2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

ഇന്ത്യൻ വിപണിയിലെ ആഢംബര എംപിവി ശ്രേണിയ്ക്ക് അടിമുടി മാറ്റം നൽകിയ കൊറിയൻ വാഹനമായ കിയ കാർണിവൽ നാലാംതലമുറ ആവർത്തനത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി പുത്തൻ മോഡലിനെ രൂപവും കമ്പനി അടുത്തിടെ പരിചയപ്പെടുത്തിയിരുന്നു.

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

ഇപ്പോൾ അതിന്റെ തുടക്കമായി 2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങളും മറ്റ് കൂടുതൽ വിശദാംശങ്ങളും ബ്രാൻഡ് പുറത്തുവിട്ടിരിക്കുകയാണ്. ഇന്റീരിയർ ഡിസൈൻ ആശയം സ്പേഷ്യൽ ടാലന്റ്സ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കുടുംബങ്ങൾക്ക് വിശാലവും സൗകര്യപ്രദവും മികച്ച അന്തരീക്ഷവും എംപിവി വാഗ്ദാനം ചെയ്യുന്നുവെന്ന് കിയ അവകാശപ്പെടുന്നു.

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

നാലാം തലമുറ കിയ കാർണിവൽ എംപിവിയുടെ ഇന്റീരിയർ നിലവിലെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഡ്യുവൽ-ടോൺ ബീജ്, ബ്രൗൺ നിറത്തിലുള്ള അകത്തളമാണ് കൊറിയൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റ് കൺസോളിനുമായി 12.3 ഇഞ്ച് സ്‌ക്രീനുകളിൽ ആധിപത്യം പുലർത്തുന്ന പുതിയ ഡാഷ്‌ബോർഡും എംപിവിയിലെ പ്രധാന ആകർഷണമാകും.

MOST READ: അയ്ഗോ ജെബിഎൽ പതിപ്പ് യൂറോപ്പിൽ അവതരിപ്പിച്ച് ടൊയോട്ട

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

രണ്ട് സ്ക്രീനുകളും ഒരൊറ്റ ഫ്രെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അത് കാർണിവലിന്റെ ഇന്റീരിയറിനെ കൂടുതൽ പ്രീമിയമാക്കാൻ സഹായിച്ചിട്ടുണ്ട്. സ്‌ക്രീനിന് ചുറ്റുമുള്ള ടച്ച് സെൻസിറ്റീവ് ബട്ടണുകൾ ഉപയോഗിച്ച് ഇൻഫോടെയ്ൻമെന്റ് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയും. സമാനമായ ഒരു പാനൽ ക്ലൈമറ്റ് കൺട്രോൾ സംവിധാനത്തിനായി സെന്റർ കൺസോളിൽ സ്ഥാപിച്ചിരിക്കുന്നു.

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

സെന്റർ കൺസോളിന്റെ അടിയിലായി ഒരു ഷിഫ്റ്റ്-ബൈ-വയർ ഡയൽ ഉണ്ട്. കിയ കാർണിവൽ 2021 ദൈർഘ്യമേറിയ വീൽബേസിലാണ് ഒരുങ്ങിയിരിക്കുന്നത്. ഒപ്പം നീളമുള്ള റിയർ ഓവർഹാംഗും വിശാലമായ ബോഡിയും പുത്തൻ കാർണിവലിന് ഒരു എസ്‌യുവി ശൈലിയാണ് സമ്മാനിക്കുന്നത്. അത് എല്ലാ എല്ലാ വരികളിലെയും യാത്രക്കാർക്ക് കൂടുതൽ ഇടംനൽകുന്നുണ്ട്.

