ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള വില്‍പ്പന കണക്കുകള്‍ വെളിപ്പെടുത്തി ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്. 2,948 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഈ കാലയളവില്‍ നടന്നത്.

ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

കൊവിഡ് -19 സാഹചര്യം ആഢംബര കാര്‍ വിപണിയെ ബാധിച്ചുവെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 9,915 യൂണിറ്റുകളും 2019-ന്റെ അവസാനത്തോടെ 10,000 യൂണിറ്റുകളും നിരത്തിലെത്തിച്ചു.

ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ വില്‍പ്പനയില്‍ 57 ശതമാനവും എസ്‌യുവി വിഭാഗത്തിലായിരുന്നു. ഇതില്‍ 22 ശതമാനവും അടുത്തിടെ വിപണിയില്‍ എത്തിയ GLS ആണ് സ്വന്തമാക്കിയത്.

MOST READ: ഹിന്ദുസ്ഥാൻ ട്രെക്കർ; പേര് അത്ര പരിചയമില്ല അല്ലേ? എന്നാൽ ഒന്നു പരിചയപ്പെട്ടേക്കാം ഈ വിരുതനെ

ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ പ്രധാന പങ്കുവഹിക്കുന്നത് C-ക്ലാസ്, E-ക്ലാസ്, GLC മോഡലുകളാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. GLA, A-ക്ലാസ് ലിമാസിന്‍ മോഡലുകളെക്കൂടി വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതോടെ വില്‍പ്പന ഉയര്‍ത്താമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്.

ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

മെര്‍സിഡീസില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ അധികം വൈകാതെ ഇലക്ട്രിക് കാറായ EQC വിപണിയില്‍ എത്തും. നേരത്തെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ ആണ് അതില്‍ കാലതാമസം വരുത്തിയത്.

MOST READ: ബിഎസ് VI യൂണികോണിനും വില വര്‍ധനവ്; ശ്രേണിയിലെ താങ്ങാവുന്ന മോഡലെന്ന് ഹോണ്ട

ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി EQ എന്നൊരു സബ്-ബ്രാന്‍ഡും കമ്പനി ആരംഭിച്ചിട്ടുണ്ട്. 80 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിലേക്ക് ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് മെര്‍സിഡീസ് ബെന്‍സ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്.

ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

ഈ മോട്ടോര്‍ 408 bhp കരുത്തും 760 Nm torque ഉം സൃഷ്ടിക്കും. 5.1 സെക്കന്‍ഡ് മാത്രം മതി പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും. മണിക്കൂറില്‍ 180 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം.

MOST READ: ഇന്ത്യയിൽ പ്രിയസ് ഹൈബ്രിഡ് കാറിനെ തിരിച്ചുവിളിച്ച് ടൊയോട്ട, ബാധകം നാല് യൂണിറ്റുകൾക്ക് മാത്രം

ആഢംബര കാര്‍ വിപണിയും തകര്‍ന്നു; ആറ് മാസത്തെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ് ബെന്‍സ്

ഒറ്റ ചാര്‍ജില്‍ 445-471 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജര്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ കൊണ്ട് വാഹനം പൂര്‍ണമായും ചാര്‍ജ് ചെയ്യാം. അതേസമയം DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 40 മിനിറ്റുകൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
English summary
Mercedes-Benz Registers 2,984 Units In Sales For The Months January To June 2020. Read in Malayalam.
Story first published: Saturday, July 11, 2020, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X