറിന്റെ സവിശേഷതയാണ്.

MOST READ: ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

മുന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി പല സവിശേഷതകളും പ്രെയിസ് പ്രോയ്ക്ക് ഉണ്ട്. ആന്റി തെഫ്റ്റ് അലാറം, കീലെസ് എന്‍ട്രി, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫങ്ഷന്‍, മൊബൈല്‍ ചാര്‍ജിങ് യുഎസ്ബി പോര്‍ട്ട് തുടങ്ങിയവ അതില്‍ ചിലത്.

ഒഖിനാവ പ്രെയിസ് പ്രോ; ഒറ്റ ചാര്‍ജില്‍ 110 കിലോമീറ്റര്‍ സഞ്ചരിക്കാം

മികച്ച യാത്രാനുഭവം നല്‍കാന്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി ഇ-എബിഎസ് (ഇലക്ട്രോണിക്കലി അസിസ്റ്റഡ് ബ്രേക്കിങ് സിസ്റ്റം) സംവിധാനവും കമ്പനി പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Okinawa Praise Pro, You Can Travel Up To 110 km On A Single Charge. Read in Malayalam.
Story first published: Saturday, July 11, 2020, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X