MOST READ: കശ്മീരി ഭായിയും അദ്ദേഹത്തിന്റെ ഡാൻസിംഗ് ഥാറും

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

2021 കിയ കാർണിവൽ മൂന്ന് അല്ലെങ്കിൽ നാല് വരി സീറ്റിംഗ് കോൺഫിഗറേഷനുകളുമായി തെരഞ്ഞെടുക്കാൻ സാധിക്കും. മൊത്തം ഏഴ് മുതൽ 11 യാത്രക്കാർക്ക് എംപിവിയിൽ ഇടംകണ്ടെത്താനാകും. ഏഴ് സീറ്റർ പതിപ്പിന് രണ്ടാം നിരയിൽ കിയയുടെ ചാരിയിരിക്കാവുന്ന ക്യാപ്റ്റൻ സീറ്റുകളാണ് ലഭിക്കുന്നത്. ക്രമീകരിക്കാവുന്ന ബാക്ക്‌റെസ്റ്റുകൾ, ആംറെസ്റ്റുകൾ, ലെഗ്റെസ്റ്റുകൾ എന്നിവ ദീർഘദൂര യാത്രകളിൽ സുഖസൗകര്യങ്ങൾക്കായി ബിസിനസ് ക്ലാസ് ഇരിപ്പിടങ്ങളും നൽകുന്നു.

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

നാലാം തലമുറ കിയ കാർണിവൽ നിരവധി പ്രായോഗിക സംഭരണ ഓപ്ഷനുകൾ അവതരിപ്പിക്കുന്നുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളും ചെറിയ ഇനങ്ങളും സംഭരിക്കുന്നതിനും ചാർജ് ചെയ്യുന്നതിനുമുള്ള പുതിയ സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു. രണ്ടാം നിരയിലെ യാത്രക്കാർക്ക് ബാക്ക്-ഓഫ്-സീറ്റ് യുഎസ്ബി ചാർജറുകൾ, മൊബൈൽ ഉപകരണങ്ങൾക്കായുള്ള സ്റ്റോറേജ് നെറ്റുകൾ, റിയർ കൺസോളിന്റെ അടിയിൽ ഒരു പുതിയ സ്റ്റോറേജ് ഡ്രോയർ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

MOST READ: ഔഡി Q2 സെപ്റ്റംബറിൽ ഇന്ത്യൻ വിപണിയിൽ എത്തും

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

പുതിയ കാർണിവലിന് കിയ നൽകിയിരിക്കുന്നത് 30 മില്ലീമീറ്റർ അധിക നീളമുള്ള അതായത് 3,090 mm വീൽബേസാണ്. കൂടാതെ 1,995 mm വീതിയുള്ള ബോഡി, 5,155 mm നീളം 1,130 mm ഉയരം എന്ന അനുപാതത്തിലാണ് 2021 പതിപ്പ് നിർമിക്കുന്നത്. അതോടൊപ്പം നിലവിലുള്ള 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്റെ നവീകരിച്ച പതിപ്പുമായാകും എംപിവി വിപണിയിൽ കളംനിറയുക

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

കോസ്മെറ്റിക് മാറ്റങ്ങളിലേക്ക് നോക്കിയാൽ മുൻവശത്തെ ടൈഗർ-നോസ് ഗ്രില്ലു തന്നെയാണ് ആദ്യം കണ്ണിൽ പെടുക. കൂടാതെ പുതുതായി സ്റ്റൈൽ ചെയ്ത ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളും, വിശാലമായ എയർഇൻടേക്ക് ബമ്പർ, പുതിയ ഫോഗ് ലാമ്പ് എൻ‌ക്ലോസർ, മെറ്റാലിക് ട്രിം എന്നിവയാണ് മുൻവശത്തെ പരിഷ്ക്കരണങ്ങൾ.

MOST READ: വെനം സ്റ്റിക്കർ റാപ്പിൽ അണിഞ്ഞൊരുങ്ങി ടാറ്റ ഹാരിയർ

2021 കിയ കാർണിവലിന്റെ ഇന്റീരിയർ ചിത്രങ്ങൾ പുറത്ത്, അറിയാം കൂടുതൽ വിശേഷങ്ങൾ

പിൻവശത്തേക്ക് നോക്കുമ്പോൾ പുതിയ മോഡലിന് സ്ലീക്കർ ലാമ്പുകളും ലൈറ്റ് ബാറിന് മുകളിലുള്ള ഒരു ക്രോം ലൈനും ലഭിക്കുന്നു. മെറ്റാലിക് ലോവർ സ്‌കിഡ് പ്ലേറ്റുള്ള ലോവർ ബമ്പറിൽ എസ്‌യുവി-പ്രചോദിത രൂപകൽപ്പനയും കാണാം.

More from DriveSpark

Article Published On: Monday, July 13, 2020, 15:24 [IST]
English summary
2021 Kia Carnival MPV Interior Image And Key Details Out. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X