ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ കരുത്തായ ബ്രാൻഡാണ് ഹീറോ മോട്ടോർകോർപ്. എല്ലാ വിഭാഗത്തിലും മികച്ച മോഡലുകളുള്ള കമ്പനി അടുത്തിടെ 160 സിസി വിഭാഗത്തിലേക്കും ചുവടുവെച്ചു. 99,950 രൂപയ്ക്ക് എക്സ്ഷോറൂം വിലയോടെ എത്തിയ എക്സ്ട്രീം 160R ഏറെ ശ്രദ്ധനേടുകയും ചെയ്തു.

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

2019 EICMA മോട്ടോർസൈക്കിൾ ഷോയിൽ പ്രദർശിപ്പിച്ച 1.R കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഹീറോയുടെ പുതിയ സ്‌പോർട്‌സ് കമ്യൂട്ടർ മോട്ടോർസൈക്കിൾ ഒരുങ്ങിയിരിക്കുന്നത്. ഒറിജിനൽ കൺസെപ്റ്റ് പതിപ്പുമായി ധാരാളം ഡിസൈൻ ഘടകങ്ങൾ ഇത് പങ്കിടുന്നതും ശ്രദ്ധേയമാണ്.

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

ഇപ്പോൾ ഹീറോ എക്ട്രീം 160R മോഡലിനെ അടുത്തറിയാൻ പുതിയ വോക്ക് എറൗണ്ട് വീഡിയോ MRD വ്ളോഗ് യൂട്യൂബിലൂടെ പുറത്തുവിട്ടു. ഇതിൽ ബൈക്കിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകുന്നു. മോട്ടോർസൈക്കിളിന്റെ മുൻവശത്ത് ഇടംപിടിച്ചിരിക്കുന്ന എൽഇഡി ഹെഡ്‌ലാമ്പാണ് പ്രധാന ആകർഷണം. ഇതിന്റെ ഇരുവശത്തും എൽഇഡി ഡിആർഎല്ലുകൾ ഉൾക്കൊള്ളുന്നു.

MOST READ: ബിഎസ് VI പള്‍സര്‍ 150 -യുടെ വില വീണ്ടും വര്‍ധിപ്പിച്ച് ബജാജ്

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി യൂണിറ്റുകളാണ്. അതേസമയം വൈസറിന്റെ അഭാവം അതിന്റെ നേക്കഡ് രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകുന്നു. ടാങ്ക് പുറത്തുനിന്ന് നോക്കുമ്പോൾ വളരെ വലുതായി തോന്നുമെങ്കിലും അതിൽ 12 ലിറ്റർ ഇന്ധനം മാത്രമേ ഉൾക്കൊള്ളാൻ സാധിക്കൂ. സെന്റർ പാനലിൽ നിന്ന് പിന്നിലേക്ക് തുടരുന്ന ടാങ്ക് എക്സ്റ്റൻഷനുകൾ തികച്ചും രസകരമായ ഒരു ഡിസൈൻ വിശദാംശമാണ്.

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

ബൈക്കിന്റെ പിൻഭാഗത്ത് എൽഇഡി ബ്രേക്ക്‌ലൈറ്റ് ഉള്ള സ്റ്റബി ടെയിൽ സെക്ഷനും മനോഹരമാണ്. പിൻ ഇൻഡിക്കേറ്ററുകളും എൽഇഡി യൂണിറ്റുകളാണ് എന്നത് ശ്രദ്ധയം. അവ മഡ്-ഗാർഡിൽ ഭംഗിയായി സ്ഥാപിച്ചിരിക്കുന്നു. 7-ഘട്ടമായി ക്രമീകരിക്കാവുന്ന പിൻ മോണോഷോക്ക് മികച്ച റൈഡിംഗും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

MOST READ: പുതിയ കളറിൽ അണിഞ്ഞൊരുങ്ങി ഡ്യുക്കാട്ടി മൾട്ടിസ്ട്രാഡ 950 S

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

ഈ സെഗ്‌മെന്റിലെ മറ്റ് ബൈക്കുകളിൽ നിന്ന് വ്യത്യസ്തമായി ഹീറോ എക്‌സ്ട്രീം ഒരു പിൻ ടയർ-ഹഗർ ഉൾപ്പെടുത്തിയിട്ടില്ല. ഇത് മോട്ടോർസൈക്കിളിന് വളരെ വൃത്തിയുള്ള രൂപം നൽകാൻ സഹായിച്ചിട്ടുണ്ട്. എക്‌സ്‌ഹോസ്റ്റ് കാൻ മറ്റ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നു.

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് സ്വിച്ച്, സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് പോലുള്ള ധാരാളം സൗകര്യങ്ങൾ ഹീറോ എക്‌സ്ട്രീം 160 R വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതയാണ്.

MOST READ: ബിഎംഡബ്ല്യു S 1000 XR ഇന്ത്യൻ നിരത്തിലേക്ക്, അവതരണം ഈ മാസം തന്നെ

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

കൂടാതെ ഹസാർഡ് ലൈറ്റ് സ്വിച്ച്, നെഗറ്റീവ് എൽസിഡി റീഡ്ഔട്ട് ഉള്ള ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ബൈക്കിന് ലഭിക്കുന്നു. സിംഗിൾ-പീസ് സീറ്റ് എക്‌സ്ട്രീം 200 R-നെ അനുസ്മരിപ്പിക്കുന്നു. ഇത് അങ്ങേയറ്റം സുഖകരവും സൗകര്യപ്രദവുമാണ്.

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

എക്‌സ്ട്രീം 160 R-ന് കരുത്തേകുന്നത് ബിഎസ്-VI കംപ്ലയിന്റ് 163 സിസി, എയർ-കൂൾഡ്, SOHC എഞ്ചിനാണ്. ഈ മോട്ടോർ പരമാവധി 15 bhp കരുത്തിൽ 14 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് സീക്വൻഷൽ ഗിയർ‌ബോക്സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഹീറോ എക്‌സ്ട്രീം 160R; കൂടുതൽ അടുത്തറിയാൻ വോക്ക് എറൗണ്ട് വീഡിയോ

പുതിയ ഡയമണ്ട് ഫ്രെയിം കാരണം മോട്ടോർസൈക്കിളിന്റെ ഭാരം അതിന്റെ ക്ലാസിലെ ഏറ്റവും കുറഞ്ഞതാണ്. താരതമ്യേന ചെറിയ 1334 മില്ലീമീറ്റർ വീൽബേസും ഇതിന് ഉണ്ട്.

Most Read Articles

Malayalam
English summary
New Hero Xtreme 160R Detailed In Walkaround Video. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X