YouTube

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

വാഹനങ്ങളെ ഇഷ്‌ടപ്പെടുന്ന സാധാരക്കാരൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരു മോഡലാണ് കോംപാക്‌ട് എസ്‌യുവി. ശരിക്കും ഒരു ഹാച്ച്ബാക്കിന്റെ ടോപ്പ് എൻഡ് വേരിയന്റുകൾ വാങ്ങുന്ന വിലയ്ക്ക് ഇപ്പോൾ ഈ എസ്‌യുവികൾ ലഭ്യമാണ് എന്നതാണ് യാഥാർഥ്യം.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

നിസാൻ മാഗ്നൈറ്റ് ശ്രദ്ധിക്കപ്പെട്ടതും ഇതേ കാരണത്താലാണ്. വെറും 4.99 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ ഇത്തരം മോഡലുകൾ നിരവധി ഉപഭോക്താക്കളെ ആകർഷിക്കും. ഇതേ കാരണത്താൽ തന്നെ ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയും ഒരു കോംപാക്ട് എസ്‌യുവിയെ വിൽപ്പനയ്ക്ക് എത്തിക്കാൻ ഒരുങ്ങുകയാണ്.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

കിഗർ എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ കൺസെപ്റ്റ് പതിപ്പിനെ 2020 നവംബർ 18 ന് കമ്പനി പരിചയപ്പെടുത്തുകും ചെയ്തു. അടുത്തവർഷത്തിന്റെ ആദ്യ പാദത്തിൽ അതായത് ജനുവരി-മാർച്ച് മാസത്തോടെ മോഡലിന്റെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കാനാണ് റെനോയുടെ പദ്ധതി.

MOST READ: XUV500 അടിസ്ഥാനമാക്കി പുതിയ എസ്‌യുവിയുമായി ഫോര്‍ഡ്; എതിരാളി ഹാരിയര്‍

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

പ്രൊഡക്ഷൻ കാർ കൺസെപ്റ്റുമായി 80 ശതമാനത്തോളം ഡിസൈൻ വശങ്ങൾ പങ്കിടുമെന്നും റെനോ അവകാശപ്പെടുന്നു. ശരിക്കും പുതിയ കിഗർ റെനോ-നിസാൻ സഖ്യത്തിന്റെ CMF-A മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് നിസാൻ മാഗ്നൈറ്റിനും റെനോ ട്രൈബറിനും അടിവരയിടുന്ന അതേ വാസ്തുവിദ്യയാണ്.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

അതോടൊപ്പം റെനോയുടെ കോംപാക്ട് എസ്‌യുവി എഞ്ചിൻ ഓപ്ഷനുകൾ മാഗ്നൈറ്റുമായി പങ്കിടും. 1.0 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റുമാണ് ഇതിൽ ഉൾപ്പെടുക.

MOST READ: ആൾട്രോസ് ഡിസിടി വേരിയന്റിൽ ഇടംപിടിക്കുന്നത് ഷാഫ്‌ലർ വെറ്റ് ക്ലച്ച് യൂണിറ്റ്

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

അതേസമയം ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, സിവിടി എക്സ്-ട്രോണിക് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. ഡിസൈൻ ഹൈലൈറ്റുകൾ വെളിപ്പെടുത്തുന്ന കിഗർ എസ്‌യുവിയുടെ പരീക്ഷണയോട്ടവും റെനോ ആരംഭിച്ചിട്ടുണ്ട്. ഷോ കാറിൽ നിന്നുള്ള ഡിസൈൻ ഹൈലൈറ്റുകളിൽ ഭൂരിഭാഗവും പുതിയ മോഡൽ പങ്കിടുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

സ്റ്റൈലിംഗിന്റെ കാര്യത്തിൽ എസ്‌യുവിയിൽ രണ്ട് തിരശ്ചീന സ്ലേറ്റുകളുള്ള വിംഗ് ഗ്രിൽ, മുകളിൽ എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണം, ബമ്പറിന് താഴെയായി സ്ഥാപിച്ചിരിക്കുന്ന പ്രധാന ഹെഡ്‌ലാമ്പ്, സ്ക്വയർ-ഓഫ് വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ ബമ്പർ, ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗ്, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം വാഗ്ദാനം ചെയ്യും.

MOST READ: മുംബൈയിൽ 90 കടന്ന് പെട്രോൾ; ഇന്ധന വിലയിൽ തുടർച്ചയായി വർധനവ്

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

കോം‌പാക്‌ട് എസ്‌യുവിയിൽ ചരിഞ്ഞ മേൽക്കൂര, മേൽക്കൂര-സംയോജിത സ്‌പോയ്‌ലർ, അതുല്യമായ ശൈലിയിലുള്ള സി-പില്ലർ എന്നിവ ഉണ്ടാകും. 16 ഇഞ്ച് അലോയ് വീലുകളാകും വാഹനത്തിൽ ഉണ്ടാവുക. ട്രൈബർ എം‌പി‌വിയിൽ നിന്നുള്ള ഡിസൈൻ സൂചനകളും സവിശേഷതകളും ക്യാബിൻ പങ്കിടും.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

എന്നാൽ ഇതിന് പുതിയ ഡാഷ്‌ബോർഡും സെൻട്രൽ കൺസോളും ഉണ്ടാകും, അതിൽ ഫ്ലോട്ടിംഗ് 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ആധിപത്യം സ്ഥാപിക്കും. സവിശേഷതകളുടെ കാര്യത്തിൽ എസ്‌യുവിയിൽ ഓട്ടോമാറ്റിക് എസി, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ ഗ്ലോവ്ബോക്‌സ്, ക്രൂയിസ് കൺട്രോൾ, ചുറ്റും വ്യൂ മോണിറ്റർ തുടങ്ങിയവ ഉണ്ടായിരിക്കും.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് റെനോ കിഗറും; പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം പരിചപ്പെടുത്തും

കാറിന്റെ പ്രൊഡക്ഷൻ പതിപ്പ് അടുത്തവർഷം ആദ്യ പാദത്തിൽ അനാച്ഛാദനം ചെയ്യും. അതേസമയം വിപണിയിൽ മിക്കവാറും ഏപ്രിലിൽ മാസത്തോടെ വാഹനം അണിനിരക്കും. ബി സെഗ്മെന്റ് ഹാച്ച്ബാക്കുകളെയും ബി സെഗ്മെന്റ് എസ്‌യുവികളുടെ വിപണിയാണ് കിഗർ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Kiger Production Model Will Launch Early Next year. Read in Malayalam
Story first published: Tuesday, December 8, 2020, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X