ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ലിമിറ്റഡ് രാജ്യത്തെ യുവാക്കളേയും കൂടുതൽ റേസ് അധിഷ്ഠിതവുമായ ഉപഭോക്താക്കളെ ആകർഷിക്കാൻ രണ്ട് സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കി.

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

ഇന്ത്യയിൽ റേസിംഗ് ആരാധകർക്കായി ഹോർനെറ്റ് 2.0 മോട്ടോർസൈക്കിളിന്റെയും ഡിയോ സ്‌കൂട്ടറിന്റെയും റെപ്‌സോൾ ഹോണ്ട പതിപ്പുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

രണ്ടും പരിമിതമായ പതിപ്പ് മോഡലുകളാണ്, അതിനാൽ തന്നെ പതിവ് എതിരാളികളേക്കാൾ പ്രീമിയം വിലയാണ് ഇവയ്ക്ക് ലഭിക്കുന്നത്.

MOST READ: ഇന്ത്യൻ വാഹന വിപണിയിലെ സുപ്രധാന മാറ്റം; ബിഎസ്-VI ചട്ടങ്ങളിലേക്കുള്ള പരിവർത്തനം ഇങ്ങനെ

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

‘കീപ് ഡയോയിംഗ് ഇറ്റ്' എന്ന ടാഗ് ലൈനിനൊപ്പം ഹോണ്ട ഡിയോയ്ക്ക് റേസ് പ്രചോദിത ഗ്രാഫിക്സ് ഉപയോഗിച്ച് സ്പോർട്ടി, അഗ്രസ്സീവ് രൂപകൽപ്പന ലഭിക്കുന്നു. റെപ്സോൾ ബാഡ്ജിംഗ് സ്കൂട്ടറിന്റെ ഫ്രണ്ട് ഏപ്രൺ, സൈഡ് പാനലുകൾ, ടെയിൽ ഗേറ്റ് എന്നിവയിൽ കാണാം.

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

ഈ സ്റ്റിക്കറുകളും റെഡ് / വൈറ്റ് / ഓറഞ്ചിന്റെ റെപ്സോൾ ട്രൈ-കളർ തീമും കൂടാതെ ഡിയോ റെപ്സോൾ എഡിഷൻ ഈ വർഷം ആദ്യം പുറത്തിറക്കിയ സ്കൂട്ടർ ബിഎസ് VI മോഡലിന്റെ സ്റ്റാൻഡേർഡ്, ഡീലക്സ് വേരിയന്റുകൾക്ക് സമാനമാണ്.

MOST READ: കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

എൽഇഡി ഹെഡ്‌ലാമ്പ്, പൂർണ്ണ ഡിജിറ്റൽ കൺസോൾ, കോമ്പി ബ്രേക്കിംഗ് സിസ്റ്റം, ട്യൂബ്‌ലെസ്സ് ടയറുകൾ, വൈഡ് സീറ്റ് എന്നിവ പ്രധാന സവിശേഷതകളാണ്.

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

1,808 mm നീളവും 723 mm വീതിയും 1,150 mm ഉയരവും 1,260 mm വീൽബേസ്, 160 mm ഗ്രൗണ്ട് ക്ലിയറൻസുമായിട്ടാണ് സ്കൂട്ടർ വരുന്നത്.

MOST READ: ചാർജിംഗ് ആവശ്യമില്ല; ദൈനംദിന ഉപയോഗത്തിന് മികച്ച ഓപ്ഷനുമായി ആപ്‌റ്റെറ മോട്ടോർസ്

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

103 കിലോഗ്രാം ഭാരമുള്ള ഹോണ്ട ഡിയോയ്ക്ക് 640 mm സീറ്റ് നീളവും, 5.3 ലിറ്റർ ശേഷിയുള്ള ഇന്ധന ടാങ്കുമുണ്ട്. മാർക്ക് മാർക്വെസ് അവതരിപ്പിക്കുന്ന ഹോണ്ട ഡി‌യോ റെപ്സോൾ എഡിഷന്റെ ഔദ്യോഗിക TVC കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

https://www.youtube.com/embed/-_dJR2MjP4k?rel=0

109.9 സിസി, ഫ്യുവൽ ഇൻജക്റ്റഡ് PGM-FI HET (ഹോണ്ട ഇക്കോ ടെക്നോളജി) എഞ്ചിനാണ് ബിഎസ് VI കംപ്ലയിന്റ് ഹോണ്ട ഡിയോ സ്കൂട്ടറിന്റെ ഹൃദയം. 8,000 rpm -ൽ 7.65 bhp കരുത്തും 4,750 rpm -ൽ 9 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു.

MOST READ: അതിവേഗം ബഹുദൂരം; പൂർണ്ണ ചാർജിൽ 504 കിലോമീറ്റർ ശ്രേണിയുമായി പ്രവൈഗ് ഇവി

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

ഇതിന് മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ 10 ഇഞ്ച് മോണോഷോക്കും ലഭിക്കുന്നു. മികച്ച ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സ്കൂട്ടറിന് മൂന്ന് ഘട്ട ഇക്കോ ഇൻഡിക്കേറ്റർ ലഭിക്കുന്നു.

ഡിയോ റിപ്സോൾ എഡിഷന്റെ പുതിയ TVC പങ്കുവെച്ച് ഹോണ്ട

ഹോണ്ട ഡിയോ റിപ്സോൾ എഡിഷന് 69,757 രൂപയാണ് വില, ഇത് ഡീലക്സ് വേരിയന്റിനേക്കാൾ 2,500 രൂപ കൂടുതലാണ്. ഈ പരിമിത പതിപ്പ് സ്കൂട്ടറിനായി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി, ഡെലിവറികൾ ഉടൻ ആരംഭിക്കും.

Most Read Articles

Malayalam
English summary
Honda Revealed Official TVC For Dio Repsol Edition. Read in Malayalam.
Story first published: Wednesday, December 9, 2020, 12:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X