മെയ് 25 മുതല്‍ രാജ്യത്ത് ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹോണ്ട
ഘട്ടം ഘട്ടമായി രാജ്യത്തെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ഹോണ്ട. പത്രക്കുറിപ്പിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

ആദ്യ ഘട്ടത്തില്‍ കമ്പനിയുടെ കര്‍ണാടകയിലെ നര്‍സപുരി പ്ലാന്റിലെ പ്രവര്‍ത്തനം ആകും ആരംഭിക്കുക. കമ്പനിയുടെ ഏറ്റവും വലിയ പ്ലാന്റുകൂടിയാണിത്. 2020 മെയ് 25 മുതല്‍ ഇവിടുത്തെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

രണ്ടാം ഘട്ടത്തില്‍ മറ്റ് പ്ലാന്റിലെ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 2020 ജൂണ്‍ മാസത്തിലെ ആദ്യ ആഴ്ചയാകും ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. 300-ല്‍ അധിതകം വിതരണ പ്ലാന്റുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് അനുമതികള്‍ ലഭിച്ചിട്ടുണ്ടെന്നും കമ്പനി പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
MOST READ: പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

ഉത്പ്പാദനത്തിനു പുറമെ, രാജ്യത്ത് 40 ശതമാനം ഡീലര്‍ഷിപ്പുകളുടെയും 30 ശതമാനം ടച്ച്പോയിന്റുകളുടെയും പ്രവര്‍ത്തനം കമ്പനി നേരത്തെ ഭാഗികനായി പുനരാരംഭിച്ചിരുന്നു.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഹേണ്ട അറിയിച്ചു.
MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോണ്ടയുടെ നിര്‍മാണ പ്ലാന്റുകള്‍, വിതരണക്കാര്‍, ലോജിസ്റ്റിക് പങ്കാളികള്‍, ഡീലര്‍ഷിപ്പുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം 21,000 യൂണിറ്റുകളുടെ വില്‍പ്പന ലഭിച്ചതായും കമ്പനി നേരത്തെ അറിയിച്ചിരുന്നു. വില്‍പ്പന കൂടാതെ, ഈ നാളുകളില്‍ തന്നെ 2.5 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍ സര്‍വീസ് നടത്താനും കമ്പനിക്ക് സാധിച്ചു.
MOST READ: പ്രിയം ഹാച്ച്ബാക്കിനോട്; ചെറു കാറുകളുടെ വില്‍പ്പന വര്‍ധിപ്പിക്കാന്‍ മാരുതി

ലോക്ക്ഡൗണിന്റെ ഭാഗമായി നേരത്തെ ഒരു മാസത്തിലേറെയായി അവരുടെ സര്‍വീസ് സെന്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇളവുകള്‍ ലഭിക്കുന്ന മുറയ്ക്ക്, കൂടുതല്‍ ഹോണ്ട ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

അതേസമയം ഹോണ്ട ഏതാനും മോഡലുകളെ തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ചില മോഡലുകളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തു.


Click it and Unblock the Notifications








